സാര്‍സ് കോവ്-2 അണുബാധിതരില്‍ റുമാറ്റിക് ഡിസീസും; ഗുരുതര കോവിഡ് ബാധിച്ചവര്‍ക്ക് മുന്നറിയിപ്പുമായി പഠനം

സാര്‍സ് കോവ്-2 അണുബാധിതരില്‍ റുമാറ്റിക് ഡിസീസും; ഗുരുതര കോവിഡ് ബാധിച്ചവര്‍ക്ക് മുന്നറിയിപ്പുമായി പഠനം

കോവിഡ്-19 ഗുരുതരമായി ബാധിച്ചവരിലാണ് രോഗസാധ്യത കൂടുതല്‍

കോവിഡ് ബാധിച്ചവരില്‍ റുമാറ്റിക് ഡിസീസിനുള്ള സാധ്യത അധികമെന്ന് പഠനം. കോവിഡ് ബാധിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ സാര്‍സ് കോവ്-2 അണുബാധ ഓട്ടോ ഇമ്മ്യൂണ്‍ റുമാറ്റിക് ഡിസീസി(AIRD) നുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ആനല്‍സ് ഓഫ് ഇന്‌റേണല്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് കാണിക്കുന്നു. കോവിഡ്-19 ഗുരുതരമായി ബാധിച്ചവരിലാണ് രോഗസാധ്യത കൂടുതല്‍.

അടുത്ത കാലത്ത് AIRD സാധ്യതയുമായെത്തിയ രോഗികളെല്ലാം കോവിഡ്-19 ബാധിതരായിരുന്നുവെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ മിന്‍ സിയോ കിം പറയുന്നു. സാര്‍സ് കോവ് 2 അണുബാധയ്ക്ക് വിധേയമായവരാണോ അല്ലെയോ എന്നു മാത്രമേ ഈ പഠനം പരിശോധിച്ചിട്ടുള്ളുവെന്നും മറ്റ് അപകടഘടകങ്ങള്‍ പഠനവിധേയമാക്കിയിട്ടില്ലെന്നും മിന്‍ സിയോ പറഞ്ഞു. വാക്‌സിനേഷന്‌റെ സ്വാധീനമോ ദീര്‍ഘകാല കോവിഡ് പ്രതിരോധിക്കുന്ന ഘടകങ്ങളോ ഒന്നും പഠനം വിശകലനം ചെയ്തിട്ടില്ല.

കോവിഡ് സ്ഥിരീകരിച്ച് നാല് ആഴ്ചകള്‍ക്കു ശേഷവും ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ദീര്‍ഘകാല കോവിഡ് എന്ന വിഭാഗത്തില്‍പെടും. ക്ഷീണം, വിഷാദം എന്നിവയില്‍ തുടങ്ങി ശ്വാസതടസം, പ്രമേഹം, ന്യൂറോളജിക്കല്‍ രോഗങ്ങളും ഹൃദ്രോഗങ്ങളുംവരെ ഈ ഗണത്തില്‍പെടുന്നുണ്ട്.

സാര്‍സ് കോവ്-2 അണുബാധിതരില്‍ റുമാറ്റിക് ഡിസീസും; ഗുരുതര കോവിഡ് ബാധിച്ചവര്‍ക്ക് മുന്നറിയിപ്പുമായി പഠനം
കോവിഡിനെ നേരിടുന്നതിൽ കോവാക്സിനേക്കാൾ ഫലപ്രദമായത് കോവിഷീൽഡെന്ന് പഠനം

ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും ഇരുപത് വയസിനു താഴെ പ്രായമുള്ള AIRD ബാധിതരുടെ വിവരങ്ങളാണ് ഗവേഷണത്തില്‍ വിശകലനം ചെയ്തത്. ഇവരെല്ലാംതന്നെ 2020 ജനുവരി ഒന്നിനും 2021 ഡിസംബര്‍ 31നും ഇടയ്ക്ക് കോവിഡ് ബാധിച്ചവരായിരുന്നു.

കോവിഡ് ബാധിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് ഓട്ടോ ഇമ്മ്യൂണ്‍ ഇന്‍ഫ്‌ളമേറ്ററി റുമാറ്റിക് ഡിസീസ് കണ്ടെത്തിയതെന്നും പഠനം പറയുന്നു. ഗുരുതര കോവിഡ് ബാധിച്ചവരില്‍ AIRD സാധ്യത കൂടി കണക്കിലെടുത്ത് അധികശ്രദ്ധ കൊടുക്കേണ്ടതിന്‌റെ പ്രാധാന്യം പഠനം സൂചിപ്പിക്കുന്നു.

വ്യത്യസ്മായ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ് ഓട്ടോ ഇമ്മ്യൂണ്‍ റുമാറ്റിക് ഡിസീസസ്. ജനിതക ഘടകം, ഏതെങ്കിലും തരത്തിലുള്ള അണുബാധ, രാസപദാര്‍ഥങ്ങളുമായുള്ള സമ്പര്‍ക്കം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, സമ്മര്‍ദം നിറഞ്ഞ ജീവിതം തുടങ്ങിയവയാണ് റുമാറ്റിക് രോഗങ്ങള്‍ക്കു കാരണമായി കരുതപ്പെടുന്നത്. ഓട്ടോഇന്‍ഫ്‌ളമേറ്ററി, ഓട്ടോ ഇമ്മ്യൂണ്‍, ഓവര്‍ലാപ്പിങ് സവിശേഷതകളുള്ളത് എന്നീ മൂന്ന് വിഭാഗത്തിലാണ് റുമാറ്റിക് രോഗങ്ങളുള്ളത്.

logo
The Fourth
www.thefourthnews.in