ആവർത്തിക്കാൻ നോക്കേണ്ട, 'ഇനി ഒന്നും മറക്കില്ല'; പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ചാറ്റ് ജിപിടി

ആവർത്തിക്കാൻ നോക്കേണ്ട, 'ഇനി ഒന്നും മറക്കില്ല'; പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ചാറ്റ് ജിപിടി

ഫീച്ചറിന്റെ ഉപയോഗക്ഷമതയും ഫലപ്രാപ്തിയും ട്രയലിലൂടെ വിലയിരുത്തിയ ശേഷമാകും മുഴുവൻ ഉപയോക്താക്കൾക്കുമായി സജ്ജമാക്കുക

കൃത്രിമ ബുദ്ധി മേഖലയിൽ പുതിയ പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ചാറ്റ് ജിപിടി. ഓരോ ചാറ്റുകളിലും ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഓർമ്മിപ്പിച്ചുവയ്ക്കുകയും ആ വിവരങ്ങൾ ആവർത്തിക്കുന്നതിൽനിന്ന് തടയുകയും ചെയ്യുന്ന പുതിയ ഫീച്ചറാണ് ചാറ്റ് ജി പി ടി പുതുതായി അവതരിപ്പിക്കുന്നത്.

"ചാറ്റ് ജിപിടി ഉപയോഗിച്ച് മെമ്മറി പരിശോധിക്കുന്നു. എല്ലാ ചാറ്റുകളിലും നിങ്ങൾ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഓർമ്മിക്കുന്നു, വിവരങ്ങളുടെ ആവർത്തനം ഒഴിവാക്കി, ഭാവിയിലെ സംഭാഷണങ്ങൾ കൂടുതൽ സഹായകരമാക്കുകയും ചെയ്യുന്നു." കമ്പനി അറിയിച്ചു. എന്തെങ്കിലും കാര്യങ്ങൾ ഓർത്തിരിക്കണമെങ്കിൽ ചാറ്റ് ജിപിടി യോട് ആവശ്യപ്പെടാൻ സാധിക്കും. ഈ ആഴ്ച അവതരിപ്പിക്കുന്ന ഫീച്ചർ ഓഫ് ആക്കി ഇടാനും ഉപയോക്താവിന് കഴിയും.

ആവർത്തിക്കാൻ നോക്കേണ്ട, 'ഇനി ഒന്നും മറക്കില്ല'; പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ചാറ്റ് ജിപിടി
പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ബാര്‍ഡ്; ചാറ്റ് ജിപിടിയെ പോലെ ഇനി തത്സമയം മറുപടികള്‍ നൽകും

സംഭാഷണങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്ന പ്രത്യേക വിശദാംശങ്ങൾ ഓർമ്മിക്കാൻ മെമ്മറി ഫീച്ചർ ചാറ്റ് ജിപിടിയെ അനുവദിക്കുന്നു. ചില വിവരങ്ങൾ ഓർമ്മിക്കാൻ അല്ലെങ്കിൽ അത് മൊത്തത്തിൽ മറക്കാൻ എഐയോട് നിർദ്ദേശിക്കാൻ ഉപയോക്താവിന് കഴിയും. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയും വ്യക്തിഗത ഡാറ്റയുടെ നിയന്ത്രണവും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപയോക്താക്കൾ ചാറ്റ്ബോട്ടുമായി ഇടപഴകുമ്പോൾ, അവരുടെ ഇടപെടലുകളെ അടിസ്ഥാനമാക്കി ക്രമേണ അതിൻ്റെ മെമ്മറി മെച്ചപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഒരു ഉപയോക്താവ് പഴയ ചാറ്റുകളിൽ പറഞ്ഞ ഒരു കാര്യത്തെ പറ്റി പരാമർശിക്കുകയാണെങ്കിൽ, തുടർന്നുള്ള സംഭാഷണങ്ങളിൽ ചാറ്റ്ജിപിടി അവ ഓർത്തെടുക്കുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യും.

നിലവിൽ കുറച്ച് ചാറ്റ് ജി പി ടി ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. ഫീച്ചറിന്റെ ഉപയോഗക്ഷമതയും ഫലപ്രാപ്തിയും ട്രയലിലൂടെ വിലയിരുത്തിയ ശേഷമാകും മുഴുവൻ ഉപയോക്താക്കൾക്കുമായി സജ്ജമാക്കുക.

logo
The Fourth
www.thefourthnews.in