അടിക്കുറിപ്പുകൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

അടിക്കുറിപ്പുകൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

അടുത്തിടെയാണ് എച്ച്ഡി ഫോട്ടോകൾ അയയ്ക്കാനാകുന്ന പുതിയ ഓപ്ഷൻ വാട്സ് ആപ്പ് പരിചയപ്പെടുത്തിയത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുതിയ ഫീച്ചറുകൾ കൊണ്ട് ഉപയോക്താക്കളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് മെസ്സേജിങ് ആപ്പ്ളിക്കേഷനായ വാട്സാപ്പ്. ഫോട്ടോകൾ, വീഡിയോകൾ, ജിഐഎഫ്, ഡോക്യുമെന്റുകൾ എന്നിവ പങ്ക് വയ്ക്കുമ്പോഴുള്ള അടിക്കുറിപ്പുകളും എഡിറ്റ് ചെയ്യാവുന്ന ഫീച്ചറാണ് വാട്സാപ്പ് പുതുതായി പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. പലർക്കും ഇതിനോടകം തന്നെ ഫീച്ചർ ലഭ്യമായിട്ടുണ്ട്. ആൻഡ്രോയിഡ് , ഐഒഎസ് ഉപയോക്താക്കൾക്കാണ് ഫീച്ചര്‍ ലഭ്യമാകുക.

ഇനി ടെക്സ്റ്റ് സന്ദേശങ്ങളിലെ പോലെ വീഡിയോ സന്ദേശങ്ങളിലും എഡിറ്റിങ് ഓപ്ഷൻ പ്രവർത്തിക്കും

അടിക്കുറിപ്പുകൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
വാട്സാപ്പിലൂടെ ചിത്രങ്ങളയച്ചാൽ ഇനി ക്വാളിറ്റി നഷ്ടമാവില്ല; പുതിയ ഫീച്ചർ പ്രഖ്യാപിച്ച് സക്കർബർഗ്

"ഒരു ലളിതമായ അക്ഷരത്തെറ്റ് തിരുത്തുന്നത് മുതൽ ഒരു സന്ദേശത്തിലേക്ക് അധിക കാര്യങ്ങൾ ചേർക്കുന്നത് വരെ, നിങ്ങളുടെ ചാറ്റുകളിൽ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകാൻ ഞങ്ങൾ സന്തുഷ്ടരാണ്. നിങ്ങൾ ചെയ്യേണ്ടത് അയച്ച സന്ദേശത്തിൽ ദീർഘനേരം അമർത്തിപ്പിടിച്ച് മെനുവിൽ നിന്ന് 'എഡിറ്റ്' തിരഞ്ഞെടുക്കുക എന്നതാണ്," വാട്ട്‌സ്ആപ്പ് ഒരു ബ്ലോഗിൽ പറഞ്ഞു.

അടിക്കുറിപ്പുകൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
വീഡിയോ കോളുകളിൽ സ്‌ക്രീൻ ഷെയറിങ്; കൂടുതൽ ഉപയോക്താക്കളിലേക്കെത്തിച്ച് വാട്സ് ആപ്പ്

മേയ് മാസത്തിലാണ് വാട്സ് ആപ്പ് സന്ദേശങ്ങൾ എഡിറ്റ് ചെയ്യുന്ന ഫീച്ചർ അവതരിപ്പിച്ചത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിലാണ് അത് തിരുത്താൻ വാട്സ് ആപ്പ് അനുവദിക്കുക. എന്നാൽ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും ജിഫുകൾക്കും ഒപ്പം അയയ്ക്കുന്ന അടിക്കുറിപ്പുകളിൽ ഇത് സാധ്യമായിരുന്നില്ല. പുതിയ അപ്ഡേറ്റിലൂടെ ഈ പ്രശ്നമാണ് ആപ്പ് പരിഹരിച്ചത്. ഇനി ടെക്സ്റ്റ് സന്ദേശങ്ങളിലെ പോലെ വീഡിയോ സന്ദേശങ്ങളിലും എഡിറ്റിങ് ഓപ്ഷൻ പ്രവർത്തിക്കും. മീഡിയ സന്ദേശത്തിൽ ക്ലിക്ക് ചെയ്ത് എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ ടെക്സ്റ്റ് സന്ദേശങ്ങളിലേത് പോലെ വീഡിയോ സന്ദേശങ്ങളിലും എഡിറ്റിങ് ഓപ്ഷൻ പ്രവർത്തിക്കും. 15 മിനിട്ടിനുള്ളിലാണ് ഇതും എഡിറ്റ് ചെയ്യാനാവുക.

അടിക്കുറിപ്പുകൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
ഇമെയില്‍ വഴി ലോഗിന്‍ ചെയ്യാം; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

അടുത്തിടെ എച്ച്ഡി ഫോട്ടോകൾ അയക്കാനാകുന്ന പുതിയ ഓപ്ഷൻ വാട്സ് ആപ്പ് പരിചയപ്പെടുത്തിയത്. നേരത്തെ വാട്സ് ആപ്പിലൂടെ ചിത്രങ്ങൾ പങ്കുവെയ്ക്കുമ്പോൾ അത് കംപ്രസ് ചെയ്യുന്നതിനാൽ ചിത്രത്തിന്റെ യഥാർഥ ക്വാളിറ്റി നഷ്ടപ്പെടുത്തുമായിരുന്നു. എന്നാൽ പുതിയ അപ്ഡേഷൻ വരുന്നതോടുകൂടി ചിത്രങ്ങൾ ക്വാളിറ്റി നഷ്ടപ്പെടാതെ പങ്കുവയ്ക്കാൻ സാധിക്കും.

logo
The Fourth
www.thefourthnews.in