'പണി കൊടുത്ത്' ജോബ് ആപ്പ് ;
 ലിങ്ക്ഡ് ഇനിൽ കൂട്ടപ്പിരിച്ചുവിടൽ

'പണി കൊടുത്ത്' ജോബ് ആപ്പ് ; ലിങ്ക്ഡ് ഇനിൽ കൂട്ടപ്പിരിച്ചുവിടൽ

716 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാനൊരുങ്ങുന്നത്

ടെക് ഭീമനായ മൈക്രോ സോഫ്റ്റിന് പിന്നാലെ മൈക്രോ സോഫ്റ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ലിങ്ക്ഡ്ഇനിലും കൂട്ട പിരിച്ചു വിടല്‍. ലോകത്താകമാനം ജോലി അന്വേഷിക്കുന്നവരെ കമ്പനികളുമായി ബന്ധിപ്പിക്കുന്ന ലിങ്കഡ്ഇൻ ചൈനയിലെ അവരുടെ ജോബ് ആപ്പായ 'ഇൻ കരിയേഴ്സ്' റദ്ദാക്കുന്നതായി അറിയിച്ചു. ഇത്തവണ 716 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാനൊരുങ്ങുന്നത്. അധിക ചെലവ് നിയന്ത്രിക്കാനും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനുമാണ് കൂട്ടപ്പിരിച്ചുവിടലെന്നാണ് ലിങ്ക്ഡ് ഇന്‍ നല്‍കിയ വിശദീകരണം.

'പണി കൊടുത്ത്' ജോബ് ആപ്പ് ;
 ലിങ്ക്ഡ് ഇനിൽ കൂട്ടപ്പിരിച്ചുവിടൽ
സാമ്പത്തിക പ്രതിസന്ധി: ആഴ്ചകള്‍ക്കകം 9,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോൺ

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലിങ്ക് ഇഡ് ഇന്‍ ആദ്യത്തെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. റിക്രൂട്ടിംഗ് വിഭാഗത്തെയാണ് ആദ്യത്തെ പിരിച്ചു വിടല്‍ പ്രതികൂലമായി ബാധിച്ചത്. ഏകദേശം 20,000 ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡാനന്തരം ലിങ്ക്ഡ് ഇന്‍ ആപ്പിന്റെ ഉപയോഗവും വരുമാനവും വർധിച്ചെങ്കിലും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തുകയായിരുന്നു.

'പണി കൊടുത്ത്' ജോബ് ആപ്പ് ;
 ലിങ്ക്ഡ് ഇനിൽ കൂട്ടപ്പിരിച്ചുവിടൽ
ട്വിറ്റര്‍, മെറ്റ ഇപ്പോള്‍ ആമസോണ്‍; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന ടെക്ക് ഭീമന്‍മാര്‍ക്ക് സംഭവിച്ചത് എന്ത്?

അതേ സമയം കമ്പനിയുടെ പുതിയ പ്രഖ്യാപനത്തിലൂടെ 250ല്‍പരം പുതിയ ജോലികള്‍ കമ്പനിയില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും നിലവില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അത് ഗുണം ചെയ്യുമെന്നും ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി ജീവനക്കാര്‍ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.2021ൽ എടുത്ത തീരുമാനത്തിന്റെ ഫലമായി ചൈനീസ് ജോബ് ആപ്പുകളുമായുള്ള എല്ലാ ബന്ധവും വിഛേദിക്കുകയാണെന്നും ലിങ്ക്ഡ് ഇന്‍ വ്യക്തമാക്കി. ആഗസ്റ്റ് ഒന്‍പതാം തീയതിയോടെ 'ഇൻ കരിയേഴ്സിന്റെ' പ്രവർത്തനം ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്നും അറിയിച്ചു

തുടക്ക കാലഘട്ടത്തില്‍ വലിയ പുരോഗതി ആപ് പ്രകടിപ്പിച്ചുവെങ്കിലും ഈ മേഖലയിലെ പ്രതിസന്ധി കരിയര്‍ ആപ്പുകളെയെല്ലാം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം വെല്ലുവിളികള്‍ക്കിടയിലും സഹായ കമ്പനികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചൈനയില്‍ കമ്പനിയുടെ സാന്നിധ്യം തുടരുമെന്നും കമ്പനി അറിയിച്ചു.

ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ വെല്ലുവിളികളെ തുടര്‍ന്ന് പല ടെക് ഭീമന്‍മാരും ഇതിനോടകം തന്നെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട് . ട്വിറ്ററിനു പിന്നാലെ ഗൂഗിളും മൈക്രോ സോഫ്റ്റും ആമസോണുമെല്ലാം തന്നെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു.

logo
The Fourth
www.thefourthnews.in