സോഫിയ ടോൾസ്റ്റോയി മുതൽ അന്ന ദസ്തയേവ്‌സ്കി വരെ;  സാഹിത്യ ലോകം മറന്ന 'ഭാര്യമാർ'

സോഫിയ ടോൾസ്റ്റോയി മുതൽ അന്ന ദസ്തയേവ്‌സ്കി വരെ; സാഹിത്യ ലോകം മറന്ന 'ഭാര്യമാർ'

ഭർത്താവിന്റെ സാഹിത്യ ജീവിതത്തിലേക്ക് വലിയ സംഭാവനകൾ നൽകിയിട്ടും ലോകം ശ്രദ്ധിക്കാതെയും എവിടെയും പരാമർശിക്കപ്പെടാതെയും പോയ സ്ത്രീകൾ

2017 ൽ ഒരു ട്വീറ്റ് തുറന്നുവച്ച സാഹിത്യ ചരിത്രത്തിലെ അത്ര അറിയപ്പെടാത്ത ഏടുകളെ കുറിച്ചാണ് ഇത്തവണ ബുക്ക്സ്‌റ്റോപ്പില്‍ സുനീത ബാലകൃഷ്ണൻ സംസാരിക്കുന്നത്. 'താങ്ക്സ് ഫോർ ടൈപ്പിംഗ്' എന്ന ഹാഷ്ടാഗിലൂടെ പുറംലോകത്തോട് സംവദിച്ച ഈ ട്വീറ്റ് പ്രധാനമായും ഓർമിപ്പിക്കുന്നത് പുരുഷ അക്കാദമിക്കുകളുടെ പ്രഗത്ഭമായ സംഭാവനകളുടെ ഭാഗമാവുകയും എന്നാൽ ഒരിക്കലും പേരു പറയപ്പെടാതെ പോകുകയും ചെയ്യുന്ന അവരുടെ ഭാര്യമാരെ കുറിച്ചാണ്. നന്ദി കുറിപ്പിൽ പലരുടെയും പേര് പറയുമ്പോഴും ഒരു കയ്യെഴുത്ത് പ്രതി ഒരിക്കലോ പല തവണയോ മുഴുവനായും ടൈപ്പ് ചെയ്യുന്ന ഭാര്യയുടെ പേര് പറയാൻ അവരാരും കൂട്ടാക്കാറില്ല. ഈ ട്വീറ്റ് സ്വാഭാവികമായും വലിയ ലോകശ്രദ്ധ നേടി. പിന്നാലെ വന്ന ചർച്ചകൾ സാഹിത്യ കൃതികളിലേക്ക് നീണ്ടു.

സോഫിയ ടോൾസ്റ്റോയി മുതൽ അന്ന ദസ്തയേവ്‌സ്കി വരെ;  സാഹിത്യ ലോകം മറന്ന 'ഭാര്യമാർ'
സോവിയറ്റ് സർക്കാരിനെ ചൊടിപ്പിച്ച ആന്ദ്രെയ് പ്ലാറ്റനോവ്

ലോകം വലിയ തോതിൽ അംഗീകരിച്ച, അതിപ്രശസ്തരായ, വലിയ ആരാധകവൃന്ദങ്ങളുള്ള പല കലാകാരന്മാരുടെയും പിന്നിലുള്ള നെടുന്തൂണുകൾ ഭാര്യമാരായിരുന്നു. ചിലയിടങ്ങളിൽ സഹോദരിമാരെയും കാണാം. ഭർത്താവിന്റെ സാഹിത്യ ജീവിതത്തിലേക്ക് വലിയ സംഭാവനകൾ നൽകിയിട്ടും ലോകം ശ്രദ്ധിക്കാതെയും എവിടെയും പരാമർശിക്കപ്പെടാതെയും പോയ സ്ത്രീകൾ. വാർ ആൻഡ് പീസ് എട്ടുതവണ പകർത്തിയെഴുതിയ ലിയോ ടോൾസ്റ്റോയിയുടെ ഭാര്യ സോഫിയ ടോൾസ്റ്റോയി, ഡബ്ള്യു.ബി യീറ്റ്‌സിന്റെ ഭാര്യ ജോർജി, ദസ്തയേവ്സ്കിയുടെ ഭാര്യ അന്ന ദസ്തയേവ്‌സ്കി, ടി.എസ് ഏലിയറ്റിന്റെ ഭാര്യ വാലറി, വ്ലാഡിമിർ നബോക്കോവിന്റെ ഭാര്യ വേറ നബോക്കോവ്, വേർഡ്‌സ് വർത്തിന്റെ സഹോദരി ദൊറോത്തി, സ്കോട്ട് ഫിക്സ് ജെറാൾഡിന്റെ ഭാര്യ സെൽഡ തുടങ്ങി അനവധി സ്ത്രീകളെ ഇവിടെ പരാമർശിച്ച് പോകുന്നു.

സോഫിയ ടോൾസ്റ്റോയി മുതൽ അന്ന ദസ്തയേവ്‌സ്കി വരെ;  സാഹിത്യ ലോകം മറന്ന 'ഭാര്യമാർ'
വിശ്വപ്രിയ സ്നേഹകാവ്യം: 'പ്രവാചകന്റെ' ഒരു നൂറ്റാണ്ട്

വലിയ സ്വപ്നങ്ങൾക്ക് ചിറകുകൾ വെക്കാൻ മാത്രം കഴിവുണ്ടായിരുന്നവർ ആയിരുന്നു ഇതിൽ പല സ്ത്രീകളും. എന്നാൽ എന്തുകൊണ്ട് അവർക്ക് വളരാനും ലോകത്തെ കൈപ്പിടിയിൽ ഒതുക്കാനും സാധിച്ചില്ല എന്ന ചോദ്യത്തിന് വളരെ വ്യക്തമായ ഉത്തരം സോഫിയ ടോൾസ്റ്റോയി പറഞ്ഞ് വെക്കുന്നുണ്ട്. അതേസമയം കൂട്ടത്തിൽ ഏറ്റവും വേദന തരുന്ന കഥയാണ് സെൽഡക്ക് പറയാനുള്ളത്. എന്താണവ?

logo
The Fourth
www.thefourthnews.in