
ആരോഗ്യകരമായ ജീവിതത്തിന് രോഗപ്രതിരോധ ശേഷി അത്യാവശ്യമാണ്. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍

സിട്രസ് ഫ്രൂട്ട്‌സ്
എന്നിവ ആരോഗ്യം നല്‍കുന്നതില്‍ ഏറ്റവും മികച്ചതാണ് സിട്രസ് ഫ്രൂട്ട്സ്. വൈറ്റമിന്‍ സി ആണ് സിട്രസ് ഫ്രൂട്ട്സില്‍ ഏറ്റവുമധികം അടങ്ങിയിരിക്കുന്നത്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നാരിന്റെ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്

ബ്രൊക്കോളി
ഗ്രീന്‍ പച്ചക്കറി വിഭാഗത്തില്‍ പെടുന്ന ബ്രൊക്കോളി വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെ കലവറയാണ്

ബദാം
പ്രോടീന്‍, ഫൈബര്‍, കാല്‍സ്യം, വിറ്റാമിന്‍ ഇ, സിങ്ക്, കോപ്പര്‍, മഗ്നീഷ്യം, മറ്റു നിരോക്‌സീകാരികള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ബദാം

മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ആന്റി വൈറല്‍, ആന്റി ഫംഗസ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ശരീരത്തിന് ഏറെ ഗുണകരമാണ്

പപ്പായ
വിറ്റാമിന്‍ സിയുടെ കലവറയാണ് പപ്പായ. വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. ഫൈബര്‍, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും പപ്പായയിലുണ്ട്

പൗള്‍ട്ടറി
ചിക്കനുള്‍പ്പെടെയുള്ള പൗള്‍ട്ടറി ഉത്പന്നങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തത് ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. വിറ്റാമിന്‍ ബി6 ഉള്‍പ്പെടെയുള്ള കലവറയാണ് പൗള്‍ട്ടറി ഉത്പന്നങ്ങള്‍

ഇഞ്ചി
ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും കലവറയാണ് ഇഞ്ചി. ഇഞ്ചിയില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു