കോവിഡ്-19: ഒമിക്രോണ്‍ അണുബാധ തലച്ചോറിന്‌റെ ഘടനയില്‍ മാറ്റം വരുത്താമെന്ന് ഗവേഷകര്‍

കോവിഡ്-19: ഒമിക്രോണ്‍ അണുബാധ തലച്ചോറിന്‌റെ ഘടനയില്‍ മാറ്റം വരുത്താമെന്ന് ഗവേഷകര്‍

കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന അണുബാധ തലച്ചോറിലെ ഗ്രേ മാറ്റര്‍ ചുരുങ്ങുന്നതിന് കാരണമാകുമെന്ന് ചൈനയിലെ ഒരു സംഘം ഗവേഷകര്‍

ഇടവേളയ്ക്കുശേഷം കോവിഡ് കേസുകള്‍ വീണ്ടും കൂടിവരുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ അണുബാധ തലച്ചോറിന്‌റെ ഘടനയെ മാറ്റിയേക്കാമെന്ന നിര്‍ണായക പഠനവുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന അണുബാധ തലച്ചോറിലെ ഗ്രേ മാറ്റര്‍ ചുരുങ്ങുന്നതിന് കാരണമാകുമെന്ന് ചൈനയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. ജാമ നെറ്റ് വര്‍ക് ഓപ്പണ്‍ ജേണലില്‍ കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒമിക്രോണ്‍ അണുബാധയുണ്ടായ 61 പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍, 'ഓര്‍മയുമായി ബന്ധപ്പെട്ട ഇടത് പ്രിക്യൂനിയസിലെയും വലത് ലാറ്ററല്‍ ഒസിപിറ്റല്‍ മേഖലയിലെയും ഗ്രേമാറ്ററിന്റെ സാന്ദ്രതയും വലത് ഹിപ്പോകാമ്പസിന്റെ വ്യാപ്തിയും ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. ഗ്രേ മാറ്ററിന്റെ സാന്ദ്രതയും സബ്‌കോര്‍ട്ടിക്കല്‍ ന്യൂക്ലിയര്‍ വോളിയം കുറയുന്നതും ഉത്കണ്ഠയും വൈജ്ഞാനിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കണ്ടെത്തലുകള്‍ വൈകാരികവും വൈജ്ഞാനികവുമായ സംവിധാനങ്ങളില്‍ ഒമിക്രോണ്‍ അണുബാധയുടെ സ്വാധീനം വെളിപ്പെടുത്തുന്നതായി ഗവേഷകര്‍ പറയുന്നു.

കോവിഡ്-19: ഒമിക്രോണ്‍ അണുബാധ തലച്ചോറിന്‌റെ ഘടനയില്‍ മാറ്റം വരുത്താമെന്ന് ഗവേഷകര്‍
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു; പടരുന്നത് ഒമിക്രോണ്‍ വകഭേദമെന്ന് നിഗമനം, ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

ഒമിക്രോണ്‍ വകഭേദം ബാധിച്ച പുരുഷന്‍മാരായ രോഗികളില്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം കുറവായിരുന്നു.

ഒമിക്രോണിന് ശേഷമുള്ള ഗ്രേമാറ്ററിന്‌റെ വ്യാപ്തിയിലും സബ്‌കോര്‍ട്ടിക്കല്‍ ന്യൂക്ലിയര്‍ വോളിയത്തിലും ഉണ്ടാകുന്ന മാറ്റങ്ങളും ഗവേഷകര്‍ നിരീക്ഷിച്ചു.

പഠനകാലയളവില്‍, കോവിഡ്-19 അണുബാധയ്ക്ക് ശേഷം എംആര്‍ഐ, ന്യൂറോ സൈക്യാട്രിക് ഡാറ്റ ശേഖരിക്കുകയും മൂന്ന് മാസത്തെ ക്ലിനിക്കല്‍ ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍ നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഈ പഠനം സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

logo
The Fourth
www.thefourthnews.in