ഡെസ്‌ക്‌ടോപ്പില്‍ എങ്ങനെ വാട്‌സാപ്പ് വീഡിയോ കോള്‍ ചെയ്യാം?

ഡെസ്‌ക്‌ടോപ്പില്‍ എങ്ങനെ വാട്‌സാപ്പ് വീഡിയോ കോള്‍ ചെയ്യാം?

വാട്ട്സാപ്പ് വെബിലൂടെ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കില്ല, പകരം മറ്റൊരു മാർഗം സ്വീകരിക്കേണ്ടതുണ്ട്

വീഡിയോ കോളുകള്‍ക്കായി ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്സാപ്പ്. ഇന്റർനെറ്റ് സഹായത്തോടെ സൗജന്യമായി കോളുകള്‍ ചെയ്യാനാകുമെന്നതാണ് ഉപയോക്താക്കളെ കൂടുതലായും വാട്സാപ്പിലേക്ക് അടുപ്പിക്കുന്നത്.

പിസി, മാക്, ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങി എല്ലാ ഉപകരണങ്ങളിലും ആപ്ലിക്കേഷന്‍ ലഭ്യമാകുകയും ചെയ്യും. സ്മാർട്ട്ഫോണിലൂടെ ഒരുപാട് ഉപയോക്താക്കള്‍ വീഡിയോ കോള്‍ ചെയ്യുമെങ്കിലും ഡസ്ക്ടോപ് വഴി സവിശേഷത ഉപയോഗിക്കുന്നവർ ചുരുക്കമാണ്.

ഡസ്ക്ടോപില്‍ എങ്ങനെ വാട്സാപ്പ് വീഡിയോ കോള്‍ ചെയ്യാം

ക്രോം, സഫാരി, എഡ്ജ്, ഫയർഫോക്സ് തുടങ്ങിയ ആധുനിക ബ്രൗസറുകളിലെല്ലാം വാട്സാപ്പ് വെബ് ലഭ്യമാണ്. പക്ഷേ വാട്സാപ്പ് വെബിലൂടെ വീഡിയോ കോള്‍ വിളിക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. പകരം വാട്സാപ്പിന്റെ ആപ്ലിക്കേഷന്‍ പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഇത് വിന്‍ഡോസിലും മാക് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

ഡെസ്‌ക്‌ടോപ്പില്‍ എങ്ങനെ വാട്‌സാപ്പ് വീഡിയോ കോള്‍ ചെയ്യാം?
പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ബാര്‍ഡ്; ചാറ്റ് ജിപിടിയെ പോലെ ഇനി തത്സമയം മറുപടികള്‍ നൽകും

വാട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം സ്മാർട്ട്ഫോണിലെ ലിങ്ക്ഡ് ഡിവൈസെസ് (Linked devices) സവിശേഷത ഉപയോഗിച്ച് ബാർകോഡ് സ്കാന്‍ ചെയ്ത് ലോഗിന്‍ സാധ്യമാക്കുക. ഡസ്ക്ടോപ്പില്‍നിന്ന് സ്മാർട്ട്ഫോണിലേക്കും തിരിച്ചും വീഡിയോ കോള്‍ ചെയ്യാനാകും.

ശേഷം കോണ്‍ടാക്ട് അല്ലെങ്കില്‍ ഗ്രൂപ്പ് തുറന്ന് വീഡിയോ ക്യാമറയുടെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ആദ്യത്തെ തവണ മൈക്രൊഫോണ്‍, ക്യാമറ തുടങ്ങിയവയ്ക്ക് ആക്സെസ് അനുവദിക്കേണ്ടതുണ്ട്. ഒറ്റ ക്ലിക്കില്‍ തന്നെ വീഡിയോ കോളിലേക്കും ഓഡിയോ കോളിലേക്കും മാറാനും കഴിയും.

logo
The Fourth
www.thefourthnews.in