ഇരുപതാം നൂറ്റാണ്ടിനെ പ്രതിഫലിപ്പിച്ച കണ്ണാടി: ബുക്ക് സ്റ്റോപ്പിൽ ക്രൈം ചക്രവർത്തിനി അഗതാ ക്രിസ്റ്റി

ഇരുപതാം നൂറ്റാണ്ടിനെ പ്രതിഫലിപ്പിച്ച കണ്ണാടി: ബുക്ക് സ്റ്റോപ്പിൽ ക്രൈം ചക്രവർത്തിനി അഗതാ ക്രിസ്റ്റി

ദുരൂഹതകൾ കൊണ്ട് വായനക്കാരെ കോരിത്തരിപ്പിക്കുന്ന ഏറ്റവും മികച്ച രചന അഗതാ നടത്തിയത് സ്വന്തം ജീവിതത്തിൽ തന്നെയാണ്

ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത നോവലിസ്റ്റ് അഗതാ ക്രിസ്റ്റി എന്ന അഗതാ മില്ലർ അറിയപ്പെടുന്നത് ക്രൈം എഴുത്തുകളുടെ ചക്രവർത്തിനി എന്നാണ്. 1976 ൽ ലോകത്തോട് വിടപറഞ്ഞ അഗത ഇന്നും തന്റെ മികച്ച കൃതികളുടെ പേരിൽ ഓർമ്മിക്കപ്പെടുന്നു. 66 ക്രൈം നോവലുകൾ ഉൾപ്പടെ എൺപതോളം നോവലുകളും കഥകളും പത്തൊൻപത് നാടകങ്ങളും ഏതാണ്ട് നാൽപ്പത് സിനിമകളും അക്കൂട്ടത്തിൽ ഉണ്ട്. ലോകമെമ്പാടുമുള്ള പുസ്തക വിൽപ്പനയുടെ കണക്ക് നോക്കിയാൽ വിൽപ്പനയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു അഗതയുടെ പുസ്തകങ്ങൾ. അഗതയുടെ ക്രൈം നാടകമായ മൗസ് ട്രാപ് ലോകത്ത് തന്നെ ഏറ്റവും അധികം ദിവസങ്ങൾ തുടർച്ചയായി അരങ്ങേറിയ നാടകം എന്ന റെക്കോഡ് സ്ഥാപിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിനെ പ്രതിഫലിപ്പിച്ച കണ്ണാടി: ബുക്ക് സ്റ്റോപ്പിൽ ക്രൈം ചക്രവർത്തിനി അഗതാ ക്രിസ്റ്റി
ശശി ദേശ്പാണ്ഡെയുടെ 'ലിസൺ ടു മീ'

പരന്ന വായനയോടൊപ്പം അമ്മയുടെയും ആർക്കിയോളജിസ്റ്റായ ഭർത്താവിന്റെയും കൂടെ നടത്തിയ യാത്രകളും ഫാര്മസിസ്റ്റായി നടത്തിയ യുദ്ധസേവനങ്ങളും സൈക്കോളജിയിലെ താല്പര്യവുമെല്ലാം അഗതയുടെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. വിവിധ ലോകങ്ങളുടെ വിവരണങ്ങൾ, മനുഷ്യ മനഃശാസ്ത്രം സമ്പന്നമാക്കുന്ന കഥാതന്തുക്കൾ, മരുന്നുകളെയും വിഷങ്ങളെയും കുറിച്ചുള്ള അഗാധമായ അറിവ് എന്നിവയാണ് അഗതാ ക്രിസ്റ്റിയുടെ ക്രൈം നോവലുകളിലെ രസമുകുളങ്ങൾ.

ഇരുപതാം നൂറ്റാണ്ടിനെ പ്രതിഫലിപ്പിച്ച കണ്ണാടി: ബുക്ക് സ്റ്റോപ്പിൽ ക്രൈം ചക്രവർത്തിനി അഗതാ ക്രിസ്റ്റി
ഡാഫ്നി ഡ്യു മൗറിയറും ബെസ്റ്റ് സെല്ലര്‍ റെബേക്കയും

എന്നാൽ ദുരൂഹതകൾ കൊണ്ട് വായനക്കാരെ കോരിത്തരിപ്പിക്കുന്ന ഏറ്റവും മികച്ച രചന അഗതാ നടത്തിയത് സ്വന്തം ജീവിതത്തിൽ തന്നെയാണ്. അഗതയുടെ ജീവിതത്തിൽ ഉത്തരം കിട്ടാതെ ഇന്നും അവശേഷിക്കുന്ന ആ തിരോധാനം പല കഥകൾക്കും ലേഖനങ്ങൾക്കും സിനിമകൾക്കും പ്രചോദനമായിട്ടുണ്ട്. എന്താണ് ആ സംഭവം ? ഈ ലക്കം ബുക്സ്റ്റോപ്പിൽ കേൾക്കാം ക്രൈം എഴുത്തുകാരി അഗതാ ക്രിസ്റ്റിയേയും അവരുടെ വിഖ്യാത കൃതികളെയും കുറിച്ച്.

logo
The Fourth
www.thefourthnews.in