അച്ചപ്പം മോശം പലഹാരമെന്ന് ടേസ്റ്റ് അറ്റ്‌ലസ്, 'നീതി തേടി മലയാളികള്‍'

അച്ചപ്പം മോശം പലഹാരമെന്ന് ടേസ്റ്റ് അറ്റ്‌ലസ്, 'നീതി തേടി മലയാളികള്‍'

ഉപ്പുമാവും മോശം ഭക്ഷണത്തിൻ്റെ പട്ടികയിൽ

മലയാളികളുടെ വികാരമായ പലഹാരമാണ് അച്ചപ്പം. അതിന്റെ ആകൃതിയും രുചിയും മലയാളിക്ക് ഒരുപാട് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിക്കുന്നു. എന്നാല്‍ അച്ചപ്പത്തിന് ഏറ്റവും മോശം റേറ്റിങ്ങാണ് ഭക്ഷണത്തിന്റെയും യാത്രയുടെയും ഓണ്‍ലൈന്‍ ഗൈഡ് ടേസ്റ്റ് അറ്റ്ലസ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം പുറത്തിറക്കിയ പട്ടികയിൽ ഏറ്റവും മോശമായ ഭക്ഷണങ്ങളില്‍ ഏഴാമതായാണ് അച്ചപ്പത്തിന് റേറ്റിങ്ങ് നല്‍കിയിരിക്കുന്നത്. 3.2 സ്റ്റാര്‍ മാത്രമേ ടേസ്റ്റ് അറ്റ്‌ലസ് അച്ചപ്പത്തിന് നല്‍കിയുള്ളു. അച്ചപ്പം കൂടാതെ ഉപ്പുമാവിനും നല്‍കിയത് മോശം റേറ്റിങ്ങാണ്. പട്ടികയില്‍ ഉപ്പുമാവിന്റെ സ്ഥാനം പത്താമതാണ്.

ജല്‍ ജീര, ഗജക്, തെങ്കയ് സാദം, പാന്‍ഡാ ഭട്, ആലൂ ബയിന്‍ഗാന്‍, തണ്ടയ്, മിര്‍ച്ചി കാ സാലണ്‍, മാല്‍പുവ എന്നിവയാണ് മോശം റേറ്റിങ്ങ് ലഭിച്ച മറ്റ് ഇന്ത്യന്‍ ഭക്ഷണങ്ങള്‍. അതേസമയം ഏറ്റവും നല്ല ഇന്ത്യന്‍ ഭക്ഷണത്തില്‍ കേരളത്തിലെ ഒരു ഭക്ഷണവും ഉള്‍പ്പെട്ടിട്ടുമില്ല.

മാങ്കോ ലെസ്സിയാണ് മികച്ച ഇന്ത്യൻ ഭക്ഷണത്തിൽ ഒന്നാം റാങ്കിങ് ലഭിച്ച ഭക്ഷണം. മസാല ചായ, ബട്ടര്‍ ഗാര്‍ലിക് നാന്‍, അമൃത്സരി കുല്‍ച്ച, ബട്ടര്‍ ചിക്കന്‍, ഹൈദരാബാദ് ബിരിയാണി, ഷാഹി പനീര്‍, ചോലെ ഭട്ടൂരെ, തന്തൂരി ചിക്കന്‍, കോര്‍മ എന്നിവയാണ് പട്ടികയില്‍ മികച്ച ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അച്ചപ്പം മോശം പലഹാരമെന്ന് ടേസ്റ്റ് അറ്റ്‌ലസ്, 'നീതി തേടി മലയാളികള്‍'
അവധി ദിനമല്ലേ; ജംഗിൾ സാൻഡ് വിച്ച് കഴിച്ചാലോ?

അതേസമയം അച്ചപ്പത്തെ മോശം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. ജസ്റ്റിസ് ഫോര്‍ അച്ചപ്പം എന്ന ഹാഷ് ടാഗും ആരംഭിച്ചിട്ടുണ്ട്. കൂടാതെ സേവ് അച്ചപ്പം, അച്ചപ്പത്തെയും മിര്‍ച്ചി കാ സാലണിനെയും എന്തിനാണ് മോശം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

ടേസ്റ്റ് അറ്റ്‌ലസിന്റെ വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ ഭക്ഷണത്തിന് നല്‍കുന്ന റേറ്റിങ്ങ് അനുസരിച്ചാണ് ഭക്ഷണത്തിന്റെ പട്ടിക തയ്യാറാക്കുന്നത്.

logo
The Fourth
www.thefourthnews.in