ഡീപ് ഫേക്ക്: സൈബറിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് വന്‍ വെല്ലുവിളി

ഡീപ് ഫേക്ക്: സൈബറിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് വന്‍ വെല്ലുവിളി

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിക്കുന്ന വീഡിയോകളാണ് ഡീപ്ഫേക്ക്. സ്ത്രീകളുടെ ശരീരമോ മുഖമോ വ്യാജ സാഹചര്യങ്ങളിൽ നിർമിച്ചെടുത്താണ് ഇത് പല സ്ത്രീകൾക്കും എതിരെ ഉപയോഗിക്കുന്നത്

സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ തരം താഴ്ത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നത് പുതിയ പ്രവണതയല്ല. സമൂഹ മാധ്യമങ്ങൾ കണ്ടുപിടിക്കപ്പെട്ട കാലം മുതലേ ഒരു വിഭാഗം സ്വീകരിച്ച് വരുന്ന രീതിയാണത്. സ്ത്രീകൾ പങ്കുവയ്ക്കുന്നതോ അല്ലാത്തതോ ആയ ഉള്ളടക്കങ്ങളിലൂടെ ലൈംഗികവത്കരണം, വസ്തുവത്കരിക്കുക, സ്ത്രീ വിരുദ്ധത, കൂട്ടത്തോടെ ആക്രമിക്കുക എന്നിങ്ങനെ ഒരു വിഭാഗം അവരെ ലക്ഷ്യമിടുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. പുതുതായി സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്ന ഡീപ് ഫേക്ക് വിഡിയോകൾ ഇത്തരം പ്രവണതയുടെ മറ്റൊരു രൂപം തന്നെയാണ്.

ഡീപ് ഫേക്ക്: സൈബറിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് വന്‍ വെല്ലുവിളി
പറന്ന് നിരീക്ഷിച്ച് ഗുജറാത്ത് പോലീസ്; പാരാഗ്ലൈഡര്‍ വ്യോമനിരീക്ഷണ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

നടി രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോയും പിന്നാലെ വന്ന കത്രീന കൈഫിന്റെയും ഇപ്പോൾ വന്നിട്ടുള്ള ആലിയ ഭട്ടിന്റെ വീഡിയോയുമെല്ലാം പറയുന്നത് ഇത് തന്നെ. രശ്മിക മന്ദാനയുടെ മുഖം മറ്റൊരു സ്ത്രീയുടെ ശരീരത്തിൽ ഘടിപ്പിച്ച് കൊണ്ട് പ്രചരിച്ച വീഡിയോ വലിയ വിവാദമാവുകയും അമിതാഭ് ബച്ചൻ അടക്കമുള്ളവർ നടപടി ആവശ്യപ്പെട്ട് മുന്നോട്ട് വരികയും ചെയ്തിരുന്നു. കേന്ദ്രം കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കത്രീനയുടെയും ആലിയയുടെയും ഡീപ് ഫേക്കുകൾ പുറത്തുവന്നു. നിരവധി സെലിബ്രിറ്റികൾ സമാന ആരോപണങ്ങളുമായി ഇപ്പോൾ മുന്നോട്ട് വരുന്നുണ്ട്.

ഡീപ് ഫേക്ക്: സൈബറിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് വന്‍ വെല്ലുവിളി
രശ്മിക മന്ദാനയ്ക്ക് പിന്നാലെ കത്രീന കൈഫിന്റെയും ഡീപ്ഫേക് ചിത്രം; നടപടിയുമായി കേന്ദ്രം

"ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവെന്ന നിലയിലും, എനിക്ക് സംരക്ഷണവും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി. എന്നാൽ ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത് സംഭവിച്ചതെങ്കിൽ, ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല," എന്നാണ് തന്റെ ഡീപ് ഫേക്ക് ചിത്രങ്ങളോട് രശ്‌മിക പ്രതികരിച്ചത്. യഥാർഥത്തിൽ സ്ത്രീ സുരക്ഷയ്ക്ക് ഡീപ് ഫേക്ക് മറ്റൊരു വലിയ വെല്ലുവിളിയാവുകയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിക്കുന്ന വീഡിയോകളാണ് ഡീപ്ഫേക്ക്. സ്ത്രീകളുടെ ശരീരമോ മുഖമോ വ്യാജ സാഹചര്യങ്ങളിൽ നിർമിച്ചെടുത്താണ് ഇത് പല സ്ത്രീകൾക്കും എതിരെ ഉപയോഗിക്കുന്നത്. ഡീപ്‌ഫേക്ക് ചിത്രങ്ങളിൽ 96 ശതമാനവും അശ്ലീലവും സമ്മതമില്ലാതെ ഉപയോഗിക്കുന്നതുമാണ്.

