അനുവദനീയമായതിലും കൂടുതൽ പഞ്ചസാര; ബോൺവിറ്റ 'ഹെൽത്ത് ഡ്രിങ്ക്' അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി

അനുവദനീയമായതിലും കൂടുതൽ പഞ്ചസാര; ബോൺവിറ്റ 'ഹെൽത്ത് ഡ്രിങ്ക്' അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളിൽ 'ഹെൽത്ത് ഡ്രിങ്ക്' എന്നൊരു വിഭാഗം ഇല്ലാത്തതിനാൽ ആ പേരിൽ ഉല്പന്നം വിൽക്കുന്നത് നിയമവിരുദ്ധം
Published on

'ഹെൽത്ത് ഡ്രിങ്ക്' എന്ന പേരിൽ വിൽക്കുന്ന ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങൾക്കും പാനീയങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന പൊടികൾക്കുമെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. ഇവയെ 'ഹെൽത്ത് ഡ്രിങ്ക്' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ബോൺവിറ്റ ഉൾപ്പെടെയുള്ളവയെ 'ഹെൽത്ത് ഡ്രിങ്ക്' വിഭാഗത്തിൽനിന്ന് പിൻവലിക്കണമെന്ന് വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ബോൺവിറ്റയിൽ അനുവദനീയമായതിലും കൂടുതൽ പഞ്ചസാരയുടെ അളവുള്ളതായാണ് ദേശീയ ശിശു അവകാശ സംരക്ഷണ കമ്മിഷനു (എൻസിപിസിആർ) കീഴിലുള്ള സമിതിയുടെ കണ്ടെത്തൽ.

എൻസിപിസിആർ സമിതി, സിആർപിസിയുടെ 14-ാം അനുച്ഛേദം പ്രകാരം നടത്തിയ അന്വേഷണത്തിൽ എഫ്എസ്എസ്എഐ നിയമങ്ങളുടെ അടിസ്ഥാനത്തിൽ 'ഹെൽത്ത് ഡ്രിങ്ക്' എന്നൊരു വിഭാഗമില്ലെന്ന് കണ്ടെത്തി. അങ്ങനെ അവകാശപ്പെട്ടുകൊണ്ട് പാനീയങ്ങൾ വിൽക്കുന്നത് നിയമപരമല്ലെന്ന് കണ്ടെത്തിയതായും ഏപ്രിൽ പത്തിന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 'ഹെൽത്ത് ഡ്രിങ്ക്' എന്ന പേരിൽ വിൽക്കുന്ന പാനീയങ്ങൾക്കെതിരെ നടപടിയെടുക്കാൻ വ്യവസായ മന്ത്രാലയം തീരുമാനിച്ചത്.

അനുവദനീയമായതിലും കൂടുതൽ പഞ്ചസാര; ബോൺവിറ്റ 'ഹെൽത്ത് ഡ്രിങ്ക്' അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി
പുകവലിക്കാര്‍ക്കിടയില്‍ വില്ലനായി വിസറല്‍ ഫാറ്റ്; കാത്തിരിപ്പുണ്ട് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളിൽ 'ഹെൽത്ത് ഡ്രിങ്ക്' എന്നൊരു വിഭാഗം ഇല്ലാത്തതിനാൽ ആ പേരിൽ ഒരു ഉല്പന്നം വിൽക്കുന്നത് നിയമവിരുദ്ധമാണ്. പാൽ ഉയോഗിച്ചുണ്ടാക്കുന്ന പാനീയങ്ങളെ 'ഹെൽത്ത് ഡ്രിങ്ക്' എന്ന് വിളിക്കുന്നതിനെതിരെ എഫ്എസ്എസ്എഐ നേരത്തെ രംഗത്തുവന്നിരുന്നു.

അനുവദനീയമായതിലും കൂടുതൽ പഞ്ചസാര; ബോൺവിറ്റ 'ഹെൽത്ത് ഡ്രിങ്ക്' അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി
മുടി കളര്‍ ചെയ്യുംമുന്‍പ് അറിഞ്ഞിരിക്കാം ഈ പാര്‍ശ്വഫലങ്ങളും

ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് അനുവദിനീയമായതിലും അധികാമാണെന്ന വിവരം ആദ്യം പുറത്തുവിടുന്നത് ഒരു യൂട്യൂബറാണ്. അതുമാത്രമല്ല നിറം നൽകാൻ ഉപയോഗിക്കുന്നതുൾപ്പെടെ ശരീരത്തിന് ഹാനികരമായ നിരവധി രാസവസ്തുക്കളുടെ സാന്നിധ്യവും ബോൺവിറ്റയിലുണ്ടെന്ന് യൂട്യൂബർ പറഞ്ഞിരുന്നു. ആ വീഡിയോ പുറത്തുവന്നശേഷമാണ് അധികൃതർ ഇത് പരിശോധിച്ചത്.

logo
The Fourth
www.thefourthnews.in