നല്ല കൊളസ്‌ട്രോള്‍ കൂടുന്നത് ഡിമെന്‍ഷ്യ സാധ്യത കൂട്ടുമെന്ന് പഠനം

നല്ല കൊളസ്‌ട്രോള്‍ കൂടുന്നത് ഡിമെന്‍ഷ്യ സാധ്യത കൂട്ടുമെന്ന് പഠനം

തലച്ചോറിന്റെ ആരോഗ്യവുമായി എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലാന്‍സെറ്റ് റിജിയണല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു

ശരീരത്തിന്‌റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. നല്ല കൊളസ്‌ട്രോള്‍(എച്ച്ഡിഎല്‍), ചീത്ത കൊളസ്‌ട്രോള്‍(എല്‍ഡിഎല്‍) എന്നീ രണ്ടു തരത്തിലാണ് കൊളസ്‌ട്രോളിനെ സാധാരണയായി പറയുന്നത്. ഇതില്‍ ചീത്ത കൊളസ്‌ട്രോളിന്‌റെ അളവു കൂടുമ്പോഴാണ് ഒരാള്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടെന്നു പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഓസ്ട്രേലിയയിലെ മൊനാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത് നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്ലിന്‌റെ അളവ് കൂടുന്നത് പ്രായമായവരില്‍ ഡിമെന്‍ഷ്യയ്ക്കു കാരണമാകുമെന്നാണ്.

കാര്‍ഡിയോ വാസ്‌കുലാര്‍ ആരോഗ്യത്തില്‍ എച്ച്ഡിഎല്‍ കൊളസ്ട്രോളിനു പങ്കുണ്ട്. എന്നാല്‍ തലച്ചോറിന്റെ ആരോഗ്യവുമായി എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലാന്‍സെറ്റ് റിജിയണല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

നല്ല കൊളസ്‌ട്രോള്‍ കൂടുന്നത് ഡിമെന്‍ഷ്യ സാധ്യത കൂട്ടുമെന്ന് പഠനം
പ്രമേഹസാധ്യത കുറയ്ക്കാന്‍ ബ്രിസ്‌ക് വാക്കിങ് ശീലമാക്കാം

18,668 രോഗികളെയാണ് പഠനത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചത്. ഇതില്‍ 2709 പേര്‍ക്ക് നല്ല കൊളസ്ട്രോള്‍ കൂടുതലായിരുന്നു. പഠനകാലയളവില്‍ ഇതില്‍ 75 വയസില്‍ താഴെയുള്ള 38 പേര്‍ക്കും 75നു മുകളിലുള്ള 101 പേര്‍ക്കും ഡിമന്‍ഷ്യ സാധ്യത കണ്ടെത്തി. 80mg/dL നു മുകളിലായിരുന്നു ഇവരുടെ നല്ല കൊളസ്‌ട്രോളിന്‌റെ അളവ്.

പുരുഷന്‍മാരില്‍ 40 മുതല്‍ 60 വരെയും സ്ത്രീകളില്‍ 50 മുതല്‍ 60 വരെയുമാണ് എച്ച്ഡിഎല്ലിന്‌റെ സാധാരണ അളവ്. 2018-ലെ യൂറോപ്യന്‍ സൊസൈറ്റി ഏഫ് കാര്‍ഡിയോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു പഠന പ്രകാരം നല്ല കൊളസ്‌ട്രോളിന്‌റെ അളവ് കൂടുന്നത് ഹൃദയാഘാതം കാരണമുള്ള മരണസാധ്യയത കൂട്ടും. സാധാരണയായി എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്‌റെ അളവ് കൂടിയിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പലരുടെയും ധാരണ. ഇത് തിരുത്തേണ്ടതണ്ടെന്ന് പഠനത്തിനു നേതൃത്വം നല്‍കിയയ മാര്‍ക് അല്ലാര്‍ഡ് റേറ്റിക് പറഞ്ഞു.

logo
The Fourth
www.thefourthnews.in