ബാങ്ക് അക്കൗണ്ട് കാലിയാകുന്നത് നിങ്ങളറിയില്ല; തട്ടിപ്പുകാർക്ക് വഴി തുറക്കുന്ന ആധാർ

ബാങ്ക് അക്കൗണ്ട് കാലിയാകുന്നത് നിങ്ങളറിയില്ല; തട്ടിപ്പുകാർക്ക് വഴി തുറക്കുന്ന ആധാർ

ആധാർ കാർഡിലെ വിരലടയാളം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ സമീപകാലത്ത് വർധിച്ചിരുന്നു. തട്ടിപ്പുകള്‍ എങ്ങനെ, എന്തുകൊണ്ട്? ആധാറിലെ പോരായ്മകള്‍, പ്രതിരോധ മാർഗങ്ങള്‍ എന്നിവ പരിശോധിക്കാം

ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന സംഭവങ്ങള്‍ അടുത്തിടെ വ്യാപകമായിരുന്നു. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു ഇത്തരം കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അധാറിലുള്ള വിരലടയാളം ഉപയോഗിച്ചാണ് കുറ്റകൃത്യം നടത്തുന്നത്. ഇതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കളോട് ആധാറിലെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആദ്യം മോഷ്ടിക്കുക വിരലടയാളം

വിരലടയാളത്തിന്റെ വ്യാജപതിപ്പും ആധാർ ഇനേബിള്‍ഡ് പെയ്മെന്റ് സിസ്റ്റവും (എഇപിഎസ് - ആധാർ മുഖേനയുള്ള സാമ്പത്തിക ഇടപാട്) വഴിയാണ് തട്ടിപ്പ്. മോഷണരീതി എല്ലാ കേസുകളിലും തന്നെ സമാനമാണ്. വിരലടയാളത്തിന്റെ വ്യാജപതിപ്പ് സിലിക്കോണ്‍ ഉപയോഗിച്ച് നിർമിക്കും. ബാങ്ക് അക്കൗണ്ടിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി ഈ വ്യാജപതിപ്പായിരിക്കും ഉപയോഗിക്കുക.

ആധാർ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനായി സ്വൈപ്പ് മെഷീനില്‍ ആധാർ നമ്പർ നല്‍കണം. ശേഷം ആധികാരികത ഉറപ്പാക്കണം. ഇതിനായി കൂടുതലായും ഉപയോഗിക്കുന്നത് വിരലടയാളമാണ്. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ സർക്കാർ വെബ്സൈറ്റുകളില്‍ തന്നെ ലഭ്യമാണ്. ഇത്തരം രേഖകളില്‍ വിരലടയാളവും ഉണ്ടാകും. തട്ടിപ്പുകാരുടെ ജോലി ഇത് എളുപ്പമാക്കുന്നു.

ബാങ്ക് അക്കൗണ്ട് കാലിയാകുന്നത് നിങ്ങളറിയില്ല; തട്ടിപ്പുകാർക്ക് വഴി തുറക്കുന്ന ആധാർ
തട്ടിപ്പ് കോളുകള്‍ ബുദ്ധിമുട്ടിക്കുന്നുവോ; ഈ വഴികള്‍ പരീക്ഷിക്കാം

കഴിഞ്ഞ സെപ്തംബറില്‍ കൊല്‍ക്കത്ത പോലീസ് സംസ്ഥാന ധനവകുപ്പിനോട് രേഖകളിലെ വിരലടയാളവും ആധാർ കാർഡ് നമ്പരുകളും മാസ്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നിന്ന് സുരക്ഷ ഒരു പരിധി വരെ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. പക്ഷേ ആധാർ ബന്ധിപ്പിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ വ്യവസ്ഥിതിയുടെ ദുർബലത കുറയ്ക്കാന്‍ മാത്രം കരുത്ത് ഇത്തരം നടപടികള്‍ക്ക് ഉണ്ടാകുമോ എന്നുള്ള സംശയവും നിലനില്‍ക്കുന്നു.

ആധാർ മുഖേനയുള്ള സാമ്പത്തിക ഇടപാട്

അടിസ്ഥാനപരമായ പണമിടപാടുകള്‍ മാത്രമായിരിക്കും ആധാർ ഉപയോഗിച്ച് സാധ്യമാകുക. ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ലിങ്ക് ചെയ്താല്‍ മാത്രമാണ്. ഡെബിറ്റ് കാർഡുകള്‍, എടിഎം എന്നിവയോട് സുപരിചിതമല്ലാത്ത ഗ്രാമീണ പ്രദേശങ്ങളുടെ പങ്കാളിത്തം ബാങ്കിങ് മേഖലയില്‍ ഉറപ്പാക്കുന്നതിനായായിരുന്നു ഈ നീക്കം.

