എഐയും എഴുത്തുലോകവും

എഐയും എഴുത്തുലോകവും

സാഹിത്യത്തെ ബാധിക്കാൻ പോകുന്ന ഒരു വലിയ വിപത്തിനെ തിരിച്ചറിഞ്ഞ്, അതിനെതിരെ ചർച്ചകളും എഴുത്തുകളും സമരങ്ങളും നിയമ യുദ്ധവും വരെ നടന്ന വർഷം എന്നതാണ് 2023 ന്റെ പ്രധാന പ്രത്യേകത

കൊഴിഞ്ഞു പോകാനിരിക്കുന്ന 2023 എഴുത്തിന്റെ ലോകത്ത് ഉണ്ടാക്കിയ ചലനങ്ങളെക്കുറിച്ചാണ് ഈ ലക്കത്തെ ബുക്ക് സ്റ്റോപ്പിൽ സുനീത ബാലകൃഷ്ണൻ സംസാരിക്കുന്നത്. എന്നാൽ ഏതെങ്കിലും സാഹിത്യ പുരസ്കാരങ്ങളോ, സാഹിത്യ താരകങ്ങളുടെ ഉദയമോ അസ്തമയമോ അല്ല ഈ വർഷത്തെ സാഹിത്യ ലോകത്തെ പ്രധാനപ്പെട്ട ഒന്നായി അടയാളപ്പെടുത്തുന്നത്. സാഹിത്യത്തെ ബാധിക്കാൻ പോകുന്ന ഒരു വലിയ വിപത്തിനെ തിരിച്ചറിഞ്ഞ്, അതിനെതിരെ ചർച്ചകളും എഴുത്തുകളും സമരങ്ങളും നിയമ യുദ്ധവും വരെ നടന്ന വർഷം എന്നതാണ് 2023 ന്റെ പ്രധാന പ്രത്യേകത.

എന്താണാ വിപത്ത് ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി എന്ന സാങ്കേതിക വിദ്യ. മനുഷ്യന്റെ തലച്ചോറിന്റെ നിർമ്മിതികൾ അവിശ്വസിനീയമാം വിധം കൃത്യതയോടെ അനുകരിക്കുന്ന സൃഷ്ടികൾ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കും. ഈ വസ്തുതയിൽ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിഞ്ഞതിന് പിന്നാലെ സിലിക്കൺ വാലിയും ഹോളിവുഡും ഓഥേഴ്‌സ് ഗിൽഡുമെല്ലാം ഭയചകിതരായിരുന്നു.

എഐയും എഴുത്തുലോകവും
അരാജകത്വവും അനീതിയും നിറഞ്ഞ കാല്പനിക ലോകം: ബുക്ക്സ്റ്റോപ്പിൽ ഇന്ത്യൻ ഡിസ്റ്റോപ്പിയൻ നോവലുകൾ

പല എഴുത്തുകാർ പല തരത്തിലാണ് ഈ സംവിധാനത്തിന്റെ കടന്നകയറ്റത്തോട് പ്രതികരിച്ചത്. ഈ വിപത്തിനോടുള്ള സാഹിത്യ ലോകത്തിന്റെ ചെറുത്തുനിൽപ്പ് എങ്ങനെ ആയിരുന്നു ?

logo
The Fourth
www.thefourthnews.in