പരാതി പ്രളയത്തിനിടെ മസ്കിന്റെ പിന്മാറ്റം; ആസ്ഥാന കെട്ടിടത്തിലെ 'എക്സ്'ലോഗോ നീക്കം ചെയ്തു

പരാതി പ്രളയത്തിനിടെ മസ്കിന്റെ പിന്മാറ്റം; ആസ്ഥാന കെട്ടിടത്തിലെ 'എക്സ്'ലോഗോ നീക്കം ചെയ്തു

ലോഗോയിലെ കടുത്ത പ്രകാശം ബുദ്ധിമുട്ടാകുന്നുവെന്ന് 24 പരാതികളാണ് സാൻഫ്രാൻസിസ്കോ നഗരഭരണകൂടത്തിന് ലഭിച്ചത്

സാന്‍ഫ്രാന്‍സിസ്‌കോയിലെ ആസ്ഥാന കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ എക്‌സ് ലോഗോ നീക്കം ചെയ്ത് ട്വിറ്റര്‍. ലോഗോയെകുറിച്ച് വ്യാപക പരാതി ഉയരുന്നതിനിടെയാണ് മാറ്റം. എന്നാൽ ലോഗോ മാറ്റാനുള്ള തീരുമാനം സ്വമേധയാ കൈക്കൊണ്ടതെന്ന് എക്സ് ( ട്വിറ്റർ) വിശദീകരിച്ചു.

കഴിഞ്ഞയാഴ്ചയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ഇലോൺ മസ്ക്, എക്സ് എന്ന് റീബ്രാൻഡ് ചെയ്തത്. പിന്നാലെ ആസ്ഥാന കെട്ടിടത്തിന് മുകളിൽ എക്സ് ലോഗോ സ്ഥാപിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ പ്രകാശിക്കുന്ന എക്സ് ലോഗോയ്ക്കെതിരെ പരാതിയുമായി സമീപവാസികൾ രംഗത്തെത്തിയിരിന്നു. കടുത്ത പ്രകാശം ബുദ്ധിമുട്ടാകുന്നുവെന്നായിരുന്നു പരാതി. 24 പരാതികളാണ് സാൻഫ്രാൻസിസ്കോ ഭരണകൂടത്തിന്റെ കെട്ടിട വിഭാഗത്തിന് ലഭിച്ചത്.

പരാതി പ്രളയത്തിനിടെ മസ്കിന്റെ പിന്മാറ്റം; ആസ്ഥാന കെട്ടിടത്തിലെ 'എക്സ്'ലോഗോ നീക്കം ചെയ്തു
എസ്എംഎസ് ലൊക്കേഷൻ ട്രാക്കിങ് ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഗവേഷകർ: എങ്ങനെ സുരക്ഷ ഉറപ്പു വരുത്താം

കെട്ടിടത്തിന് മുകളിൽ കൂറ്റൻ എക്സ് ലോഗോ സ്ഥാപിച്ചത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കമ്പനിക്ക് സാൻഫ്രാൻസിസ്കോ ഭരണസമിതി നോട്ടീസ് നൽകിയിരുന്നു. ലോഗോ പരിശോധിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് കെട്ടിടത്തിന് മുകളിലേയ്ക്കുള്ള പ്രവേശനം കമ്പനി പ്രതിനിധികള്‍ നിഷേധിച്ചിരുന്നു. എക്സ് ലോഗോ താത്കാലികമാണെന്നും ഉടൻ മാറ്റുമെന്നുമായിരുന്നു ട്വിറ്റർ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.

പരാതി പ്രളയത്തിനിടെ മസ്കിന്റെ പിന്മാറ്റം; ആസ്ഥാന കെട്ടിടത്തിലെ 'എക്സ്'ലോഗോ നീക്കം ചെയ്തു
ചെന്നൈയില്‍ വാഹന പരിശോധനയ്ക്കിടെ ഗുണ്ടാ ആക്രമണം: രണ്ടുപേരെ പോലീസ് വെടിവച്ച് കൊന്നു

വിവാദങ്ങൾ മുറുകുന്നതിനിടെ എക്സ് ചിഹ്നം പൊളിച്ചുമാറ്റിയതായി ഇന്ന് രാവിലെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കെട്ടിടപരിശോധന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയായിരുന്നു. ഇല്ലൂമിനേറ്റ് ലൈറ്റ് അനുവാദമില്ലാതെ സ്ഥാപിച്ചതിന് ഉടമസ്ഥരില്‍ നിന്ന് പിഴയീടാക്കാനും ഭരണസമിതി ആലോചിക്കുന്നുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലെ കെട്ടിടങ്ങളില്‍ അക്ഷരങ്ങളോ ചിഹ്നങ്ങളോ മാറ്റിസ്ഥാപിക്കുന്നതിനോ പുതിയത് സ്ഥാപിക്കുന്നതിനോ , മുന്‍കൂട്ടി അനുവാദം വാങ്ങണം. ഇലോണ്‍ മസ്‌ക് ഇത് പാലിച്ചില്ലെന്ന് നഗരഭരണ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in