ജിമ്മിലെ വ്യായാമം ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടോ? 
വര്‍ക്കൗട്ടിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ജിമ്മിലെ വ്യായാമം ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടോ? വര്‍ക്കൗട്ടിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ജിമ്മില്‍ പോകുന്നതിന് മുമ്പായി ചില ആരോഗ്യ പരിശോധനകള്‍ നടത്തണം

വ്യായാമത്തിനിടയിലും കളിക്കുന്നതിനിടയിലും ഹൃദയസ്തംഭനമുണ്ടായി അകാലത്തില്‍ മരണമടഞ്ഞ ധാരാളം പേരുണ്ട്. പുനിത് രാജ് കുമാർ, സിദ്ധാന്ത വീർ സൂര്യവംശി, സാഗർ പാണ്ഡെ, അബിർ ഗോസ്വാമി തുടങ്ങിയ സിനിമാ-സീരിയല്‍ താരങ്ങൾ ഹൃദയാഘാതം വന്ന് മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തമിഴ് ബോഡി ബില്‍ഡറായ അരവിന്ദ് ശേഖറാണ് ആ കണ്ണിയില്‍ ഏറ്റവും ഒടുവിലത്തെയാള്‍.

ഇതിനുപിന്നിലെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, ജിമ്മിൽ വ്യായാമം ചെയ്യുന്നത് മൂലം ഹൃദയാഘാതമുണ്ടാകുമോയെന്ന ആശങ്ക ആളുകൾക്കിടയിലുണ്ടാകുന്നതിന് ഇത് കാരണമായിട്ടുണ്ട്.

പൂര്‍ണ ആരോഗ്യവാന്മാരായി പുറമെ കാണപ്പെടുന്നവര്‍ക്ക് ഹൃദയാഘാതം വരാനുള്ള കാരണം എന്തായിരിക്കും? 17ഉം 20ഉം പ്രായമുള്ളവർ ജിമ്മില്‍ ഹൃദയാഘാതം വന്ന് മരിക്കുന്നത് എന്ത് കൊണ്ടാകാം? ഹൃദയാഘാതവും ജിമ്മിലെ വ്യായാമവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

രക്തക്കുഴലുകളിലെ കൊഴുപ്പ് അഥവാ നാരോയിങ് പലപ്പോഴും കണ്ടെത്താതെ പോകുന്നതാണ് ഹൃദയാഘാതം മൂലമുണ്ടാകുന്ന പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്

തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധൻ ഡോ. എ ജോര്‍ജ് കോശിയുടെ വാക്കുകള്‍:

ജിമ്മില്‍ വ്യായാമത്തിനിടെ ഹൃദയാഘാതം വരുന്നവരില്‍ ഭൂരിപക്ഷം ആളുകളും ഹൃദയത്തില്‍ തകരാറുള്ളവരാണ്. ഹൃദയത്തിന്റെ മസിലുകള്‍ക്ക് കട്ടി കൂടുന്ന ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപതി പോലുള്ള രോഗങ്ങള്‍ ഇതിന് കാരണമായേക്കാം. പെട്ടെന്ന് മരണം സംഭവിക്കുന്ന അല്ലെങ്കില്‍ ഹൃദയത്തില്‍ രക്തം എത്തിച്ച് കൊടുക്കുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതും ഇതിന് കാരണമായേക്കാം (ഇത്തരം ആളുകള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയുണ്ടായിരിക്കാന്‍ സാധ്യതയുണ്ട്).

ജിമ്മിലെ വ്യായാമം ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടോ? 
വര്‍ക്കൗട്ടിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വര്‍ക്കൗട്ടിന് ശേഷം എന്ത് ഭക്ഷണം കഴിക്കണം ?