ഇത്തരം പണമിടപാടുകള്‍ കൂടുതലായും നടത്തുന്നത് ബാങ്കുകളുടെ പ്രതിനിധികളാണെന്നാണ് നാഷണല്‍ പെയ്മെന്റ്സ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യ പറയുന്നത്. ഈ വർഷം ഏപ്രിലില്‍ മാത്രം 20 കോടിയോളം രൂപയുടെ ഇടപാടുകളാണ് ആധാർ മുഖേന നടന്നതെന്ന് കേന്ദ്ര സർക്കാർ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ആധാർ - ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

2017 മധ്യത്തിലായിരുന്നു ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. എന്നാല്‍ 2018-ല്‍ സുപ്രീം കോടതി സർക്കാർ ആവശ്യത്തെ തള്ളിയിരുന്നു. സുപ്രീം കോടതി നിർദേശത്തിന് മുന്‍പ് തന്നെ നിരവധി പേർ ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിച്ചിരുന്നു.

സാധാരണയായി ബാങ്കില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയ സേവനങ്ങള്‍ ബാങ്കുകള്‍ മുന്നോട്ട് വയ്ക്കാറുണ്ട്. എന്നാല്‍ ആധാർ ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങള്‍ ഒഴിവാക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചുള്ള നിർദേശം ബാങ്കുകള്‍ നല്‍കുന്നില്ല.

ബാങ്ക് അക്കൗണ്ട് കാലിയാകുന്നത് നിങ്ങളറിയില്ല; തട്ടിപ്പുകാർക്ക് വഴി തുറക്കുന്ന ആധാർ
'പ്രൈവസി ചെക്ക് അപ്പ്' ഫീച്ചറെത്തി; വാട്‌സ്ആപ്പ്‌ ഇനി ഡബിള്‍ സ്ട്രോങ്

ഇന്റർനെറ്റ് ബാങ്കിങ്ങിലും ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിലും പാസ്‌വേഡ് മാറ്റിയോ അക്കൗണ്ട് ബ്ലോക്ക് ചെയ്തോ തട്ടിപ്പിനെ തടയാനാകും. പക്ഷേ, ആധാർ ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ വിരലടയാളം പോലുള്ള ബയോമെട്രിക്ക് സംവിധാനങ്ങളാണ് പാസ്‌വേഡായി ഉപയോഗിക്കുന്നത്.

അതുകൊണ്ട് തന്നെ, ഇതൊരിക്കലും മാറ്റാനാകുന്നതല്ലെന്നാണ് സൈബർ സുരക്ഷാ വിദഗ്ധനായ ശ്രീനിവാസ് കൊധാലി പറയുന്നത്. ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമായതോടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിർദേശങ്ങള്‍ നല്‍കിയിരുന്നതായി ദ പ്രിന്റ് റിപ്പോർട്ട് ചെയ്തിരുന്നു

ബയോമെട്രിക്കുകള്‍ ബ്ലോക്ക് ചെയ്താല്‍ തട്ടിപ്പ് തടയാനാകുമോ?

സർക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെ സംബന്ധിച്ച് ആധാർ ബയോമെട്രിക്കുകള്‍ ലോക്ക് ചെയ്യുന്നത് പ്രായോഗികമായ കാര്യമല്ലെന്നാണ് സൈബർ സുരക്ഷാ വിദഗ്ധനായ ശ്രീകാന്ത് ലക്ഷ്മണന്‍ പറയുന്നത്. മറ്റൊരു മാർഗം ആധാർ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ തടയുക എന്നതാണ്. ഈ സാഹചര്യത്തില്‍ വിരലടയാളം ഉള്‍പ്പടെയുള്ള ബയോമെട്രിക്കുകള്‍ ഉപയോഗിക്കാനാകുമെന്നും ശ്രീകാന്ത് ചൂണ്ടിക്കാണിച്ചു. ഭൂരേഖകളിലേക്കും ആധാർ ലിങ്ക് ചെയ്തിട്ടുള്ളതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് കൊധാലിയും നിരീക്ഷിച്ചു.

ബാങ്ക് അക്കൗണ്ട് കാലിയാകുന്നത് നിങ്ങളറിയില്ല; തട്ടിപ്പുകാർക്ക് വഴി തുറക്കുന്ന ആധാർ
യാത്രയ്ക്കിടെ സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ

ആധാർ ബയോമെട്രിക്കുകള്‍ എങ്ങനെ ലോക്ക് ചെയ്യാം

  • യുഐഡിഎഐ വെബ്സൈറ്റ് അല്ലെങ്കില്‍ എംആധാർ ആപ്ലിക്കേഷന്‍ തുറക്കുക. myaadhaar.uidai.gov.in ഇതാണ് ഔദ്യോഗിക വെബ്സൈറ്റിന്റെ അഡ്രസ്.

  • നിങ്ങളുടെ ആധാർ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

  • ആധാർ നമ്പറും നിങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പരില്‍ ലഭിക്കുന്ന ഒടിപി നമ്പറും ഉപയോഗിച്ചാണ് ലോഗിന്‍ സാധ്യമാകുക.

  • ശേഷം My Aadhar section തിരഞ്ഞെടുക്കുക.

  • ഇവിടെ നിങ്ങള്‍ക്ക് ലോക്ക്, അണ്‍ലോക്ക് ഓപ്ഷനുകള്‍ ലഭ്യമാകും. വീണ്ടും ആധാർ നമ്പറും ഒടിപിയും നല്‍കി ആധികാരിക ഉറപ്പാക്കുക.

  • ശേഷം ലോക്ക് ചെയ്യുക.

logo
The Fourth
www.thefourthnews.in