പ്രൊഫെറ്റ് സോങ്ങ്: കാലോചിതമായ നോവൽ 

പ്രൊഫെറ്റ് സോങ്ങ്: കാലോചിതമായ നോവൽ 

ഇന്നത്തെ കാലത്തിനുള്ള നിർണ്ണായകമായ പുസ്തകമെന്നാണ് പ്രൊഫെറ്റ് സോങ്ങ് വിശേഷിപ്പിക്കപ്പെടുന്നത്

ഡിസ്റ്റോപ്പിയൻ ലോകങ്ങളിലേക്ക് സമൂഹങ്ങൾ  നടന്നുകയറുന്നതിനെപ്പറ്റി അതാത് കാലങ്ങളിലെ  കലയും സാഹിത്യവും സമൂഹത്തിനു നൽകുന്ന സൂചനകൾ മനസിലാക്കിയിട്ടും ലോകചരിത്രത്തിലെ മനുഷ്യനിർമ്മിത മഹാദുരന്തങ്ങൾ തടയാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് മനുഷ്യകുലത്തിൻ്റെ  എക്കാലത്തെയും വലിയ പരാജയമാണ്. ഓരോ നൂറ്റാണ്ടിലും ഇതിനു നേർസാക്ഷ്യങ്ങളുണ്ട്. അവ ചരിത്രത്തിൽ ഭാഗികമായെങ്കിലും രേഖപ്പെടുത്തുന്നുമുണ്ട്. സമഗ്രാധിപത്യത്തിൻ്റെ ശരിയായ നിറങ്ങൾ എന്തായിരിക്കും എന്ന് അനാവരണം ചെയ്യുന്ന 2023 ലെ ബുക്കർ  സമ്മാനിതമായ  'പ്രൊഫറ്റ് സോങ്ങ്' വായിച്ചു പുസ്തകം മടക്കുമ്പോൾ വായനക്കാരൻ്റെ  കൈ വിറയ്ക്കുമെന്നു തീർച്ചയാണ്. 

ജനാധിപത്യത്തിൻ്റെ  പരിചിതമായ പച്ചപ്പിൽ നിന്നും വ്യക്തിസ്വാതന്ത്ര്യം എന്ന അന്യൂനമായ സ്വർഗത്തിൽ നിന്നുമൊക്കെ ഇറക്കിവിട്ടാൽ നമ്മൾ എങ്ങോട്ടു പോകും, എന്ത് ചെയ്യും എന്നാലോചിച്ചു തന്നെയാണ് വായനക്കാരൻ പരിഭ്രാന്തനാകുന്നത്. അരാജകത്വത്തിൻ്റെ മരുഭൂമിയിലേക്ക് ഇനി അധികം ദൂരമില്ല എന്ന തിരിച്ചറിവ് തോന്നുന്ന ചിലർക്കെങ്കിലും ഹൃദയമിടിപ്പ് കൂടുന്നത് പോലെയും  തോന്നും. കാരണം, ഈ പുസ്തകം വെറും ഒരു കഥയായല്ല നമ്മളിൽ പലരിലും വന്നു ചേരുന്നത്. മറിച്ച്, നമ്മുടെ സാമൂഹികഘടനയിൽ വന്നുകഴിഞ്ഞിട്ടുള്ള വിള്ളൽ ഇവിടെയും ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കുമോ എന്ന ആശങ്കയായാണ്. അതോ അത്തരം കറുത്ത കാലങ്ങൾ ചാക്രികമായി ആവർത്തിക്കുന്നത് നാം അവഗണിക്കുന്നുണ്ടോ? ഒരു പക്ഷെ ചുറ്റും നടക്കുന്നത്  കൃത്യമായി  നിരീക്ഷിച്ചു  പ്രതികരിക്കാത്ത നിസ്സംഗരായ നമുക്ക് ഇനി കാലം കാത്ത് വച്ചിരിക്കുന്നത്  ഇതാവാം എന്ന് ഈ നോവൽ പറയുന്നത് തിരിച്ചറിയുന്നതുകൊണ്ടാണോ ഈ പുസ്തകത്തോട് ഇത്തരത്തിൽ ഒരു പ്രതിസ്പന്ദനം?  

കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ഡബ്ലിനിലെ അവരുടെ വീട്ടുവാതിലിൽ ഒരു കരാളകാലം വന്നു മുട്ടുകയാണ്. നാല് മക്കളുടെ അമ്മയായ ഐലീഷ്‌ സ്റ്റാക്ക് ആദ്യം ഇത്  കേൾക്കുന്നില്ല. 