രക്തക്കുഴലുകളിലെ കൊഴുപ്പ് അഥവാ നാരോയിങ് പലപ്പോഴും കണ്ടെത്താതെ പോകുന്നതാണ് ഹൃദയാഘാതം മൂലമുണ്ടാകുന്ന പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. അതല്ലാതെ, ജിമ്മില്‍ പോകുന്നത് മൂലം ഒരാള്‍ക്ക് ഹൃദയാഘാതം വരുന്നതല്ല. ജിമ്മില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുന്ന അധികം ആളുകള്‍ക്കും ഹൃദയത്തിന് ഏതെങ്കിലും വിധം പ്രശ്നമുള്ളവരായിരിക്കാം. എന്നാല്‍, നേരത്തെ രോഗനിര്‍ണയം നടത്താനോ കണ്ടെത്താനോ സാധിച്ചിട്ടുണ്ടായിരിക്കില്ല.

ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപതി, ജനിതകവൈകല്യങ്ങളാല്‍ ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍, ജന്മനാല്‍ രക്തധമനികള്‍ക്ക് അപാകതകള്‍ (കണ്‍ജനിറ്റല്‍ കൊറോണറി അനോമലിസ്), രക്തംകട്ട പിടിക്കാനുള്ള കൂടുതല്‍ സാധ്യത എല്ലാം കട്ടിയുള്ള വ്യായാമം ചെയ്യുന്നത് മൂലമുള്ള ഹൃദയാഘാതത്തിന് കാരണമായേക്കാം.

ജിമ്മിലെ വ്യായാമം ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടോ? 
വര്‍ക്കൗട്ടിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇനി മടി വേണ്ട...വ്യായാമം ശീലമാക്കാൻ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിക്കാം

കട്ടിയുള്ള ഭാരമേറിയ വസ്തുക്കള്‍ ഉയർത്തുന്നത് ഒരാളുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും വര്‍ധിപ്പിക്കുന്നു. ഇത് രക്തം കൂടുതല്‍ ശക്തമായി ഒഴുകാന്‍ കാരണമാകുന്നു. ഇതുവഴി രക്തക്കുഴലുകളുടെ ലൈനിങ്ങില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളെ തടയുന്നു. തുടര്‍ന്ന് രക്തം കട്ട പിടിക്കുകയും ഹൃദയാഘാതം വന്ന് ഉടനടി മരിക്കുന്നതിലേക്ക് വരെ എത്തിക്കാം. എന്നാല്‍, സാധാരണയായി രക്തക്കുഴലുകളുടെ ലൈനിങ്ങില്‍ കൊഴുപ്പ് മിതമായി അടിയുന്നത് ഹൃദയാഘാതത്തിന് കാരണമാകണമെന്നില്ല.

40 വയസ്സിന് മുകളിലുള്ള വ്യക്തിയാണെങ്കില്‍ ട്രെഡ്മില്‍ എക്സര്‍സൈസ് ടെസ്റ്റ് നടത്താവുന്നതാണ്

ജിമ്മില്‍ പോകുന്നതിന് മുൻപ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ജിമ്മില്‍ പോകുന്നതിന് മുമ്പായി ചില ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് നന്നാകും. രക്തസമ്മര്‍ദം (ബിപി), രക്തത്തിലെ പഞ്ചസാരയുടെ അളവ് (ബ്ലഡ് ഷുഗര്‍), കൊളസ്ട്രോള്‍, ഇസിജി എന്നിവ പരിശോധിച്ചിരിക്കണം. കട്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിന് മുമ്പായി ഇക്കോകാര്‍ഡിയോഗ്രാഫി ടെസ്റ്റ് നടത്തുന്നതും നല്ലതാണ്. നിങ്ങള്‍ 40 വയസ്സിന് മുകളിലുള്ള വ്യക്തിയാണെങ്കില്‍ ട്രെഡ്മില്‍ എക്സര്‍സൈസ് ടെസ്റ്റും നടത്താവുന്നതാണ്. ഇത് ഹൃദയത്തിന് എന്തെങ്കിലും തകരാറുകള്‍ ഉണ്ടോ എന്നറിയാന്‍ സഹായിക്കുന്നതാണ്.

logo
The Fourth
www.thefourthnews.in