9,999 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോണ്‍, ഐഫോണിനും കിഴിവ്;  വർഷാവസാനം വമ്പന്‍ ഓഫറുകള്‍

9,999 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോണ്‍, ഐഫോണിനും കിഴിവ്; വർഷാവസാനം വമ്പന്‍ ഓഫറുകള്‍

സാംസങ്, ഷവോമി, ആപ്പിള്‍, വണ്‍പ്ലസ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് കിഴിവ്

വർഷാവസാനത്തോട് അടുക്കുമ്പോള്‍ സ്മാർട്ട്ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍. സാംസങ്, ഷവോമി, ആപ്പിള്‍, വണ്‍പ്ലസ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് കിഴിവ്. ഓഫറുകള്‍ എന്നുവരെ നിലനില്‍ക്കുമെന്ന് വ്യക്തമാക്കാന്‍ കമ്പനി തയാറായിട്ടില്ല. 9,999 രൂപ മുതല്‍ 5ജി ലഭ്യമായ ഫോണുകള്‍ വാങ്ങാനാകും. 1,383 രൂപ പ്രതിമാസം വരുന്ന നോ കോസ്റ്റ് ഇഎംഐയും ചില മോഡലുകള്‍ക്ക് ലഭിക്കും.

ആപ്പിളിന്റെ ഐ ഫോണ്‍ 13-നാണ് മികച്ച ഓഫറുള്ള സ്മാർട്ട്ഫോണ്‍. എ 15 ബയോണിക് ചിപ്പിലെത്തുന്ന ഫോണിന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. വണ്‍ പ്ലസ് 11 ആറിനും ഓഫർ ലഭ്യമാണ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 എസ്ഒസിയിലെത്തുന്ന ഫോണിന്റെ ബാറ്ററി 5000 എംഎഎച്ചാണ്. 100 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്.

9,999 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോണ്‍, ഐഫോണിനും കിഴിവ്;  വർഷാവസാനം വമ്പന്‍ ഓഫറുകള്‍
സാംസങ് ഫോണുകളില്‍ വന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍; ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സാംസങ്ങിന്റെ ഒന്നിലധികം മോഡലുകള്‍ക്കും കിഴിവുണ്ട്. ഗ്യാലക്സി എം34 5ജിയാണ് പ്രധാനി. 5 എന്‍എം എക്സിനോസ് 1280 എസ്ഒസിയിലെത്തുന്ന ഫോണിന്റെ സ്ക്രീന്‍ 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസാണ്. 120 ഹേർട്ട്സ് റിഫ്രഷ് റേറ്റ് വരെ ലഭിക്കുന്നത് സൂപ്പർ അമൊഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 6000 എംഎഎച്ച് ബാറ്ററിയും 25 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. 50 എംപിയാണ് പ്രധാന ക്യാമറ.

logo
The Fourth
www.thefourthnews.in