The night has come and she has not heard the knocking, standing at the window looking out onto the garden. How the dark gathers without sound the cherry trees. It gathers the last of the leaves and the leaves do not resist the dark but accept the dark in whisper. Tired now, the day almost behind her, all that still has to be done before bed and the children settled in the living room, this feeling of rest for a moment by the glass. Watching the darkening garden and the wish to be at one with this darkness, to step outside and lie down with it, to lie with the fallen leaves and let the night pass over, to wake then with the dawn and rise renewed with the morning come. But the knocking. 

പ്രൊഫെറ്റ് സോങ്ങ്: കാലോചിതമായ നോവൽ 
ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം

കൈക്കുഞ്ഞുമായി ചെന്ന് അവൾ തുറക്കുന്ന വാതിലിനു മുന്നിൽ ഇരുട്ടത്ത് മുഖമില്ലാത്ത രണ്ടു മനുഷ്യർ. ഉമ്മറത്ത് അവൾ അപ്പോൾ കൊളുത്തുന്ന വിളക്കിൻ്റെ പ്രകാശത്തിൽ പിന്നെ ആ മുഖങ്ങൾ തെളിഞ്ഞു വരുന്നു. അവർക്കു പിന്നിൽ  സെൻ്റ്  ലോറൻസ് തെരുവിൽ കാണുന്ന നിർത്തിയിട്ട കറുത്ത കാർ. അവളുടെ ഭർത്താവ്  ലാറിയെ തിരക്കി വന്ന  രഹസ്യ പോലീസുകാരാണ്. ലാറി വീട്ടിൽ ഇല്ല എന്ന് സംശയത്തോടെ, ഭയപ്പാടോടെ പറയുന്ന ഐലീഷ്‌. ലാറി വന്ന ഉടനെ വിളിക്കാൻ ഒരു നമ്പറും കൊടുത്ത് ഇരുട്ടിലേക്കും മഴയിലേക്കും അവർ അലിഞ്ഞു പോകുന്നു. ഐലീഷിൻ്റെ ജീവിതത്തിലെ സാധാരണത്വം അന്ന്, ആ നിമിഷം അവസാനിക്കുകയാണ്. മുറ്റത്തെ ഇരുട്ട് ആ വീട്ടിനകത്തേക്കും അവളുടെ ജീവിതത്തിലേക്കും കയറിവരികയാണ്. ഗർദ്ദ നാഷണൽ സർവീസസ് ബ്യൂറോ എന്ന ജി എൻ എസ് ബി നാഷണൽ അലയൻസ് അധികാരം ഏറ്റെടുത്ത ഉടനെ പുതുതായി രൂപീകരിച്ച രഹസ്യ പോലീസ് സംഘം. 

ഐലീഷിനെപ്പോലെ തന്നെ പിന്നെ ഒരു മുഴുവൻ സമൂഹവും ഇരുട്ട് വന്നു മുട്ടിയത് ആദ്യം അറിയാതെയും, ശേഷം ഇരുട്ട് കൈപിടിച്ചു കൊണ്ടുപോയും വായനക്കാരനെ ഉദ്വേഗത്തിലാക്കുന്നു. ഗർദ്ദ പോലീസ് അറസ്റ്റ് ചെയ്യാതെ കൊണ്ടുപോയ, കാണാതെയായ, അനവധി പേർ. വർധിച്ചു വരുന്ന ഉത്കണ്ഠയോടെ ഈ വിഷയം സംസാരിക്കുമ്പോൾ ഐലീഷ്‌ ലാറിയോടു ചോദിക്കുന്നുണ്ട്.

Larry, how much of our constitutional rights can they suspend under these emergency powers?

ഐലീഷിനും കുടുംബത്തിനും ഒപ്പം ഐലീഷിൻ്റെ ചുമതലയായി  അച്ഛൻ സൈമൺ കൂടിയുണ്ട്. മറവിരോഗമാണ് സൈമണ്. പക്ഷെ മാറിവരുന്ന സാഹചര്യങ്ങളെപ്പറ്റി സൈമണ്  ഐലീഷ്‌ സൂചന നൽകുന്നുണ്ട്. സൈമണിൽ കൂടിയാണ് ആ നാട്ടിലെ മാധ്യമങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ആദ്യ സൂചന നമുക്ക് കിട്ടുന്നത്. അന്നത്തെ പത്രം മടക്കി വച്ച് സൈമൺ പറയുന്നു.

