ഗൂഗിള്‍ മാപ്പിന് എന്തുകൊണ്ട് വഴിതെറ്റുന്നു? അല്‍പ്പം ശ്രദ്ധിച്ചാല്‍ യാത്ര സുരക്ഷിതമാക്കാം

ഗൂഗിള്‍ മാപ്പിന് എന്തുകൊണ്ട് വഴിതെറ്റുന്നു? അല്‍പ്പം ശ്രദ്ധിച്ചാല്‍ യാത്ര സുരക്ഷിതമാക്കാം

പരിചിതമല്ലാത്ത വഴികള്‍, കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളും ഗൂഗിള്‍ മാപ്പിന്റെ നിര്‍ണയങ്ങള്‍ തെറ്റിച്ചേക്കാം

ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് വാഹനങ്ങളിൽ യാത്രചെയ്തവർ വഴിതെറ്റുന്നതും പുഴയിലും തോട്ടിലുമെല്ലാം വീഴുന്ന വാർത്തകൾ നാം പതിവായി കേൾക്കാറുണ്ട്. ഏറ്റവുമൊടുവിൽ, ഇന്ന് കോട്ടയത്തുനിന്ന് അത്തരമൊരു വാർത്ത നമുക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നു. ഹൈദരാബാദില്‍നിന്നു കേരളത്തിലെത്തിയ നാലംഗ വിനോദ സഞ്ചാരസംഘത്തിന്റെ കാറാണ് കോട്ടയം കുറുപ്പന്തറയില്‍ തോട്ടില്‍ വീണത്. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വാഹനത്തിന് കേടുപാടുള്‍പ്പെടെ വന്‍ നഷ്ടമാണ് സംഭവിച്ചത്.

Summary

പരിചിതമല്ലാത്ത വഴികള്‍, കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളും ഗൂഗിള്‍ മാപ്പിന്റെ നിര്‍ണയങ്ങള്‍ തെറ്റിച്ചേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം

വഴിയറിയാത്ത ഇടങ്ങളില്‍ ഗൂഗില്‍ മാപ്പിന്റെ സഹായം തേടുന്നത് ഇക്കാലത്ത് പതിവാണ്. എന്നാല്‍ ഗൂഗിള്‍ മാപ്പിനെ പൂര്‍ണമായി വിശ്വസിക്കാനാകുമോ? ചില ഘട്ടങ്ങളിലെങ്കിലും ഗൂഗിള്‍മാപ്പിന് തെറ്റുപറ്റാം എന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് കുറുപ്പന്തറയിലേത്. പരിചിതമല്ലാത്ത വഴികള്‍, കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങൾ ഗൂഗിള്‍ മാപ്പിന്റെ നിര്‍ണയങ്ങള്‍ തെറ്റിച്ചേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗൂഗില്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.

പല സാഹചര്യങ്ങളും സൂചകങ്ങളും പരിശോധിച്ചാണ് ഗൂഗിള്‍ മാപ്പ് വഴികാണിച്ച് തരുന്നത്. എന്നാല്‍ വെള്ളപ്പൊക്കം, കനത്തമഴ, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ച് പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.

ഗൂഗിള്‍ മാപ്പിന് എന്തുകൊണ്ട് വഴിതെറ്റുന്നു? അല്‍പ്പം ശ്രദ്ധിച്ചാല്‍ യാത്ര സുരക്ഷിതമാക്കാം
ഗൂഗിള്‍ മാപ്‌സിനെ വെല്ലും; അഞ്ച് നാവിഗേഷന്‍ ആപ്ലിക്കേഷനുകള്‍

തിരക്കില്ലാത്ത റോഡുകള്‍ ആയിരിക്കും ഗൂഗിൾ മാപ്പ് മിക്കപ്പോഴും തിരഞ്ഞെടുക്കുക. എന്നാല്‍ അവ സുരക്ഷിതമായിക്കൊള്ളണമെന്നില്ല. മണ്‍സൂണ്‍ കാലങ്ങളില്‍ ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നയിച്ചേക്കും. പക്ഷേ മുന്നിലെ സാഹചര്യങ്ങള്‍ മാപ്പ് തിരിച്ചറിയണമെന്നില്ല. വീതി കുറഞ്ഞതും സുഗമസഞ്ചാരം സാധ്യമല്ലാത്തതും അപകടസാധ്യതയുള്ളതുമായി റോഡുകളിലൂടെ ഗൂഗിള്‍ മാപ്പ് നയിച്ചേക്കാം. അതിനാൽ നാം ലക്ഷ്യസ്ഥാനത്ത് എത്തണമെന്നില്ല.

കേരളം പോലുള്ള പ്രദേശത്തിന്റെ ഭൂപ്രകൃതി പല സമയത്തും പലതാണ്. ഒറ്റപ്പെട്ട മഴയില്‍ പോലും തോടുകള്‍ കവിഞ്ഞൊഴുകാനും മരം കടപുഴകി വീഴാനും സാധ്യതയുണ്ട്. രാത്രികാലങ്ങളില്‍ ജിപിഎസ് സിഗ്നല്‍ നഷ്ടപ്പെട്ടാല്‍ ചിലപ്പോള്‍ വഴിതെറ്റാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം റൂട്ടുകളിള്‍ സമാന്തരപാതകള്‍ നേരത്തെ തന്നെ സേവ് ചെയ്യാം. യാത്രയ്ക്കിടയില്‍ നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്‍കിയാല്‍ വഴി തെറ്റുന്നത് ഒഴിവാക്കാം.

സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ തെറ്റായി രേഖപ്പെടുത്തുന്നതും ആളുകളെ വഴിതെറ്റിക്കാന്‍ ഇടയാക്കും.

ഗൂഗിള്‍ മാപ്പിന് എന്തുകൊണ്ട് വഴിതെറ്റുന്നു? അല്‍പ്പം ശ്രദ്ധിച്ചാല്‍ യാത്ര സുരക്ഷിതമാക്കാം
ഹൈദരാബാദ് സ്വദേശികളെ ഗൂഗിൾ മാപ്പ് പറ്റിച്ചു; കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു

മാപ്പില്‍ യാത്രാരീതി സെലക്ട് ചെയ്യുകയെന്നത് ഏറെ പ്രധാനമാണ്. നാലുചക്ര വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ മാറിപ്പോയാല്‍ പണികിട്ടുന്നത് ഒരു പരിധിവരെ ഒഴിവാക്കപ്പെടും.

ഗതാഗത തടസ്സം ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ കോണ്‍ട്രിബ്യൂട്ടര്‍ എന്ന ഓപ്ഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗിള്‍ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതുവഴി വരുന്ന യാത്രക്കാര്‍ക്കു തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാം. അത്യാവശ്യം വന്നാല്‍ 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം തേടാം.

logo
The Fourth
www.thefourthnews.in