ഡീപ് ഫേക്ക്: സൈബറിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് വന്‍ വെല്ലുവിളി
ജനാധിപത്യത്തിന് ഭീഷണി; ഡീപ് ഫേക്ക് തടയാൻ കേന്ദ്ര സര്‍ക്കാര്‍, നിയമം ഉടനെന്ന് മന്ത്രി

99 ശതമാനവും സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം വിഡിയോകൾ പങ്കുവയ്ക്കുന്ന നാല് പ്രധാന വെബ് സൈറ്റുകൾക്ക് 134 ദശലക്ഷം വരെ കാഴ്ചക്കാരുണ്ടെന്നാണ് വോക്‌സ് നടത്തിയ പഠനം പറയുന്നത്. അത്തരം വെബ്‌സൈറ്റുകളിൽ, വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത് 100 ശതമാനവും സ്ത്രീകളായിരുന്നു. ലൈംഗികതയും നഗ്നതയുമാണ് ഈ വീഡിയോ ദൃശ്യങ്ങളിൽ പ്രധാനമായും ഉൾപ്പെടുത്തുന്നത്.

ഇത്തരം വീഡിയോകളുടെ എണ്ണത്തിലെ ഈ വർധനവ് ഒരു സ്ത്രീയുടെ ശരീരം കൊണ്ട് തങ്ങളുടെ ലൈംഗികമായ ഫാന്റസികളെ തൃപ്തിപ്പെടുത്തുന്ന ചില മനുഷ്യരുടെ മാനസിക നിലയെയാണ് കാണിക്കുന്നത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന, നഗ്നത പ്രദർശിപ്പിക്കുന്ന ഇത്തരം ദൃശ്യങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശ്യം അവരുടെ അന്തസ്സിന് മുറിവേൽപ്പിക്കുക എന്നത് തന്നെയാണ്. പുരുഷൻമാരുടെ ആധിപത്യമുള്ള ഓൺലൈൻ സ്‌പേസ് ഒരു സ്ത്രീയെ എങ്ങനെയായിരിക്കും വീക്ഷിക്കുക എന്നതിൻ്റെ ഒരു രൂപം ഇത്നൽകുന്നു.

ഡീപ് ഫേക്ക്: സൈബറിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് വന്‍ വെല്ലുവിളി
ഡീപ്ഫേക്ക് ഗാനങ്ങൾക്ക് പിടിവീഴും; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്

ഈ അപകടകരമായ പ്രവണത, നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ സ്ത്രീവിരുദ്ധ സംസ്കാരത്തെ വളർത്തുന്നതിൽ ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളും എങ്ങനെ സഹായകമാവുന്നു എന്നുകൂടി മനസിലാക്കി തരുന്നതാണ്.

ഓൺലൈനിൽ സ്ത്രീകൾ അനുഭവിച്ച് വരുന്ന പലവിധ പ്രശ്നങ്ങൾ ഉണ്ട്. ഡീപ്ഫേക്ക് അതിനെ കൂടുതൽ വഷളാക്കുന്നു. ഇത് സ്ത്രീ സുരക്ഷ സംബന്ധിച്ച് വീണ്ടും വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. സമൂഹ മാധ്യങ്ങളിൽ നിന്നുപോലും സ്ത്രീകൾ ഉൾവലിയേണ്ട അവസ്ഥയാണ് ഇങ്ങനെ വന്ന് ചേരാൻ പോകുന്നത്.

അശ്ലീലസാഹിത്യത്തിന്റെയും കുട്ടികളെ ചൂഷണം ചെയ്യുന്നതിന്റെയും കാര്യത്തിൽ ഈ ഡീപ്ഫേക്ക് വീഡിയോകൾ എത്രത്തോളം അപകടകരമാണെന്ന് നിരവധി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുനിന്നുണ്ട്. ഇത്തരം വീഡിയോകളിൽ ഉള്ളത് യഥാർഥ വ്യക്തിയാണോ അതോ കൃത്രിമ സൃഷ്ടിയാണോ ഉൾപ്പെട്ടിരിക്കുന്നത് എന്നും സിന്തറ്റിക് സൃഷ്ടി ഒരു യഥാർഥ വ്യക്തിയെ അടിസ്ഥാനമാക്കിയുള്ളതാണോ എന്നും വേർതിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടുള്ള വെല്ലുവിളികളും ഇവിടെ ഉയർന്നു വരുന്നുണ്ട്.

logo
The Fourth
www.thefourthnews.in