I don't know why I still read this thing, there is nothing in it but the big lie. 

എന്നിട്ടയാൾ മറ്റൊന്ന് ചോദിക്കുന്നു.

Do you believe in reality? We are both scientists, Eilish., we belong to a tradition, but a tradition is nothing more than what everyone can agree on - the scientists, the teachers, the institutions, if you change the ownership of the institutions, then you can change the ownership of the facts, you can alter the structure of belief, what is agreed upon. That is what they are doing,Eilish, it is really quite simple, the NAP is trying to change what you and I call reality. They want to muddy it like water, if you say one thing is another thing, and say it enough times, then it must be so, and if you keep saying it over and over people accept it as true. This is an old idea, of course, it is nothing new, but you are watching it happen in your own time and not in a book.

നോവലിൻ്റെ  കാതലായ ആശയം ഇതുതന്നെയാണ്. ഇത് വായനക്കാരനും പുതിയതല്ല താനും.

പ്രൊഫെറ്റ് സോങ്ങ്: കാലോചിതമായ നോവൽ 
'പ്രൊഫെറ്റ് സോങ്'; ബുക്കര്‍ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിന്
പോൾ ലിഞ്ച് ഇവിടെ ചെയ്തത് പലസ്തീനിലും  യുക്രെയ്നിലും, സിറിയയിലും, മറ്റനേകം നാടുകളിലും സംഘർഷങ്ങളിൽ നിന്ന്  എല്ലാം ഇട്ടെറിഞ്ഞു പലായനം ചെയ്യുന്നവരുടെ ചിത്രം ഒരു സാങ്കൽപ്പിക അയർലണ്ടിലേക്ക് മാറ്റിയെഴുതി എന്ന് മാത്രം.

ഇവിടെ നിന്നങ്ങോട്ടു ഐലീഷിൻ്റെ ലോകത്ത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഭയത്തിൽ നിന്നും ഭീകരകാലം വന്നെത്തി എന്ന പരമാർത്ഥത്തിലേക്ക് വഴി മാറുന്നു. സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്തതിന് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ അനേകം തൊഴിലാളികളിൽ ഒരാൾ ലാറിയാണ്. അയാൾ എവിടെയാണ് എന്ന് സംഘടനയ്ക്കും അറിയില്ല. തുടർന്ന് അവധിക്കാലം ആഘോഷിക്കാനായി കാനഡയ്ക്ക് പോകാൻ പുതുക്കാൻ കൊടുത്ത പാസ്പോർട്ടുകൾക്ക്  വരുന്ന തടസ്സങ്ങൾ, സൈമണെ തിരക്കി വരുന്ന അപരിചിതർ, ഇളയ മകന് സ്‌കൂളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, എന്നിവയ്ക്ക് പുറമെ വിദേശ മാധ്യമങ്ങൾക്ക് വിലക്ക്, ഇൻറ്റർനെറ്റ് പ്രവർത്തനരഹിതമാക്കൽ തുടങ്ങിയ കാര്യങ്ങളും കടന്നു വരുന്നു. ആഭ്യന്തരയുദ്ധത്തിലേക്ക് കടക്കുന്ന രാജ്യത്തെ ജീവിതമാണ് പിന്നീട്. ഇതിനിടെ സ്നേഹിക്കുന്ന പലരെയും സ്റ്റാക്ക് കുടുംബത്തിന് നഷ്ടമാകുന്നുണ്ട്. 

അഭിമാനത്തോടെ ജീവിച്ചിരുന്ന കുറെ മനുഷ്യർ ഒന്നുമല്ലാത്തവരായിത്തീരുന്ന കാഴ്ച്ചകൾ ടെലിവിഷനിൽ കണ്ടിരുന്നവർ അത് അനുഭവിക്കുകയാണ്. കുഞ്ഞുങ്ങളുടെ കൈപിടിച്ച്  ആഴിയുടെ നെഞ്ചിലേക്ക് ഒരു വലിയ വഞ്ചിയിൽ ഒഴുകിപ്പോകുന്നവർ അപ്പുറത്തു കരയുണ്ട് എന്ന് വിശ്വസിച്ചു തന്നെയാണ് അതിൽ കയറുന്നത്. 

