രേഖകളുടെ ചോർച്ച: വിവരങ്ങൾ അധികാരികമാണെന്ന് സമ്മതിച്ച് ഗൂഗിൾ

രേഖകളുടെ ചോർച്ച: വിവരങ്ങൾ അധികാരികമാണെന്ന് സമ്മതിച്ച് ഗൂഗിൾ

ക്ലിക്കുകളും ക്രോം ഉപയോക്തൃ ഡേറ്റയും പോലുള്ള വിവരങ്ങൾ ഗൂഗിൾ ശേഖരിക്കുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു

കമ്പനിയിൽനിന്ന് ചോർന്ന 2500 ആഭ്യന്തര രേഖകൾ ആധികാരികമാണെന്ന് സമ്മതിച്ച് ടെക് ഭീമനായ ഗൂഗിൾ. ദി വെർജിനു നൽകിയ പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. കമ്പനിയുടെ തിരയൽ റാങ്കിങ് അൽഗോരിതം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്ന രേഖകളാണ് അടുത്തിടെ പുറത്തുവന്നത്. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ (എസ്ഇഒ) വിദഗ്ധരായ റാൻഡ് ഫിഷ്കിൻ, മൈക്ക് കിങ് എന്നിവരാണ് ചോർന്ന സെർച്ച് മെറ്റീരിയലുകൾ ആദ്യം റിപ്പോർട്ട് ചെയ്തത്.

രേഖകളുടെ ചോർച്ച: വിവരങ്ങൾ അധികാരികമാണെന്ന് സമ്മതിച്ച് ഗൂഗിൾ
ഫോണ്‍ കോള്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാം; പുതിയ 10 അക്ക നമ്പര്‍ സീരീസുമായി ടെലികോം വകുപ്പ്

ഡേറ്റകൾ യാഥാർത്ഥമായിരിക്കാമെന്ന് ഗൂഗിൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് അപൂർണമോ കാലഹരണപ്പെട്ടതോ ആയതിനാൽ ഇത് ഉപയോഗിക്കുന്നതിനെതിരെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. "സന്ദർഭത്തിനു പുറത്തുള്ളതോ കാലഹരണപ്പെട്ടതോ അപൂർണമായതോ ആയ വിവരങ്ങൾ അടിസ്ഥാനമാക്കി സേർച്ച് ഫീച്ചറിനെക്കുറിച്ച് തെറ്റായ അനുമാനങ്ങൾ ഉണ്ടാക്കുന്നതിനെതിരെ ഞങ്ങൾ ജാഗ്രത പാലിക്കും," ഗൂഗിൾ അറിയിച്ചു.

ക്ലിക്കുകളും ക്രോം ഉപയോക്തൃ ഡേറ്റയും പോലുള്ള ഡേറ്റ ഗൂഗിൾ ശേഖരിക്കുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. എന്നാൽ ഡേറ്റകൾ തിരയൽ തിരയൽ റാങ്കിങ്ങിൽ എങ്ങനെ ഉപയോഗിക്കുമെന്നു വ്യക്തമല്ല.

രേഖകളുടെ ചോർച്ച: വിവരങ്ങൾ അധികാരികമാണെന്ന് സമ്മതിച്ച് ഗൂഗിൾ
എഐയുടെ വരവ്; ചെറു കരീബിയന്‍ ദ്വീപിലേക്ക് ഒഴുകുന്നത് ദശലക്ഷക്കണക്കിന് ഡോളര്‍, തുണച്ചത് ആ പേര് തന്നെ

'തിരയൽ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു, ഞങ്ങളുടെ സിസ്റ്റങ്ങൾ ഉൾക്കൊള്ളുന്ന ഘടകങ്ങളുടെ തരങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ട വിപുലമായ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചു. വിവരങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നതായി ഗൂഗിൾ വക്താവ് ഡേവിഡ് തോംസൺ പറഞ്ഞു. ആർട്ടിഫിക്കൽ ഇന്റലിജൻസ് സംബന്ധിച്ച രേഖകളും ചോർന്നവയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗൂഗിളിൻ്റെ സെർച്ച് ഡിവിഷനിലുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളാണ് 2,500 പേജുള്ള രേഖ തനിക്ക് ചോർത്തി നൽകിയതെന്ന് എസ്ഇഒ വിദഗ്ധനായ റാൻഡ് ഫിഷ്കിൻ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞിരുന്നു. യഥാർത്ഥമാണെങ്കിൽ, ചോർന്ന രേഖ എസ്ഇഒ, മാർക്കറ്റിങ്, പ്രസിദ്ധീകരണ വ്യവസായങ്ങളെ സാരമായി ബാധിച്ചേക്കാം. ഗൂഗിളിലെ മുൻ ജീവനക്കാർ രേഖ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയെന്നും ഫിഷ്‌കിൻ അവകാശപ്പെട്ടിരുന്നു.

രേഖകളുടെ ചോർച്ച: വിവരങ്ങൾ അധികാരികമാണെന്ന് സമ്മതിച്ച് ഗൂഗിൾ
ഓഡിയോ സ്റ്റാറ്റസിന്റെ ദൈർഘ്യം വർധിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അപ്ഡേറ്റിനൊപ്പം ഫീച്ചർ ലഭ്യമാകും

ഗൂഗിൾ വർഷങ്ങളായി നടത്തിയിട്ടുള്ള പല അവകാശവാദങ്ങളും തന്റെ സ്രോതസ് നൽകിയ വിവരങ്ങളും പരസ്പര വിരുദ്ധമാണെന്ന് ഫിഷ്കിൻ അവകാശപ്പെടുന്നു. പേജുകളും വെബ്‌സൈറ്റുകളും റാങ്ക് ചെയ്യാൻ ഗൂഗിൾ ഉപയോഗിക്കുന്ന തിരയൽ ഡേറ്റ വെളിപ്പെടുത്തിയ രേഖകൾ എസ്ഇ, പ്രസിദ്ധീകരണ വ്യവസായ രംഗത്ത് വലിയ തരംഗങ്ങൾ സൃഷ്ഠിച്ചിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഗൂഗിൾ ഇതുവരെ തയ്യാറായിരുന്നില്ല.

logo
The Fourth
www.thefourthnews.in