മുടി കളര്‍ ചെയ്യുംമുന്‍പ് അറിഞ്ഞിരിക്കാം ഈ പാര്‍ശ്വഫലങ്ങളും

മുടി കളര്‍ ചെയ്യുംമുന്‍പ് അറിഞ്ഞിരിക്കാം ഈ പാര്‍ശ്വഫലങ്ങളും

ഇടയ്ക്കിടെയുള്ള ഈ കളറിങ്, പ്രത്യേകിച്ച് രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഡൈ ഉപയോഗിച്ചുള്ള കളറിങ് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച്കൂടി അറിവുണ്ടാവേണ്ടതുണ്ട്

ഫാഷന്‌റെ ഭാഗമായും മുടിയുടെ ഭംഗി കൂട്ടാനും വെളുത്ത മുടി മറയ്ക്കാനായുമൊക്കെ തലമുടിയില്‍ കളര്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണ്. ചിലരാകട്ടെ അടിക്കടി ഇത്തരം പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. ഇടയ്ക്കിടെയുള്ള ഈ കളറിങ്, പ്രത്യേകിച്ച് രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഡൈ ഉപയോഗിച്ചുള്ള കളറിങ് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച്കൂടി അറിവുണ്ടാവേണ്ടതുണ്ട്. ഇത് ഏറ്റവുമധികം അപകടമുണ്ടാക്കുന്നത് മുടിയുടെ പുറമേയുള്ള ഭാഗമായ ഹെയര്‍ ഷാഫ്റ്റിനാണ്.

അമോണിയ, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് കെമിക്കലുകളടങ്ങിയ ഹെയര്‍ ഡൈകളിലുള്ളത്. ഹെയര്‍ ക്യൂട്ടിക്കിളിലേക്ക് കടക്കാനും കളര്‍ നല്‍കാനും ഇവ സഹായിക്കും. എന്നാല്‍ ഈ കെമിക്കലുകള്‍ മുടിയുടെ സ്വാഭാവികമായുള്ള എണ്ണമയവും പ്രോട്ടീനുകളും നഷ്ടപ്പെടുത്തുകയും മുടി പൊട്ടുന്നതിനും വരള്‍ച്ചയ്ക്കും കാരണമാകുകയും ചെയ്യും. ആവര്‍ത്തിച്ച് ഇവ മുടിയിലേക്ക് എത്തുമ്പോള്‍ ഹെയര്‍ ഷാഫ്റ്റിനെ ദുര്‍ബലമാക്കുകയും മുടിയുടെ അറ്റം പിളരുന്നതിനു കാരണമാകുകയും ചെയ്യും.

മുടിക്ക് പുറമേയുണ്ടാക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്കുപരിയായി തലയോട്ടിയെയും ആവര്‍ത്തിച്ചുള്ള കളറിങ് ദോഷകരമായി ബാധിക്കുന്നുണ്ട്. ചില ആളുകളില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഹെയര്‍ ഡൈയിലുള്ള കെമിക്കലുകള്‍ തലയോട്ടിയിലെ സെന്‍സിറ്റീവ് ചര്‍മത്തെ ബാധിക്കുകയും ചൊറിച്ചില്‍, തടിപ്പ്, ചുവന്ന പാടുകള്‍, കുമിളകള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. തലയോട്ടിയിലെ ചര്‍മത്തിലെ സെന്‍സിറ്റിവിറ്റി, സോറിയാസിസ്, എക്‌സീമ പോലുള്ള പ്രശ്‌നങ്ങള്‍ എന്നിവയനുസരിച്ച് ഈ അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകാം.

മുടി കളര്‍ ചെയ്യുംമുന്‍പ് അറിഞ്ഞിരിക്കാം ഈ പാര്‍ശ്വഫലങ്ങളും
രാത്രിയില്‍ അമിത മൂത്രശങ്കയുണ്ടോ? സംശയിക്കണം ഈ ഏഴ് രോഗങ്ങളെ

മാത്രമല്ല ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ഹൈയര്‍ ഡൈിലെ കെമിക്കലുകള്‍ സൃഷ്ടിക്കാം. ബ്ലാഡര്‍ കാന്‍സര്‍, നോണ്‍ ഹോക്കിന്‍സ് ലിംഫോമ തുടങ്ങിയ അര്‍ബുദങ്ങളുമായി ഇത്തരം കെമിക്കലുകള്‍ക്ക് ബന്ധമുള്ളതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിര്‍ണായകമായ തെളിവുകളില്ലെങ്കിലും ഇതിന്‌റെ അപകടാവസ്ഥ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമേ മാനസികപ്രശ്‌നങ്ങളും ഹെയര്‍ ഡൈയിങ് ചിലരില്‍ സൃഷ്ടിക്കുന്നുണ്ട്. ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാനുള്ള ഉപാധിയായാണ് ചിലര്‍ മുടിയില്‍ വര്‍ണങ്ങള്‍ വാരിപ്പൂശുന്നത്. എന്നാല്‍ അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഫലങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അടുത്ത പരീക്ഷണങ്ങളിലേക്ക് കടക്കുന്നവരുമുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇതാകട്ടെ അവരുടെ മാനസികാരോഗ്യത്തെയും പ്രതിച്ഛായയെയും ബാധിക്കുന്ന തരത്തിലേക്ക് എത്താറുണ്ട്.

ഇത്തരം പാര്‍ശ്വഫലങ്ങള്‍കൂടി മനസ്സില്‍വച്ചുവേണം അടിക്കടി മുടി കളര്‍ ചെയ്യേണ്ടത്. കടുത്ത രാസപദാര്‍ഥങ്ങല്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുള്ള ഹെയര്‍ ഡൈകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സെന്‍സിറ്റീവ് ചര്‍മവും അലര്‍ജി പ്രശ്‌നങ്ങളുമുള്ളവര്‍ അതിനെക്കുറിച്ച് വിദഗ്ധരോട് പറയേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in