പോൾ ലിഞ്ച് ഇവിടെ ചെയ്തത് പലസ്തീനിലും  യുക്രെയ്നിലും, സിറിയയിലും, മറ്റനേകം നാടുകളിലും സംഘർഷങ്ങളിൽ നിന്ന്  എല്ലാം ഇട്ടെറിഞ്ഞു പലായനം ചെയ്യുന്നവരുടെ ചിത്രം ഒരു സാങ്കൽപ്പിക അയർലണ്ടിലേക്ക് മാറ്റിയെഴുതി എന്ന് മാത്രം. യുദ്ധക്കെടുതികൾ അറിയാത്തവരായ നമ്മളെപ്പോലെ ഒരു സമൂഹത്തിനു മുന്നിൽ എഴുത്തുകാരൻ നിവർത്തി വച്ച കാൻവാസിൽ അവർക്ക് മറ്റൊരു ജനതയെ കാണാൻ കഴിയാത്തതു കൊണ്ടാണോ സ്വന്തം നാട് പശ്ചാത്തലം ആക്കി ദുരന്തസൂചനകൾ നൽകാൻ ഒരു ഐറിഷ്  എഴുത്തുകാരൻ മുതിർന്നത്?  

പ്രൊഫെറ്റ് സോങ്ങ്: കാലോചിതമായ നോവൽ 
'അമ്പലപ്പുഴ സിസ്റ്റേഴ്‌സ്': കഥ തത്ത്വചിന്തയുമാണ്

ലോകരാഷ്ട്രീയം മാറിമറിയുകയും കലുഷിതമാവുകയും ചെയ്യുമെന്ന് പ്രവചിക്കുന്ന ഫിക്ഷൻ മുമ്പും ഉണ്ടായിട്ടുണ്ട്. സത്യത്തോട് ചേർന്ന് നിൽക്കുന്ന അത്തരം വർത്തമാനകാലങ്ങൾ ഇന്ന് ചരിത്രത്തിൻ്റെ ഭാഗമായിട്ടുമുണ്ട്. ജനാധിപത്യം സ്വയം നിലനിൽക്കുകയില്ല എന്നും അത് പരിപാലിച്ചു സൂക്ഷിക്കേണ്ട ഒന്ന് തന്നെയെന്നും, ജനാധിപത്യമെന്ന ആശയത്തെ ശോഷിപ്പിക്കുമ്പോൾ നഷ്ടപ്പെടാൻ പോകുന്നത് എന്താണെന്നും ഒക്കെ ഒരു  കഥാതന്തു ചൂണ്ടിക്കാണിക്കുമ്പോൾ ഉയരുന്ന ചോദ്യമുണ്ട്. ഇതിനു ഒരവസാനമില്ല എന്നുണ്ടോ? ഉണ്ട്. ജനങ്ങളെ ഭയം കൊണ്ട് മെരുക്കിയവർക്ക് കാലം തീരുന്നതു ജനത്തിന് ഭയം ഇല്ലാതെയാകുമ്പോൾ തന്നെയാകണം. തൻ്റെ കുഞ്ഞു മകനെ നോക്കുമ്പോൾ ഐലീഷ് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നു.

and she can see the world does not end, and it is vanity to think the world will end during your lifetime in some sudden event, and that what ends is your life and only your life, and what is sung by the prophets is but the same song across time.....................................................the prophet sings not of the end of the world but of what has been done and what will be done and what is being done to some and not others, that the world is always ending over and over again at one place and not another and that the end of the world is a local event, it comes to your country and visits your town and knocks on the door of your house and becomes to others some distant warning...

ഇന്നത്തെ കാലത്തിനുള്ള നിർണ്ണായകമായ പുസ്തകമെന്നാണ് പ്രൊഫെറ്റ് സോങ്ങ് വിശേഷിപ്പിക്കപ്പെടുന്നത്. കാലോചിതമായി രചിക്കപ്പെട്ട കാലാതീതമായ വിഷയങ്ങൾ ചേർത്ത് വച്ച നോവൽ. അതിനു ചേരുന്ന അതിമനോഹരമായ കവിത്വം തുളുമ്പുന്ന രചനാശൈലി. ആറു  മണിക്കൂറോളം  അഭിപ്രായഭിന്നതകളോട് കൂടി ചർച്ച ചെയ്തത്തിൻ്റെ  ഒടുവിൽ ജൂറി യോജിപ്പോടെ തെരഞ്ഞെടുത്ത ഇത്തവണത്തെ ബുക്കർ സമ്മാനാർഹമായ പുസ്തകം ജനപ്രിയവായനയ്ക്കും ഉത്തമസാഹിത്യമെന്ന നിലയിലും മികച്ചത് തന്നെ.

logo
The Fourth
www.thefourthnews.in