സ്‌പാം സന്ദേശങ്ങള്‍ തടയാം; ഐഫോണിലുണ്ടൊരു ട്രിക്ക്

സ്‌പാം സന്ദേശങ്ങള്‍ തടയാം; ഐഫോണിലുണ്ടൊരു ട്രിക്ക്

സ്‌പാം സന്ദേശങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ സാധ്യതയും ഒഴിവാക്കാം

പ്രതിദിനം ഫോണുകളിലേക്ക് എത്തുന്ന സ്‌പാം സന്ദേശങ്ങള്‍, കോളുകള്‍, ഇമെയിലുകള്‍ എന്നിവയ്ക്ക് കണക്കില്ല. സ്‌പാം സന്ദേശങ്ങള്‍ വരുമ്പോഴെല്ലാം ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇതിനായിതന്നെ പ്രത്യേക സമയം മാറ്റിവയ്‌ക്കേണ്ടി വരും. എന്നാല്‍ നിങ്ങളുടേത് ഐഫോണാണെങ്കില്‍ സ്‌പാം സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാനാകും. ഇതിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ സാധ്യതയും ഒഴിവാക്കാം.

സ്‌പാം സന്ദേശങ്ങള്‍ തടയാം; ഐഫോണിലുണ്ടൊരു ട്രിക്ക്
ബാങ്ക് അക്കൗണ്ട് കാലിയാകുന്നത് നിങ്ങളറിയില്ല; തട്ടിപ്പുകാർക്ക് വഴി തുറക്കുന്ന ആധാർ

സ്‌പാം സന്ദേശങ്ങള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

'Filter unknown sender' ഫീച്ചർ ഉപയോഗിച്ച് സ്‌പാം സന്ദേശങ്ങള്‍ ഒഴിവാക്കാനാകും. ഇത് സ്‌പാം സന്ദേശങ്ങളേയും മറ്റുള്ളവയേയും വേർതിരിക്കാന്‍ സഹായിക്കും.

ഇതിനായി സെറ്റിങ്സ് (Settings) തിരഞ്ഞെടുത്ത് മെസേജസില്‍ (Message) ക്ലിക്ക് ചെയ്യുക. ശേഷം 'Filter unknown sender' എന്ന ഫീച്ചർ ഓണാക്കുക. ഫീച്ചർ ഓണായിക്കഴിഞ്ഞാല്‍ സ്‌പാം സന്ദേശങ്ങള്‍ പ്രത്യേക ഐമെസേജ് (iMessage) ഫോള്‍ഡറിലായിരിക്കും പ്രത്യക്ഷപ്പെടുക.

ഒന്നിലധികം സ്‌പാം സന്ദേശങ്ങള്‍ വരുന്ന നമ്പറുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്യുക എന്നതാണ് മറ്റൊരു മാർഗം.

logo
The Fourth
www.thefourthnews.in