അരാജകത്വവും അനീതിയും നിറഞ്ഞ കാല്പനിക ലോകം: ബുക്ക്സ്റ്റോപ്പിൽ ഇന്ത്യൻ ഡിസ്റ്റോപ്പിയൻ നോവലുകൾ

അരാജകത്വവും അനീതിയും നിറഞ്ഞ കാല്പനിക ലോകം: ബുക്ക്സ്റ്റോപ്പിൽ ഇന്ത്യൻ ഡിസ്റ്റോപ്പിയൻ നോവലുകൾ

അരാജകത്വം നിറഞ്ഞ, കാല്പനികമായ, അസന്തുഷ്ടി നിറഞ്ഞ ഒരു കാലത്തെയാണ് ഒറ്റ നോട്ടത്തിൽ ഡിസ്റ്റോപ്പിയൻ കാലം എന്ന് വിളിക്കുന്നത്. എന്താണോ യുട്ടോപ്യ, അതിന് വിപരീതം

ഈ വർഷത്തെ ബുക്കർ പുരസ്കാരം ലഭിച്ച 'പ്രൊഫെറ്റ് സോങ്' എന്ന നോവലിന്റെ പശ്ചാത്തലത്തിൽ ഡിസ്റ്റോപിയൻ ഫിക്ഷനുകളെക്കുറിച്ചാണ് ഈ ലക്കത്തെ ബുക്ക് സ്റ്റോപ്പ് സംസാരിക്കുന്നത്. അഞ്ച് ഇന്ത്യൻ ഡിസ്റ്റോപ്പിയൻ കൃതികളെയും ബുക്ക് സ്റ്റോപ്പിൽ പരിചയപ്പെടുത്തുന്നു. അരാജകത്വം നിറഞ്ഞ, കാല്പനികമായ, അസന്തുഷ്ടി നിറഞ്ഞ ഒരു കാലത്തെയാണ് ഒറ്റ നോട്ടത്തിൽ ഡിസ്റ്റോപ്പിയൻ കാലം എന്ന് വിളിക്കുന്നത്. സമഗ്രാധിപത്യത്തിന്റെയോ മഹാ ദുരന്തങ്ങൾക്ക് ശേഷമുള്ളതോ ആയ ഒരു കാലമോ സമൂഹമോ എന്നും ഇതിനെ പറയാം. അവിടെ അത്യധികം പരിതാപവും അനീതിയും നടക്കുന്നു. എന്താണോ യുട്ടോപ്യ, അതിന് വിപരീതം.

അരാജകത്വവും അനീതിയും നിറഞ്ഞ കാല്പനിക ലോകം: ബുക്ക്സ്റ്റോപ്പിൽ ഇന്ത്യൻ ഡിസ്റ്റോപ്പിയൻ നോവലുകൾ
സലാം പാക്സ്, റിവർ ബെൻഡ്: ലോകമറിയാത്ത യുദ്ധ ഭീകരത തുറന്നുകാട്ടിയ ഇറാഖി ബ്ലോഗർമാർ

അരാജകത്വം നിറഞ്ഞ, കാല്പനികമായ, അസന്തുഷ്ടി നിറഞ്ഞ ഒരു കാലത്തെയാണ് ഒറ്റ നോട്ടത്തിൽ ഡിസ്റ്റോപ്പിയൻ കാലം എന്ന് വിളിക്കുന്നത്. സമഗ്രാധിപത്യത്തിന്റെയോ മഹാ ദുരന്തങ്ങൾക്ക് ശേഷമുള്ളതോ ആയ ഒരു കാലമോ സമൂഹമോ എന്നും ഇതിനെ പറയാം. അവിടെ അത്യധികം പരിതാപവും അനീതിയും നടക്കുന്നു. എന്താണോ യുട്ടോപ്യ, അതിന് വിപരീതം.

ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ അഞ്ച് ഡിസ്റ്റോപ്പിയൻ കൃതികളിൽ ആദ്യത്തേത് ഇന്ദ്ര സിൻഹ രചിച്ച ' അനിമൽസ് പീപ്പിൾ' ആണ്. 2007 ൽ പുറത്തിറങ്ങിയ ഈ കൃതി ഭോപ്പാൽ വാതക ദുരന്തത്തിന് ശേഷമുള്ള കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്.

അരാജകത്വവും അനീതിയും നിറഞ്ഞ കാല്പനിക ലോകം: ബുക്ക്സ്റ്റോപ്പിൽ ഇന്ത്യൻ ഡിസ്റ്റോപ്പിയൻ നോവലുകൾ
പ്രൊഫെറ്റ് സോങ്ങ്: കാലോചിതമായ നോവൽ 

അനിൽ മേനോൻ എഴുതിയ 'ഹാഫ് ഓഫ് വാട്ട് ഐ സെ' എന്ന കൃതിയാണ് അടുത്തത്. ഡൽഹിയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ ലോക് ശക്തി എന്ന അഴിമതി വിരുദ്ധ മുന്നണിയും അതിനോട് ചുറ്റിപറ്റി നിൽക്കുന്ന മനുഷ്യരും ഉൾപ്പെടുന്നു.

അരാജകത്വവും അനീതിയും നിറഞ്ഞ കാല്പനിക ലോകം: ബുക്ക്സ്റ്റോപ്പിൽ ഇന്ത്യൻ ഡിസ്റ്റോപ്പിയൻ നോവലുകൾ
ഇരുപതാം നൂറ്റാണ്ടിനെ പ്രതിഫലിപ്പിച്ച കണ്ണാടി: ബുക്ക് സ്റ്റോപ്പിൽ ക്രൈം ചക്രവർത്തിനി അഗതാ ക്രിസ്റ്റി

വരുൺ തോമസ് മാത്യു എഴുതിയ 'ദി ബ്ലാക്ക് ഡ്വാവ്സ് ഓഫ് ദി ഗുഡ്' ആണ് മറ്റൊരു കൃതി. കടൽ കയറി തരിശാക്കിയ ഒരു നാട്ടിലെ ആളുകൾ താമസിക്കുന്ന ബോംബേർഡ്‌റൂം എന്ന കെട്ടിടത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.

പ്രയാഗ് അക്ബറിന്റെ 'ലൈല', മഞ്ജുള പത്മനാഭന്റെ 'എസ്‌കേപ്പ്' തുടങ്ങിയവയാണ് സുനീത് ബാലകൃഷ്ണൻ പരിചയപ്പെടുത്തുന്ന മറ്റ് കൃത്യങ്ങൾ. ഈ കൃതികളുടെ വിശദമായ പശ്ചാത്തലവും കഥാ സഞ്ചാരവും ഈ എപ്പിസോഡിൽ കേൾക്കാം.

logo
The Fourth
www.thefourthnews.in