കടുംപിടുത്തമില്ലാതെ ഗൂഗിള്‍; പിക്സല്‍ 8എ വരുന്നു, അറിയാം സവിശേഷതകള്‍

കടുംപിടുത്തമില്ലാതെ ഗൂഗിള്‍; പിക്സല്‍ 8എ വരുന്നു, അറിയാം സവിശേഷതകള്‍

കയ്യിലൊതുങ്ങുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ വിപണില്‍ ചുരുക്കമാണ്. അവിടെയാണ് പിക്സല്‍ 8എ വ്യത്യസ്തമാകുന്നതും

സ്മാർട്ട്ഫോണ്‍ പ്രേമികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ളതാണ് ഗൂഗിളിന്റെ പിക്സല്‍ എ സിരീസ്. ഗൂഗിളിന്റെ ഫ്ലാഗ്‍ഷിപ്പ് മോഡലില്‍ ഉപയോഗിക്കുന്ന അതേ ചിപ്പുകളാണ് എ സീരീസിലും വരുന്നത്. എ സീരീസില്‍ വരുന്ന പുതിയ മോഡലായ പിക്സല്‍ 8എ കമ്പനി ഉടന്‍ തന്നെ വിപണിയിലെത്തിക്കുമെന്നാണ് ടെക് ലോകത്തെ സംസാരം. പുറത്തുവന്ന വിവരങ്ങളനുസരിച്ച് മുടക്കുന്ന തുകയ്ക്കുള്ള പ്രകടനം ഫോണിന് കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

കയ്യിലൊതുങ്ങുന്ന ആന്‍ഡ്രോയ്‌ഡ് ഫോണ്‍ വിപണിയില്‍ ചുരുക്കമാണ്. അവിടെയാണ് പിക്സല്‍ 8എ വ്യത്യസ്തമാകുന്നതും. 6.1 ഇഞ്ച് മാത്രമാണ് സ്ക്രീനിന്റെ വലുപ്പം. 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റും ലഭിക്കും.

പിക്സല്‍ 8, പിക്സല്‍ 8 പ്രോ എന്നിവയില്‍ ഉപയോഗിക്കുന്ന ടെന്‍സർ ജി3 പ്രൊസസർ തന്നെയായിരിക്കും പിക്സല്‍ 8എയിലും. ഏഴു വർഷം വരെ സോഫ്റ്റ്‌വെയർ അപ്ഡേറ്റും ലഭ്യമാണ്. സർക്കിള്‍ ടു സേർച്ച്, ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റർ, മാജിക്ക് ഇറേസർ തുടങ്ങി പിക്സല്‍ 8ലുള്ള എല്ലാ എഐ സവിശേഷതകളും പിക്സല്‍ 8എയിലുമുണ്ടാകും.

കടുംപിടുത്തമില്ലാതെ ഗൂഗിള്‍; പിക്സല്‍ 8എ വരുന്നു, അറിയാം സവിശേഷതകള്‍
ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇനി കൂടുതൽ വൈബാകും; ഇഷ്ടമുള്ള സ്റ്റിക്കറുകൾ നേരിട്ടുണ്ടാക്കാം, പുതിയ ഫീച്ചറുകൾ അറിയാം

ഒബ്സിഡിയന്‍, പോർസലൈന്‍, ബെ, മിന്റ് തുടങ്ങി വ്യത്യസ്തമായ കളറുകളിലും ഫോണ്‍ വിപണിയിലെത്തുമെന്നാണ് സൂചന. ഐപി67 റേറ്റിങ്ങില്‍ വരുന്ന ഫോണിനു കോർണിങ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുമുണ്ടാകും. നാനോ സിമ്മും ഇ-സിമ്മുമാണ് ഉപയോഗിക്കാനാകുക.

പിക്സല്‍ എ സീരീസില്‍ സാധാരണയായി 128 ജിബിയാണ് സ്റ്റോറേജ് നല്‍കാറുള്ളത്. എന്നാല്‍ പിക്സല്‍ 8എയില്‍ 128, 256 എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

64 മെഗാ പിക്സലാണ് (എംപി) പ്രധാന ക്യാമറ. ഇതിനോടൊപ്പം 13 എംപി അള്‍ട്ര വൈഡ് ആംഗിളും വരുന്നു. സെല്‍ഫി ക്യാമറ 13 എംപിയായി ഉയർത്തിയേക്കും. 4,500 എംഎഎച്ചാണ് ബാറ്ററി. 128 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റിന് 45,000 രൂപ വരെയായിരിക്കും വില. ലോഞ്ച് ഓഫറായി 5,000 രൂപ കിഴിവും ലഭിച്ചേക്കാം.

logo
The Fourth
www.thefourthnews.in