ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ

ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ

സെലിബ്രിറ്റികളുടെ പിന്തുണയോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ഫോളോവേഴ്സിനെ ആപ്പിന് ലഭിച്ചതെന്ന് സക്കർബർ​ഗ്

ആദ്യ ഏഴ് മണിക്കൂറിനുള്ളിൽ ഒരു കോടി ഉപയോക്താക്കളെ സ്വന്തമാക്കി ത്രെഡ്‌സ്. സെലിബ്രിറ്റികളുടെ പിന്തുണയോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ഫോളോവേഴ്സിനെ ആപ്പിന് ലഭിച്ചതെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർ​ഗ് പറയുന്നു. ബിൽബോർഡ്, എച്ച്ബിഒ, എൻപിആർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ബ്രാൻഡുകൾ ലോഞ്ച് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ത്രെഡ്സിൽ അക്കൗണ്ട് സ്വന്തമാക്കി. കൊളംബിയൻ ഗായിക ഷക്കീറയും ബ്രിട്ടിഷ് ഷെഫ് ഗോർഡൻ റാംസെയുമാണ് ആദ്യം അക്കൗണ്ടെടുത്ത സെലിബ്രിറ്റികൾ.

ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ
ട്രെന്‍ഡിങ്ങായി ത്രെഡ്സ്; എങ്ങനെ അക്കൗണ്ട് എടുക്കാം?

100 രാജ്യങ്ങളിൽ ആപ്പിൾ, ​ഗൂ​ഗിൾ ആപ്പ് സ്റ്റോറുകളിൽനിന്ന് ത്രെഡ്സ് ഡൗൺലോഡ് ചെയ്യാം. ത്രെഡ്സ് ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആവശ്യമാണ്. സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്ന അതേ അക്കൗണ്ടുകൾ തന്നെ ത്രെഡ്സിൽ ഫോളോ ചെയ്യാം. റീട്വീറ്റ് എന്ന പദത്തിന് പകരം 'റീപോസ്റ്റ്' എന്നും ട്വീറ്റ് എന്ന പദത്തിന് പകരം 'ത്രെഡ്സ്' എന്നും വാക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും പ്രത്യക്ഷത്തിൽ ട്വിറ്ററിനോട് സാമ്യമുള്ളതാണ് ത്രെഡ്സ്.

ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ
ട്വിറ്ററിന് ഭീഷണിയായി ത്രെഡ്സ് എത്തി

ട്വിറ്ററിലെ 280 ആണ് വേർഡ് ലിമിറ്റെങ്കിൽ ത്രെഡ്സിലത് 500 ആണ്. മറ്റ് പ്ലാറ്റ്‌ഫോമുകളിൽ സമയപരിമിധി കാരണം വീഡിയോകൾ ലിങ്കായി പങ്കിടേണ്ടിവരുമ്പോൾ അഞ്ച് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ത്രെഡ്സിൽ പങ്കുവയ്ക്കാം. ഉപയോക്താക്കൾക്ക് മറ്റുള്ളവരെ അൺഫോളോ ചെയ്യാനും ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും സാധിക്കും.

ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ
ത്രെഡ്സിന്റെ വരവിന് പിന്നാലെ ട്വിറ്ററിൽ മസ്കിനെ വെല്ലുവിളിച്ച് സക്കർബർഗ്; 11 വർഷത്തിന് ശേഷം ആദ്യ ട്വീറ്റ്

100 കോടിയിലധികം ഉപയോക്താക്കളുള്ള പൊതു സംഭാഷണ ആപ്പ് ഉണ്ടാക്കാൻ അവസരമുണ്ടായിട്ടും ട്വിറ്ററിനത് നടപ്പാക്കാനായില്ല. ഞങ്ങൾക്ക് അത് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സക്കർബർ​ഗിന്റെ പ്രതികരണം. സൗഹൃദ സംഭാഷണങ്ങൾക്കുള്ള തുറന്ന ഇടം എന്ന നിലയിലാണ് ത്രെഡ്‌സ് അവതരിപ്പിച്ചതെന്ന് സക്കർബർഗ് പറയുന്നു.

ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ
'ട്വിറ്റ‍ർ കില്ല‍‍ർ' വിശേഷണം സത്യമാകുമോ? ത്രെഡ്സിന്റെയും ട്വിറ്ററിന്റെയും സമാനതകളും വ്യത്യാസങ്ങളും

ഇൻസ്റ്റഗ്രാമിന്റെ മെച്ചപ്പെട്ട ഫീച്ചറുകൾ മാത്രമാണ് ത്രെഡ്‌സിൽ ഉപയോഗിച്ചിട്ടുള്ളത്. ആശയവിനിമയം നടത്താനും മനസ്സിലുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും ഒരു പുതിയ ഇടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. ആദ്യ ദിവസം മുതൽ ത്രെഡ്‌സിന്റെ ഭാഗമായ എല്ലാവരോടും നന്ദിയുണ്ടെന്നും സക്കർബർഗ് അറിയിച്ചിരുന്നു.

ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ
എല്ലാ പരസ്യങ്ങളും പിൻവലിക്കുമെന്ന് പ്രഖ്യാപനം; കാനഡയിൽ മെറ്റ-സർക്കാർ പോര്

അതേസമയം ത്രെഡ്‌സ് ട്വിറ്ററിനെ മറികടക്കുമോ എന്നതടക്കം വലിയ ചർച്ചകളാണ് ആപ്പിന്‌റെ വരവോടെ ഉണ്ടാകുന്നത്. ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ മികച്ച അടിത്തറയാണ് ത്രെഡ്‌സിനുള്ളത്. ഇലോൺ മസ്‌ക് ഏറ്റെടുത്തത് മുതൽ ട്വിറ്റർ നേരിടുന്ന വെല്ലുവിളികൾക്ക് ആക്കം കൂട്ടും ത്രെഡ്‌സ് എന്നതിന് സംശയമില്ല.

logo
The Fourth
www.thefourthnews.in