ത്രെഡ്സിന്റെ വരവിന് പിന്നാലെ ട്വിറ്ററിൽ മസ്കിനെ വെല്ലുവിളിച്ച് സക്കർബർഗ്; 11 വർഷത്തിന് ശേഷം ആദ്യ ട്വീറ്റ്

ത്രെഡ്സിന്റെ വരവിന് പിന്നാലെ ട്വിറ്ററിൽ മസ്കിനെ വെല്ലുവിളിച്ച് സക്കർബർഗ്; 11 വർഷത്തിന് ശേഷം ആദ്യ ട്വീറ്റ്

സമൂഹമാധ്യമങ്ങളിൽ ത്രെഡ്സ് ആണ് മുഖ്യ ചർച്ചാവിഷയം

11 വര്‍ഷം ട്വിറ്ററില്‍ അനക്കമില്ലാതിരുന്ന സക്കര്‍ബര്‍ഗ് ഒടുവില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എതിരാളിയെ അവരുടെ തട്ടകത്തിലെത്തി വെല്ലുവിളിക്കുന്ന അതേ സംതൃപ്തിയോടെയാണ് സക്കര്‍ബര്‍ഗ് ഇന്ന് ട്വീറ്റ് ചെയ്തത്. മെറ്റയുടെ പുതിയ ത്രെഡ്‌സ് ആപ്പ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു മസ്‌കിന് മറുപടിയായി സക്കര്‍ബര്‍ഗിന്‌റെ ട്വീറ്റ്.

സ്പൈഡര്‍മാന്‍ വേഷം ധരിച്ച ഒരാള്‍ അതേ വേഷം ധരിച്ച മറ്റൊരാളെ ചൂണ്ടിക്കാണിക്കുന്ന മീമാണ് സക്കര്‍ബര്‍ഗ് പങ്കുവച്ചത്. 1967ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍ മാന്‍ കാര്‍ട്ടൂണ്‍ 'ഡബിള്‍ ഐഡന്റിറ്റി' യില്‍ നിന്നുള്ള ചിത്രമാണ് മീം. അതില്‍ ഒരു വില്ലന്‍ നായകനായി ആള്‍മാറാട്ടം നടത്തുന്നതാണ് പ്രമേയം. 2012 ജനുവരി 18നാണ് അവസാനമായി സക്കര്‍ബര്‍ഗ് ട്വീറ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ട്വിറ്ററില്‍ തിരിച്ചെത്തിയപ്പോള്‍ മനസിലാക്കേണ്ടവര്‍ക്ക് തനിയെ മനസിലായിക്കോളും എന്നവണ്ണം കമന്റ് പോലും ചേര്‍ക്കാതെയാണ് അദ്ദേഹത്തിന്‌റെ ട്വീറ്റ്.

ത്രെഡ്സിന്റെ വരവിന് പിന്നാലെ ട്വിറ്ററിൽ മസ്കിനെ വെല്ലുവിളിച്ച് സക്കർബർഗ്; 11 വർഷത്തിന് ശേഷം ആദ്യ ട്വീറ്റ്
ട്വിറ്ററിന് ഭീഷണിയായി ത്രെഡ്സ് എത്തി

അതിനിടെ സക്കര്‍ബര്‍ഗിന് മറുപടിയുമായി ഇലോണ്‍ മസ്‌ക് എത്തി. ത്രെഡ്‌സ് ട്വിറ്ററിന്‌റെ കോപ്പി പോസ്റ്റ് എന്ന് പരിഹസിക്കുന്ന ട്വീറ്റിന് ചിരിക്കുന്ന ഇമോജിയിട്ടാണ് മസ്‌കിന്‌റെ മറുപടി. ഡോഗ് ഡിസൈനര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലെ ട്വീറ്റിനാണ് മസ്‌ക് റിയാക്റ്റ് ചെയ്തത്. മെറ്റയുടെ പുതിയ ആപ്പ് മൂന്ന് കീകളാല്‍ ഉണ്ടാക്കിയതെന്നായിരുന്നു ട്വീറ്റ്. കണ്‍ട്രോള്‍, സി, വി എന്നീ കീ കളുടെ ചിത്രവും ഇതോടൊപ്പം കൊടുത്തിരുന്നു.

ത്രെഡ്സിന്റെ വരവിന് പിന്നാലെ ട്വിറ്ററിൽ മസ്കിനെ വെല്ലുവിളിച്ച് സക്കർബർഗ്; 11 വർഷത്തിന് ശേഷം ആദ്യ ട്വീറ്റ്
സക്കർബർഗ്-മസ്‌ക് പോര് മുറുകുന്നുവോ ? ട്വിറ്ററിന് എതിരാളിയായി 'ത്രെഡ്‌സ് ' എത്തുന്നു

സൗഹൃദ സംഭാഷണങ്ങള്‍ക്കുള്ള തുറന്ന ഇടം എന്ന നിലയിലാണ് ത്രെഡ്‌സ് അവതരിപ്പിച്ചതെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. ആപ്പ് സ്റ്റോറില്‍ നിന്ന് ഇപ്പോള്‍ ത്രെഡ്‌സ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇന്‍സ്റ്റഗ്രാമിന്റെ മെച്ചപ്പെട്ട ഫീച്ചറുകള്‍ മാത്രമാണ് ത്രെഡ്‌സില്‍ ഉപയോഗിച്ചിട്ടുള്ളത്. ആശയവിനിമയം നടത്താനും മനസ്സിലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു പുതിയ ഇടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. ലോകത്തിന് ഇത്തരത്തിലുള്ള സൗഹൃദ കൂട്ടായ്മ ആവശ്യമാണ്. ആദ്യ ദിവസം മുതല്‍ ത്രെഡ്‌സിന്റെ ഭാഗമായ എല്ലാവരോടും നന്ദിയുണ്ടെന്നും സക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു.

ത്രെഡ്‌സ് ട്വിറ്ററിനെ മറികടക്കുമോ എന്നതടക്കം വലിയ ചര്‍ച്ചകളാണ് ആപ്പിന്‌റെ വരവോടെ ഉണ്ടാകുന്നത്. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ മികച്ച അടിത്തറയാണ് ത്രെഡ്‌സിനുള്ളത്. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത് മുതല്‍ ട്വിറ്റര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ആക്കം കൂട്ടും ത്രെഡ്‌സ് എന്നതിന് സംശയമില്ല.

logo
The Fourth
www.thefourthnews.in