അതിവേഗം ബഹുദൂരം ഇൻസ്റ്റഗ്രാം ത്രെഡ്‌സ്; നാല് ദിവസം കൊണ്ട് 100 ദശലക്ഷം ഉപയോക്താക്കള്‍

അതിവേഗം ബഹുദൂരം ഇൻസ്റ്റഗ്രാം ത്രെഡ്‌സ്; നാല് ദിവസം കൊണ്ട് 100 ദശലക്ഷം ഉപയോക്താക്കള്‍

ഏറ്റവും വേഗത്തില്‍ വളരുന്ന ആപ്ലിക്കേഷൻ ആയിരുന്ന ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയെ ത്രെഡ്സ് കടത്തിവെട്ടി

ഡിജിറ്റല്‍ ലോകത്തെ അതിവേഗം വളരുന്ന ആപ്ലിക്കേഷനായി ഇൻസ്റ്റഗ്രാം ത്രെഡ്‌സ്. ജൂലൈ 6 ന് ലോഞ്ച് ചെയ്ത ത്രെഡ്സില്‍ നാല് ദിവസം കൊണ്ട് 100 ദശലക്ഷം ഉപയോക്താക്കളാണ് അക്കൗണ്ട് എടുത്തത്. ത്രെഡ്സിൽ ഓരോ അക്കൗണ്ടിനും ലഭിക്കുന്ന നമ്പർ നിരീക്ഷിക്കുന്ന ട്രാക്കറില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച്, തിങ്കളാഴ്ച പുലർച്ചെ സൈറ്റ് 100 ദശലക്ഷം ഉപയോക്താക്കളിലെത്തി. ഇതോടെ അതിവേഗം വളരുന്ന ആപ്ലിക്കേഷൻ ആയിരുന്ന ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയെ ത്രെഡ്സ് കടത്തിവെട്ടി.

ഇന്റർനെറ്റ് ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പിച്ച്, വാർത്തകളിൽ ഇടം നേടിയ ചാറ്റ് ജിപിടി 100 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്താൻ രണ്ട് മാസമെടുത്തിരുന്നു

ഇന്റർനെറ്റ് ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പിച്ച്, വാർത്തകളിൽ ഇടം നേടിയ ചാറ്റ് ജിപിടി 100 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്താൻ രണ്ട് മാസമെടുത്തിരുന്നു. ത്രെഡ്സിന്റെ വളർച്ച പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് മെറ്റ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. ആദ്യ ഏഴ് മണിക്കൂറിനുള്ളിൽ ഒരു കോടി ഉപയോക്താക്കളാണ് ത്രെഡ്സില്‍ അക്കൗണ്ട് സ്വന്തമാക്കിയത്. ബിൽബോർഡ്, എച്ച്ബിഒ, എൻപിആർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ബ്രാൻഡുകൾ ലോഞ്ച് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ത്രെഡ്സിൽ അക്കൗണ്ട് സ്വന്തമാക്കി.

അതിവേഗം ബഹുദൂരം ഇൻസ്റ്റഗ്രാം ത്രെഡ്‌സ്; നാല് ദിവസം കൊണ്ട് 100 ദശലക്ഷം ഉപയോക്താക്കള്‍
ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ

ട്വിറ്ററിന് ബദലായി ആരംഭിച്ച ആപ്ലിക്കേഷനെ 'ട്വിറ്റര്‍ കില്ലര്‍' എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ഉപയോക്താക്കൾക്കും പരസ്യ ദാതാക്കൾക്കും അനുയോജ്യമല്ലാത്ത തീരുമാനങ്ങളാണ് കൈക്കൊണ്ടിരുന്നത്. ട്വിറ്ററിനും മസ്കിനുമെതിരെ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനുപിന്നാലെ, ഉപയോക്താക്കൾക്ക് പ്രതിദിനം വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താനാണ് മസ്കിന്റെ പുതിയ നീക്കം. ഈ സാഹചര്യം മെറ്റ പോലെയുള്ള ട്വിറ്ററിന്റെ എതിരാളികൾക്ക് വളരാൻ അനുയോജ്യമാണെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഇൻസ്റ്റഗ്രാമിനോട് ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഉപയോക്താക്കൾ വേഗത്തിൽ തന്നെ ത്രെഡ്സിലേക്ക് എത്തുമെന്നും അവർ പറയുന്നു.

logo
The Fourth
www.thefourthnews.in