വാർത്താ ലിങ്കുകളുടെ തലക്കെട്ട് വെട്ടി എക്സ്; പുതിയ മാറ്റം പോസ്റ്റിന്റെ ഭംഗി വർധിപ്പിക്കാനെന്ന് മസ്ക്

വാർത്താ ലിങ്കുകളുടെ തലക്കെട്ട് വെട്ടി എക്സ്; പുതിയ മാറ്റം പോസ്റ്റിന്റെ ഭംഗി വർധിപ്പിക്കാനെന്ന് മസ്ക്

വാർത്ത ലിങ്കുകളിൽ നിന്ന് തലക്കെട്ടുകൾ മാറ്റുന്നതിനായി ഓഗസ്റ്റ് മുതൽ എക്സ് നീക്കങ്ങൾ ആരംഭിച്ചിരുന്നു

മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ എക്സിന്റെ പേജുകൾ കൂടുതൽ ആകർഷകമാക്കാനെന്ന് അവകാശപ്പെട്ട് മാധ്യമസ്ഥാപനങ്ങൾ നൽകുന്ന വാർത്തകളുടെ തലക്കെട്ടുകൾ വെട്ടുന്നു. ബുധനാഴ്ച മുതലാണ് പുതിയ മാറ്റം എക്സ് അവതരിപ്പിച്ചത്. പുതിയ അപ്‌ഡേറ്റിലൂടെ പോസ്റ്റുകളുടെ ഭംഗി വർധിക്കുമെന്ന് എക്സ് മേധാവി ഇലോൺ മസ്ക് പറഞ്ഞു.

വാർത്താ ലിങ്കുകള്‍ക്കുണ്ടായ പുതിയ മാറ്റം
വാർത്താ ലിങ്കുകള്‍ക്കുണ്ടായ പുതിയ മാറ്റം

ഇനിമുതൽ എക്‌സിൽ പോസ്റ്റ് ചെയ്യുന്ന വാർത്തകൾ, ആർട്ടിക്കിളുകൾ എന്നിവയുടെ ലിങ്കിനൊപ്പം അവയുടെ തലക്കെട്ടുകൾ ഉണ്ടാകില്ല. പകരം ആർട്ടിക്കിളുകൾക്കും വാർത്തകള്‍ക്കും നൽകിയിരിക്കുന്ന ഇമേജും സൈറ്റിന്റെ പേരും ലഘുകുറിപ്പും മാത്രമാകും ഉണ്ടാകുക. ചിത്രത്തിന്റെ ഇടത് വശത്ത് താഴെയായിട്ടാകും ലിങ്ക് പ്രത്യക്ഷപ്പെടുക. ഉപയോക്താവിന് ലിങ്കിൽ പ്രവേശിക്കണമെങ്കിൽ ചിത്രത്തിൽ ക്ലിക്ക് ചെയ്‌താൽ മതിയാകും. എക്‌സിൽ സാധാരണ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്ന പോലെയാണ് പുതിയ മാറ്റം. നിലവിൽ ഐഒഎസ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് മാത്രമേ പുതിയ അപ്‌ഡേറ്റ് ലഭ്യമായിട്ടുള്ളു. അതേസമയം പരസ്യങ്ങളുടെ ലിങ്കുകൾ പഴയ രീതിയിൽ തന്നെ തുടരുമെന്നും എക്സ് അറിയിച്ചു.

വാർത്താ ലിങ്കുകളുടെ തലക്കെട്ട് വെട്ടി എക്സ്; പുതിയ മാറ്റം പോസ്റ്റിന്റെ ഭംഗി വർധിപ്പിക്കാനെന്ന് മസ്ക്
ഉയര്‍ന്ന വരുമാനവും കൂടുതല്‍ സ്വാതന്ത്ര്യവും; മാധ്യമ പ്രവർത്തകർക്ക് വൻ ഓഫറുമായി ഇലോൺ മസ്‌ക്

വാർത്തയുടെ ലിങ്കുകളിൽ നിന്ന് തലക്കെട്ടുകൾ മാറ്റാൻ ഓഗസ്റ്റ് മുതൽ എക്സ് നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മാധ്യമസ്ഥാപനങ്ങളോട് ശത്രുതാ മനോഭാവമാണ് പുലർത്തുന്നതെന്ന് ആരോപണമുണ്ടായിരുന്നു. വാർത്ത പങ്കിടുന്നതിന് മിക്ക മാധ്യമ സ്ഥാപനങ്ങളും റിപ്പോർട്ടർമാരും എക്സ് ഉപയോഗിക്കാറുണ്ട്. എന്നാൽ മസ്ക് ഏറ്റെടുത്തതിനുശേഷം ട്വിറ്ററിൽ നിന്നുള്ള ട്രാഫിക് കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ മാസങ്ങളിൽ അമേരിക്കൻ നാഷണൽ പബ്ലിക് റേഡിയോ ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ (എബിസി) എന്നിവർ എക്സ് ഉപയോഗിക്കുന്നത് ഉപേക്ഷിച്ചിരുന്നു.

വാർത്താ ലിങ്കുകളുടെ തലക്കെട്ട് വെട്ടി എക്സ്; പുതിയ മാറ്റം പോസ്റ്റിന്റെ ഭംഗി വർധിപ്പിക്കാനെന്ന് മസ്ക്
വീഡിയോ, ഓഡിയോ കോൾ ഫീച്ചറുകൾ ഇനി എക്സിലും ലഭ്യമാക്കും; ഇലോണ്‍ മസ്‌ക്

എക്‌സിലെ ഇടപെടലുകൾ വിഷലിപ്തമാണെന്ന് എബിസി കുറ്റപ്പെടുത്തിയിരുന്നു. ഓഗസ്റ്റിൽ റോയിട്ടേഴ്‌സ്, ന്യൂയോർക്ക് ടൈംസ് എന്നീ മാധ്യമങ്ങളുടെ ലിങ്കുകൾ ലോഡുചെയ്യുന്നതിന് അഞ്ച് സെക്കൻഡ് കാലതാമസം വന്നിരുന്നു. ഇതെല്ലം മാധ്യമങ്ങളോട് എക്സ് സ്വീകരിക്കുന്ന ശത്രുത നിലപാടിനെയാണ് സൂചിപ്പിക്കുന്നതെന്ന് പല നിരീക്ഷകരും വിലയിരുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in