തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാം; ട്യൂട്ടോറിയലുമായി ഓസ്‌ട്രേലിയൻ അധ്യാപകൻ, വീഡിയോ വൈറല്‍

തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാം; ട്യൂട്ടോറിയലുമായി ഓസ്‌ട്രേലിയൻ അധ്യാപകൻ, വീഡിയോ വൈറല്‍

ഇതിനോടകം 2.7 മില്യണ്‍ പ്രേക്ഷകരാണ് വീഡിയോ കണ്ടത്

ശശി തരൂരിന്റെ ഇംഗ്ലീഷ് പരിജ്ഞാനം ഏവറെയും ഞെട്ടിക്കുന്നതാണ്. ഇംഗ്ലിഷുകാർ പല വാക്കുകളും ആദ്യമായി കേള്‍ക്കുന്നത് പോലും ശശി തരൂർ ഉപയോഗിക്കുമ്പാഴാണ്. ഇതാ ഇപ്പോൾ ഓസ്‌ട്രേലിയയില്‍ നിന്നും വൈറലാകുന്നത് തരൂരുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു ട്യൂട്ടോറിയലാണ്. ശശി തരൂരിനെ പോലെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാമെന്നാണ് ജയ് ടീച്ചറെന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അധ്യാപകൻ പഠിപ്പിക്കുന്നത്.

ശശി തരൂരിന്റെ പ്രസംഗം വിശകലനം ചെയ്ത് എങ്ങനെ അതുപോലെ സംസാരിക്കാമെന്നാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്. വീഡിയോയില്‍ ശശി തരൂരിൻ്റെ ഭാഷാ വൈദഗ്ധ്യത്തെ അഭിനന്ദിച്ച അധ്യാപകൻ അദ്ദേഹം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നത് അതിമനോഹരമായിട്ടാണെന്നും പറയുന്നു.

'ശശി തരൂരിൻ്റെ ഇംഗ്ലീഷ് സംസാരം മനോഹരമാണ്. എങ്ങനെയാണ് ഇത്ര നന്നായി സംസാരിക്കാൻ സാധിക്കുന്നത്. വാക്കുകളുടെ താളമാണ് ഇതിലെ ഒരു ഭാഗം', എന്നാണ് വീഡിയോക്ക് താഴെ ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാം; ട്യൂട്ടോറിയലുമായി ഓസ്‌ട്രേലിയൻ അധ്യാപകൻ, വീഡിയോ വൈറല്‍
ചൈനയിലെ അജ്ഞാത ന്യൂമോണിയ; ആശുപത്രികളുടെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ഏകീകൃതമായ ഉച്ചാരണത്തിന് പകരം ഓരോ വാക്കുകൾക്കും നല്‍കുന്ന ഊന്നലാണ് തരൂരിൻ്റെ ഇംഗ്ലീഷിലെ പ്രധാന ഘടകമായി അധ്യാപകൻ വിശദീകരിക്കുന്നത്. ശശി തരൂർ സംസാരിക്കുന്ന വീഡിയോയും ഇദ്ദേഹം ഉദാഹരണമായി നല്‍കിയിട്ടുണ്ട്. തുടർന്ന് തരൂർ എല്ലാ വാക്കുകളും ഒരു പോലെ ഉച്ഛരിക്കുന്നില്ലെന്നും പ്രസംഗത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നതിന് വേണ്ടി എങ്ങനെയാണ് വാക്കുകൾക്ക് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അധ്യാപകൻ ഈ വീഡിയോ പുറത്തിറക്കിയത്. ഇതിനോടകം 2.7 മില്യണ്‍ പ്രേക്ഷകരാണ് വീഡിയോ കണ്ടത്. 11,800,00 ലൈക്കും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ഒരുപാട് കമൻ്റ്സും വീഡിയോക്ക് താഴെ ലഭിച്ചിട്ടുണ്ട്. അധ്യാപകൻ്റെ വിശകലനത്തെയും പ്രശംസിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. അസാധാരണമായ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് കൊണ്ടാണ് തരൂരിൻ്റെ ഇംഗ്ലീഷ് വ്യത്യസ്തമാകുന്നതെന്ന കമൻ്റുകളും വരുന്നുണ്ട്.

logo
The Fourth
www.thefourthnews.in