സാംസങ് ഫോണുകളില്‍ വന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍; ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സാംസങ് ഫോണുകളില്‍ വന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍; ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

പഴയതും പുതിയതുമായ സാംസങ് ഗ്യാലക്‌സി മോഡലുകളില്‍ അതീവ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്

സാംസങ് ഗ്യാലക്‌സി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നം ഉള്ളതിനാല്‍, ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കി. പഴയതും പുതിയതുമായ സാംസങ് ഗ്യാലക്‌സി മോഡലുകളില്‍ അതീവ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നാണ് ഡിസംബര്‍ 13ന് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്.

ഹൈ റിസ്‌ക് കാറ്റഗറിയിലാണ് ഫോണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും സൈബര്‍ തട്ടിപ്പുകാരെ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ ഭീഷണികള്‍ സാംസങ് ഉല്‍പ്പന്നങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്'- മുന്നറിയിപ്പില്‍ പറയുന്നു.

ഫോണിന്റെ രഹസ്യ കോഡ് (സിം പിന്‍) മോഷ്ടിക്കുന്നത് അടക്കമുള്ള ഭീഷണികളാണ് നിലനില്‍ക്കുന്നത്. അനിയന്ത്രിതമായി ഫയലുകള്‍ ആക്സസ് ചെയ്യാനും പ്രധാനപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കാനും അനിയന്ത്രിതമായി കോഡ് നടപ്പാക്കാനും സാധ്യതയുള്ളതിനാല്‍ ഉടന്‍ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സാംസങിന്റെ ആന്‍ഡ്രോയിഡ് 11,12,13,14 വെര്‍ഷനുകളില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

സുരക്ഷാ ഭീഷണികള്‍

 • സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്സ് (Knox) ഫീച്ചറുകളില്‍ തെറ്റായ ആക്സസ് നിയന്ത്രണം.

 • ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്വെയറിലെ ഇന്റിഗര്‍ ഓവര്‍ഫ്ളോ പോരായ്മ.

 • എആര്‍ ഇമോജി ആപ്പിലെ പ്രശ്‌നങ്ങള്‍.

 • ലൈബ്രറിയിലെ തെറ്റായ ഡാറ്റ സൈസ് പരിശോധന.

 • Smart Clip ആപ്പിലെ തെറ്റായ ഇന്‍പുട്ട്.

 • കോണ്‍ടാക്റ്റുകളിലെ ചില ആപ്പ് ഇടപെടലുകള്‍ ഹൈജാക്ക് ചെയ്യുന്നു.

സാംസങ് ഫോണുകളില്‍ വന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍; ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ശബ്ദം തര്‍ജമ ചെയ്യും, ഫീച്ചറുകള്‍ നെക്സ്റ്റ് ലെവല്‍; സ്മാര്‍ട്ട്‌ഫോണുകള്‍ വഴിമാറുമോ എഐ പിന്‍ എന്ന ഇത്തിരിക്കുഞ്ഞന്?

പരിഹാരം

 • പെട്ടെന്ന് തന്നെ സുരക്ഷാ അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

 • അപ്ഡേറ്റ് ചെയ്യുന്നത് വരെ അപരിചിതമായ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക.

 • ആപ്പുകള്‍ അപ് ടു ഡേറ്റ് ആയി നിലനിര്‍ത്തുക.

 • ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ ശ്രദ്ധിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലെയുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

 • ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക. അപരിചിതമായ ഇ മെയിലുകളിലോ സന്ദേശങ്ങളിലോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

logo
The Fourth
www.thefourthnews.in