വമ്പന്‍ അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ജെമിനി; ഇനി ഇ മെയില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ വിവരങ്ങളറിയാം

വമ്പന്‍ അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ജെമിനി; ഇനി ഇ മെയില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ വിവരങ്ങളറിയാം

1.5 പ്രോയെക്കാള്‍ മികവുള്ളതും വേഗമേറിയതുമായ ജെമിനി 1.5 ഫ്ലാഷ് ആണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്

എ ഐ പ്ലാറ്റ്‌ഫോമായ ജെമിനിയുടെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ അവതരിപ്പിച്ച് ഗൂഗിള്‍ ജെമിനി. 1.5 പ്രോയെക്കാള്‍ മികവുള്ളതും വേഗമേറിയതുമായ ജെമിനി 1.5 ഫ്ലാഷ് ആണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ആരംഭിച്ച പ്രതിവര്‍ഷ ഗൂഗിള്‍ ഐഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് സിഇഒ സുന്ദര്‍ പിച്ചെ ജെമിനിയുടെ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ഡിസ്റ്റില്ലേഷന്‍ എന്ന് വിളിക്കുന്ന പരിശീലന പ്രക്രിയയിലൂടെ തയാറാക്കപ്പെട്ട ജെമിനി 1.5 ഫ്ലാഷിന്, സമ്മറൈസേഷന്‍, ചാറ്റ് ആപ്ലിക്കേഷനുകള്‍, ഇമേജ് വീഡിയോ കാപ്ഷനിങ്, ദൈര്‍ഘ്യമേറിയ ഡോക്യുമെന്റുകളില്‍ നിന്നും ടേബിളുകളില്‍ നിന്നും ഡാറ്റ എക്സ്ട്രാക്ട് ചെയ്യുക എന്നിവയിലെല്ലാം മികവുണ്ട്. പുതിയ അപ്‌ഡേഷനില്‍ ജെമിനിക്ക് കൂടുതല്‍ ഡേറ്റ കൈകാര്യം ചെയ്യാന്‍ സാധിക്കും. 1,500 ടെക്സ്റ്റ് പേജുകള്‍ അപ്ലോഡ് ചെയ്താലും ജെമിനിക്ക് ഇത് കൈകാര്യം ചെയ്യാന്‍ സാധിക്കും.

ജെമിനിയുടെ ട്രാന്‍സിലേഷന്‍ കപ്പാസിറ്റിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനിമുതല്‍ 35 ഭാഷകളില്‍ ജെമിനി ലഭ്യമാകും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ അസിസ്റ്റന്റിന് പകരം ജെമിനിയെ ഉള്‍പ്പെടുത്താനാണ് ഗൂഗിള്‍ ആലോചിക്കുന്നത്. ജെമിനിയുമായി ജി മെയില്‍ ബന്ധിപ്പിക്കുന്നതിലൂടെ ഇന്‍ബോക്‌സിലെ മെസ്സേജുകള്‍ ക്രോഡീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഒരു ഇ മെയില്‍ ഐഡി അയച്ച മെസ്സേജിനെക്കുറിച്ചോ, ടോപ്പിക്കിനെക്കുറിച്ചോ ജെമിനിയോട് ചോദിച്ചാല്‍, ഈ മെസ്സേജുകള്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് ഇവ വായിക്കാം.

ഗൂഗിള്‍ മീറ്റ് റെക്കോര്‍ഡിങ്ങുകള്‍ തിരയാനും ജെമിനി ഇനിമുതല്‍ നിങ്ങളെ സഹായിക്കും. ഇ മെയില്‍ വഴി ലഭിച്ചിട്ടുള്ള വിവരങ്ങളിലൂടെ, നിങ്ങളുടെ ഓണ്‍ലൈന്‍ ഡെലിവലറി ഡേറ്റ്, ഇവന്റുകള്‍ എന്നിവ എപ്പോഴാണെന്ന് അറിയിക്കാനും ജെമിനിക്ക് കഴിയും. ചാറ്റ് ജിപിടിയെ കടത്തിവെട്ടാനുള്ള അപ്‌ഡേഷനുകളാണ് ഗൂഗിള്‍ നടത്തിവരുന്നത്.

വമ്പന്‍ അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ജെമിനി; ഇനി ഇ മെയില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ വിവരങ്ങളറിയാം
'അത്ഭുതകരമായ ഒന്നുമില്ല'; പത്ത് വർഷത്തിനുശേഷം കമ്പനി വിടുന്നതായി ഓപ്പണ്‍ എഐ സഹസ്ഥാപകൻ ഇല്യ സുത്‌സ്കേവര്‍

വിഷന്‍ ലാംഗ്വേജ് മോഡലായ പാലി-3 യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച പാലി ജെമ്മ എന്ന ഗൂഗിളിന്റെ ആദ്യ വിഷന്‍ ലാംഗ്വേജ് മോഡലും കമ്പനി അവതരിപ്പിച്ചു. ഗൂഗിള്‍ എഐ സ്റ്റുഡിയോയില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളും ശബ്ദവും വീഡിയോയും മികച്ച രീതിയില്‍ പ്രോസസ് ചെയ്യാന്‍ ഇതിനാവും.

logo
The Fourth
www.thefourthnews.in