ഡീപ്ഫേക്ക് ഗാനങ്ങൾക്ക് പിടിവീഴും; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്

ഡീപ്ഫേക്ക് ഗാനങ്ങൾക്ക് പിടിവീഴും; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്

കുറച്ച് മാസങ്ങൾക്ക് മുൻപ് പോപ്പ് ഗായകർ ഡ്രേക്കിനെയും വീക്കെൻഡിനെയും അനുകരിക്കുന്ന, സമൂഹമാധ്യമങ്ങളിൽ തരംഗമായ ഡീപ്ഫേക്ക് ഗാനം പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിരുന്നു

ഡീപ്ഫേക്ക് ഗാനങ്ങൾക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി യൂട്യൂബ്. നിർമ്മിത ബുദ്ധിയുടെ സഹായത്താൽ സൃഷ്ടിച്ചെടുക്കുന്ന ഡീപ്ഫേക്ക് ഗാനങ്ങളെ നീക്കം ചെയ്യാൻ അതിന്റെ യഥാർത്ഥ കലാകാൻമാരെയോ അവരുടെ റെക്കോഡ് ലേബൽ കമ്പനികളെയോ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ യൂട്യൂബിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇത്തരത്തിലുള്ള ഗാനങ്ങൾ യൂട്യൂബിൽ നിന്നും നീക്കം പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.

നിർമ്മിത ബുദ്ധിയുടെ പാർശ്വഫലങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പല കലാകാരന്മാരുടെയും ശബ്ദങ്ങൾ അനുകരിച്ച പുതിയ പാട്ടുകൾ രൂപപ്പെടുത്തിയടുക്കുമ്പോൾ യഥാർത്ഥ കലാകാരന്മാരുടെ പ്രാധാന്യമാണ് അവിടെ നഷ്ടമാകുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് പോപ്പ് ഗായകർ ഡ്രേക്കിനെയും വീക്കെൻഡിനെയും അനുകരിക്കുന്ന, സമൂഹമാധ്യമങ്ങളിൽ തരംഗമായ ഡീപ്ഫേക്ക് ഗാനം 'ഹാർട്ട് ഓൺ മൈ സ്ലീവ്', പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിരുന്നു. പകർപ്പവകാശം ലംഖിച്ചു എന്നാരോപിച്ച് ഡ്രേക്കിന്റെയും 'ദ വീക്കെൻഡ്' എന്നറിയപ്പെടുന്ന ഏബെലിന്റെയും റെക്കോഡ് ലേബലായ 'യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പാണ്' പരാതി നൽകിയത്.

ഇത്തരത്തിലുള്ള പാട്ടുകൾക്കും വിഡിയോകൾക്കും സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ, ഇതിനു പിന്നിലെ ചതിക്കുഴികൾ പലരും മനസ്സിലാക്കാറില്ല. ഇത്തരത്തിലുള്ള ഫേക്ക് നീക്കങ്ങൾക്ക് കടിഞ്ഞാണിടാനാണ് യൂട്യൂബ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്.

ഡീപ്ഫേക്ക് ഗാനങ്ങൾക്ക് പിടിവീഴും; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്
രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: മുന്നറിയിപ്പുമായി കേന്ദ്രം, അടിയന്തര നടപടി വേണമെന്ന് ബച്ചൻ, എന്താണ് ഡീപ് ഫേക്ക്?

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് പുതിയ ഫീച്ചർ പരീക്ഷിക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇനിമുതൽ നിർമ്മിത ബുദ്ധിയുടെ സഹായത്താൽ നിർമ്മിക്കുന്ന കണ്ടെന്റുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന സമയം 'സിന്തറ്റിക് ഫൂട്ടേജ്' എന്നൊരു മുന്നറിയിപ്പ്‌ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ എല്ലാ കണ്ടെന്റുകളും യൂട്യൂബിൽ നിന്നും നീക്കം ചെയ്യില്ല, വിവിധ ഘടകങ്ങൾ പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും നടപടി സ്വീകരിക്കുക.

ഡ്രേക്കിനും ഏബെലിനും പുറമെ വിഖ്യാത പോപ്പ് ബാൻഡായ 'ദ ബീറ്റിൽസി'ലെയും ഗായകന്മാരുടെ ശബ്ദം അനുകരിച്ചുള്ള ഡീപ്ഫേക്ക് ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. 'നിർമ്മിത ബുദ്ധിയുടെ പ്രാപ്‌തി ഭയപ്പെടുത്തുന്ന'താണെന്നാണ്‌ ദക്ഷിണ കൊറിയൻ ഗായകനും ബിടിഎസ് അംഗവുമായ ജങ്കൂക്ക് തന്റെ ഡീപ്ഫേക്ക് ഗാനങ്ങൾക്ക് മറുപടിയായി പ്രതികരിച്ചത്.

നിർമ്മിത ബുദ്ധിയുടെ ഉപയോഗം കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടുത്തിടെ തെന്നിന്ത്യൻ നായിക രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വലിയ ചർച്ചാവിഷയമായിരുന്നു. തൊട്ടുപിന്നാലെ ബോളിവുഡ് നായിക കത്രീന കൈഫിന്റെ ദീപ്‌ഫകെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനു പുറകെ നിർമ്മിത ബുദ്ധിയിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ പറ്റിയും ജാഗ്രത നിർദ്ദേശങ്ങളെപ്പറ്റിയുമെല്ലാം വാർത്തകളുണ്ടായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in