നിങ്ങളുടെ പക്കല്‍ ഈ ഫോണുകളാണോ; വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി ബുദ്ധിമുട്ടും

നിങ്ങളുടെ പക്കല്‍ ഈ ഫോണുകളാണോ; വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി ബുദ്ധിമുട്ടും

35 സ്മാര്‍ട്ട്‌ഫോണുകളിലെ അപ്‌ഡേഷനും പ്രവര്‍ത്തനങ്ങളും വാട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണെന്ന് റിപ്പോർട്ട്

ഫോണുകള്‍ മാസങ്ങളോളം ഉപയോഗിക്കുന്നവരും വര്‍ഷങ്ങളോളം ഉപയോഗിക്കുന്നവരുമുണ്ട്. വളരെ കുറച്ച് നാളുകള്‍ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നവരുമുണ്ട്. സ്മാര്‍ട്ട്‌ ഫോണുകളുടെ കാലം അപ്ഡേറ്റുകളുടേത് കൂടിയാണ്. ദിനംപ്രതി സാങ്കേതിക രംഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് കാലത്ത് ഒരുപാട് നാള്‍ ഒരേ ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്.

പല പഴയ ഫോണുകളിലും ഇനി മുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആപ്പിള്‍, ഹുവായി, ലെനോവോ, എല്‍ജി, മൊട്ടൊറോള, സാംസങ് തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള 35 സ്മാര്‍ട്ട്‌ഫോണുകളിലെ അപ്‌ഡേഷനും പ്രവര്‍ത്തനങ്ങളും വാട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണെന്ന് കേനല്‍ ടെക് സൂചിപ്പിക്കുന്നു.

നിങ്ങളുടെ പക്കല്‍ ഈ ഫോണുകളാണോ; വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി ബുദ്ധിമുട്ടും
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എങ്ങനെ ഉപയോഗിക്കാം മെറ്റ എ ഐ?

ഹുവായിയുടെയും എല്‍ജിയുടെയും ഫോണുകളുടെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചിട്ടും ഇപ്പോഴും ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ രാജ്യത്തുണ്ട്. അതുകൊണ്ട് ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വാട്‌സ്ആപ്പ് പിന്‍വലിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് മറ്റൊരു ഫോണ്‍ ഉപയോഗിക്കേണ്ടി വരും. വാട്‌സ്ആപ്പ് മാത്രമല്ല, പല ആപ്പുകളും സമാന നയങ്ങള്‍ പിന്തുടരുന്നുണ്ട്.

ആദ്യ തലമുറ ഐഫോണ്‍ ആയിരുന്ന എസ് ഇ, ആപ്പിള്‍ ഐഫോണ്‍ 6 തുടങ്ങിയ ഈ നൂറ്റാണ്ടിലെ ആദ്യകാല ഫോണുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. സാംസങ് ഫോണുകളായ ഗ്യാലക്‌സി നോട്ട് 3, ഗ്യാലക്‌സി എസ്3 മിനി, ഗ്യാലക്‌സി എസ് 4 മിനി ഉപഭോക്താക്കളും പുതിയ മോഡലുകളിലേക്ക് മാറേണ്ടി വരും.

കുറച്ച് വര്‍ഷത്തേക്ക് മാത്രമായാണ് ഓരോ സ്മാര്‍ട്ട്‌ഫോണുകളും കമ്പനികള്‍ വിപണിയിലിറക്കുന്നത്. എന്നാല്‍ സോഫ്റ്റ് വെയറിന്റെയും ഹാര്‍ഡ്‌വെയറിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് മെറ്റ പോലെയുള്ള കമ്പനികള്‍ക്ക് അവരുടെ ആപ്പുകള്‍ക്ക് പുതിയ സോഫ്റ്റ്‌വെയറുകള്‍ ആവശ്യമാണ്. സ്മാര്‍ട്‌ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് ആന്‍ഡ്രോയ്ഡ് 5 ലോല്ലിപോപ്പ് അല്ലെങ്കില്‍ ഐഒഎസ് 12 ആവശ്യമാണ്.

നിങ്ങളുടെ പക്കല്‍ ഈ ഫോണുകളാണോ; വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി ബുദ്ധിമുട്ടും
ഇനിയെല്ലാം ഈസി; പ്ലാറ്റ്‌ഫോമുകളില്‍ എ ഐ അവതരിപ്പിച്ച് മെറ്റ

ഉടന്‍ വാട്‌സ്ആപ്പ് നഷ്ടപ്പെടുന്ന ഫോണുകള്‍

സാംസങ്- ഗ്യാലക്‌സി എയ്‌സ് പ്ലസ്, ഗ്യാലക്‌സി കോര്‍, ഗ്യാലക്‌സി എക്‌സ്പ്രസ് 2, ഗ്യാലക്‌സി ഗ്രാന്‍ഡ്, ഗ്യാലക്‌സി നോട്ട് 3, ഗ്യാലക്‌സി എസ് 3 മിനി, ഗ്യാലക്‌സി എസ് 4 ആക്ടീവ്, ഗ്യാലക്‌സി എസ് 4 മിനി, ഗ്യാലക്‌സി എസ് 4 സൂം

മൊട്ടറോള- മോട്ടോ ജി, മോട്ടോ എക്‌സ്

ആപ്പിള്‍- ഐഫോണ്‍ 5, ഐ ഫോണ്‍ 6, ഐ ഫോണ്‍ 6എസ്, ഐ ഫോണ്‍ 6എസ് പ്ലസ്, ഐ ഫോണ്‍ എസ്ഇ

ഹുവായ്- അസെന്റ് പി6 എസ്, അസെന്റ് ജി5 25, ഹുവായ് സി199, ഹുവായ് ജിഎക്‌സ്1എസ്, ഹുവായ് വൈ 625

ലെനോവോ- ലെനോവോ 46600, ലെനോവോ എ858ടി, ലെനോവോ പി70, ലെനോവോ എസ്890

സോണി- എക്‌സ്പീരിയ സെഡ്1, എക്‌സ്പീരിയ ഇ3

എല്‍ജി- ഒപ്റ്റിമസ് 4എക്‌സ് എച്ച്ഡി, ഒപ്റ്റിമസ് ജി, ഒപ്റ്റിമസ് ജി പ്രോ, ഒപ്റ്റിമസ് എല്‍7

logo
The Fourth
www.thefourthnews.in