വിവോ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത;  വി30, വി30 പ്രോ ഫോണുകള്‍ വിപണിയിലേക്ക്

വിവോ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; വി30, വി30 പ്രോ ഫോണുകള്‍ വിപണിയിലേക്ക്

ആന്‍ഡമാന്‍ ബ്ലൂ, ക്ലാസിക് ബ്ലാക്ക്, പീക്കോക്ക് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് വി30 സീരീസുകള്‍ വിപണിയിലെത്തുന്നത്.

പുതിയ ഫോണുകളായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുകയാണ് മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ. വിവോ വി30, വിവോ വി30 പ്രോ എന്നിവയാണ് വിവോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. മാര്‍ച്ച് ഏഴിനാണ് രണ്ട് ഫോണുകളും വിവോ രാജ്യത്ത് ലോഞ്ച് ചെയ്യുന്നത്.

ആന്‍ഡമാന്‍ ബ്ലൂ, ക്ലാസിക് ബ്ലാക്ക്, പീക്കോക്ക് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് വി30 സീരീസുകള്‍ വിപണിയിലെത്തുന്നത്. ഫ്‌ളിപ്കാര്‍ട്ട്, ഇന്ത്യയിലെ വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുടങ്ങി രാജ്യത്തുടനീളമുള്ള ഔട്‌ലെറ്റുകളിലെല്ലാം വിവോ സ്‌നേഹികള്‍ക്ക് ഫോണുകള്‍ സ്വന്തമാക്കാം.

വിവോ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത;  വി30, വി30 പ്രോ ഫോണുകള്‍ വിപണിയിലേക്ക്
ശ്രദ്ധയോടെയുള്ള ഉപയോഗം, തുറന്ന സംസാരം, കരുതല്‍; സൈബർ ചതിക്കുഴികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാം

വിവോയുടെ സവിശേഷമായ ഓറ ലൈറ്റ് ഫീച്ചറും ഒഐഎസ് പിന്തുണയുള്ള പോര്‍ട്രെയ്റ്റ് ക്യാമറകളും ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ ക്യാമറയാണ് വിവോ വി30 പ്രോയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സീസ് ലെന്‍സുകളാല്‍ മെച്ചപ്പെടുത്തിയ ഈ ക്യാമറകള്‍ മികച്ച ചിത്രങ്ങളും വീഡിയോകളും ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് പ്രതീക്ഷ. വി 30ല്‍ 50 എംപിയുടെ പ്രൈമറി സെന്‍സറും 50 എംപിയുടെ അള്‍ട്രാ വൈല്‍ഡ് ആങ്കിള്‍ ലെന്‍സും ഉണ്ട്. ഫ്രണ്ട് ക്യാമറയും 50 എംപി തന്നെ. കൂടാതെ മൂന്നാമതായി രണ്ട് എംപിയുടെ ഒരു ക്യാമറയുമുണ്ട്.

വിവോ വി30 അതിന്റെ സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസര്‍ ഉള്ളതിനാല്‍ തന്നെ ഇതിനോടകം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. മള്‍ട്ടി ടാസ്‌കിങ്ങിനും ഗെയ്മിങ്ങിനും തടസമുണ്ടാകുന്നില്ലെന്ന് ഇത് ഉറപ്പ് വരുത്തുന്നു. 5000mAh ബാറ്ററിയും 80 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും വി30യിലുണ്ട്. 6.78 ഇഞ്ചും 120ഹെര്‍ട്‌സ് എച്ച്ഡി അമോള്‍ഡ് ഡിസ്‌പ്ലേയുമുള്ള വി30 ആഴത്തിലുള്ള ദൃശ്യങ്ങള്‍ നല്‍കുന്നു.

വിവോ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത;  വി30, വി30 പ്രോ ഫോണുകള്‍ വിപണിയിലേക്ക്
കോള്‍ റെക്കോഡിങ്ങും എഐ ട്രാന്‍സ്ക്രിപ്ഷനും; ഫീച്ചറുകള്‍ ഇന്ത്യയിലും അവതരിപ്പിക്കാന്‍ ട്രൂകോളർ

വി30 പ്രോ പതിപ്പിന് കരുത്തേകുന്നത് മീഡിയ ടെക് ഡൈമന്‍സിറ്റി 8200 എസ്ഒസി ആയിരിക്കും. രണ്ട് ഫോണുകള്‍ക്കും 2800x1260p റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും 6.78 ഇഞ്ച് അമോള്‍ഡ് സ്‌ക്രീനും ഉണ്ടാകും.

logo
The Fourth
www.thefourthnews.in