വ്യത്യസ്ത ലക്ഷണങ്ങളുമായി കോവിഡിന്റെ പിറോള വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യത്യസ്ത ലക്ഷണങ്ങളുമായി കോവിഡിന്റെ പിറോള വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പിറോളയില്‍ അതിസാരം, ക്ഷീണം, ശരീരവേദന, ഉയര്‍ന്ന പനി, ജലദോഷം, തൊണ്ടവേദന എന്നിവയാണ് പ്രകടമാകുന്ന ലക്ഷണങ്ങള്‍

സാധാരണ കോവിഡ്-19ന്‌റേതില്‍ നിന്നു വ്യത്യസ്തമായ ലക്ഷണങ്ങളുമായി പുതിയ വകഭേദമായ ബിഎ.2.86 പിറോള വൈറസ്. രോഗബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് പിറോള ഉണ്ടാക്കുന്നില്ലെങ്കിലും രോഗികളില്‍ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

മണവും രുചിയും നഷ്ടമാകുക, ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമട്ട് എന്നിവയാണ് സ്വഭാവികമായി കണ്ടിരുന്ന കോവിഡ് ലക്ഷണങ്ങള്‍. എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമായി പിറോളയില്‍ അതിസാരം, ക്ഷീണം, ശരീരവേദന, ഉയര്‍ന്ന പനി, ജലദോഷം, തൊണ്ടവേദന എന്നിവയാണ് പ്രകടമാകുന്നത്.

ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍, പിറോളയുടെ ലക്ഷണങ്ങള്‍ മുഖത്തുനിന്നു മനസിലാക്കാം. കണ്ണിലുണ്ടാകുന്ന നിറംമാറ്റം, ചര്‍മത്തിലുണ്ടാകുന്ന തടിപ്പ് എന്നിവയാണ് കാഴ്ചയില്‍തന്നെ മനസിലാക്കാവുന്ന പിറോളയുടെ ലക്ഷണങ്ങള്‍. ശ്വാസകോശത്തിനു മുകളില്‍ മൂക്കും ശബ്ദപേടകവും അടങ്ങുന്ന ഭാഗത്തെയാണ് പിറോള പ്രധാനമായും ആക്രമിക്കുന്നത്.

വ്യത്യസ്ത ലക്ഷണങ്ങളുമായി കോവിഡിന്റെ പിറോള വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോവിഡിന്‌റെ പുതിയ വകഭേദം ജെഎന്‍.1 പന്ത്രണ്ട് രാജ്യങ്ങളില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍

പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളും മുതിര്‍ന്നവരും വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്നും മൂന്നാംഘട്ട വാക്‌സിന്‍ എടുക്കേണ്ടവര്‍ അതു സ്വീകരിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വൈറസുകള്‍ക്ക് ജനിതകമാറ്റം ക്രമരഹിതമായി സംഭവിക്കുന്നുണ്ട്. പുതിയ വകഭേദങ്ങള്‍ മറ്റൊരു മഹാമാരിക്കു കാരണമാകുമെന്നതും പറയാനാകില്ല. കാരണം ഇപ്പോഴും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നുണ്ട്. മഹാമാരി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന്‌റെ തെളിവാണിതെന്ന് യുകെ ഹെല്‍ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസ് ഡെയ്‌ലി മെയിലിനോടു പറഞ്ഞു.

ഏതു വകഭേദമായാലും പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സമാനമാണ്. വാക്‌സിനേഷന്‍ സ്വീകരിക്കുക, തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുക, മീറ്റിങ്ങുകളും യോഗങ്ങളും വായുസഞ്ചാരമുള്ള മുറികളില്‍ ക്രമീകരിക്കുക, എന്തെങ്കിലും ലക്ഷണം പ്രകടമാകുകയാണെങ്കില്‍ പിസിആര്‍ ടെസ്റ്റ് നടത്തി സ്ഥിരീകരിക്കുകയും മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുക.

logo
The Fourth
www.thefourthnews.in