ഈ പോഷകങ്ങളുടെ കുറവ് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം

ഈ പോഷകങ്ങളുടെ കുറവ് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം

അര്‍ബുദ സാധ്യത വർധിപ്പിക്കാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയും. ചില വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കുറവ് കാന്‍സര്‍ സാധ്യതയെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്

യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ ക്രമാതീതമായി ഇരട്ടിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് കാൻസർ അഥവാ അർബുദം. കാൻസർ പിടിപെടാനുള്ള കാരണങ്ങൾ പലതാണ്. പാരമ്പര്യമായും ഭക്ഷണ രീതികളിലെയും ജീവിതശൈലിയിലെയും മാറ്റങ്ങൾ കൊണ്ടും കാൻസർ രോഗം ഉണ്ടാകാം. കാൻസർ സാധ്യത വർധിപ്പിക്കാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പോഷകങ്ങളുടെയും കുറവ് കാൻസർ സാധ്യത കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ശരീരത്തിന്റെ പൊതുവായ ആരോഗ്യം നിലനിർത്താൻ വിറ്റാമിനുകൾ അത്യാവശ്യമാണ്. വിറ്റാമിനുകളായ സി, എ, ഡി തുടങ്ങിയ പല അവശ്യ പോഷകങ്ങളുടെ കുറവും അര്‍ബുദത്തിന് കാരണമായേക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം

ഈ പോഷകങ്ങളുടെ കുറവ് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം
നീണ്ടുനില്‍ക്കുന്ന ചുമയും രാത്രിയിലെ വിയര്‍പ്പും ക്ഷയരോഗ ലക്ഷണമാകാം; രോഗികള്‍ അധികവും ഇന്ത്യയില്‍

വിറ്റാമിന്‍ സി

അബ്‌സോർബിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിന്‍ സിയിൽ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഇവ ശരീരത്തിന് ഏറെ പ്രധാനപ്പെട്ടവയാണ്. വിറ്റാമിന്‍ സിയുടെ കുറവ് അര്‍ബുദ സാധ്യത കൂട്ടാം . രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ പ്രധാനമാണ് വിറ്റാമിന്‍ സി. ഒപ്പം, ചില കാന്‍സറുകളുടെ സാധ്യതകളെ തടയാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റായി വിറ്റാമിന്‍ സി പ്രവര്‍ത്തിക്കും. വിറ്റാമിൻ സിയുടെ കുറവ് ആൻ്റിഓക്‌സിഡൻ്റ് പ്രതിരോധം കുറയ്ക്കുന്നു, ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് വർധിപ്പിക്കും.

വിറ്റാമിന്‍ എ

കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും കോശങ്ങളെ വേർതിരിക്കുവാനും സഹായിക്കുന്ന ആവശ്യ ഘടകമാണ് വിറ്റാമിൻ എ. വിറ്റാമിൻ എയുടെ സജീവ രൂപങ്ങളായ റെറ്റിനോയിഡുകൾ ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുകയും കോശവളർച്ചയില്‍ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എയുടെ കുറവ് വിവിധ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ച് ശ്വാസകോശം, അന്നനാളം, ആമാശയം എന്നിവയെ ബാധിക്കുന്നവ. വിറ്റാമിന്‍ എ കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കും.

ഈ പോഷകങ്ങളുടെ കുറവ് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം
സഹാനുഭൂതിയുടെ റമദാൻ മാതൃക; യുഎഇയിൽ അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണത്തിൽ വൻവര്‍ധന

വിറ്റാമിന്‍ ഡി

കാൽസ്യം മെറ്റബോളിസം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യങ്ങളിലെല്ലാം നിർണായക പങ്ക് വഹിക്കുന്നവയാണ് വിറ്റാമിൻ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. പേശികള്‍ക്ക് ബലക്ഷയം, എല്ലുകളുടെ മോശം ആരോഗ്യം തുടങ്ങിയവയ്ക്ക് പുറമേ ചില അര്‍ബുദ സാധ്യത കൂട്ടാനും വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാകും. വിറ്റാമിൻ ഡിയുടെ കുറവ് സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ, പാൻക്രിയാറ്റിക് കാൻസറുകൾ തുടങ്ങിയവയുടെ അപകടസാധ്യത കൂട്ടുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

സെലീനിയം

ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ധാതുവാണ് സെലിനിയം. ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചില കാന്‍സര്‍ സാധ്യതകളെ തടയാനും സെലീനിയം സഹായിക്കും. സെലിനിയത്തിൻ്റെ കുറവ് പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, ചർമം എന്നിവയുൾപ്പെടെ വിവിധ അർബുദങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ഗ്ലൂട്ടത്തിയോൺ പെറോക്സിഡേസുകളുടെ ഘടകമായും റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളെ (ആർഒഎസ്‌) നിർവീര്യമാക്കുന്ന എൻസൈമുകളായും സെലിനിയം പ്രവർത്തിക്കുന്നു.

logo
The Fourth
www.thefourthnews.in