പ്രമേഹസാധ്യത കുറയ്ക്കാന്‍ ബ്രിസ്‌ക് വാക്കിങ് ശീലമാക്കാം

പ്രമേഹസാധ്യത കുറയ്ക്കാന്‍ ബ്രിസ്‌ക് വാക്കിങ് ശീലമാക്കാം

ഹൃദയനിരക്ക് കൂട്ടാനും ഓക്‌സിജന്‍ വിതരണം സുഗമമാക്കാനും ബ്രിസ്‌ക് വാക്കിങ് സഹായിക്കും. ഇതുവഴി ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടും.

വ്യായാമത്തിന്‌റെ ഭാഗമായുള്ള പ്രഭാതനടത്തം പലര്‍ക്കും ജീവിതശൈലിയുടെ ഒരു ഭാഗമാണ്. എന്നാല്‍ ഈ നടത്തം പ്രമേഹരോഗ നിയന്ത്രണത്തിനും മികച്ചതാണെന്നു കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‌റെ നിര്‍ദേശമനുസരിച്ച് പ്രമേഹരോഗികള്‍ ദിവസവും 10000 സ്റ്റെപ്പ് നടക്കണം. എന്നാല്‍ ബ്രിസ്‌ക് വാക്കിങ് പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണെന്നു പഠനം പറയുന്നു.

ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ബ്രിസ്‌ക് വാക്കിങ് ടൈപ്പ് 2 പ്രമേഹസാധ്യത 40 ശതമാനം കുറയ്ക്കും. വെറുതേയുള്ള നടപ്പല്ല മറിച്ച് നടക്കുന്നതിന്‌റെ തീവ്രതയാണ് പ്രമേഹത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നത്. സാധാരണ രീതിയിലുള്ള നടപ്പല്ല, കുറച്ച് വേഗത കൂട്ടിയുള്ള നടപ്പിനും ഓട്ടത്തിനും ഇടയിലെ വേഗത(ബ്രിസ്‌ക് വാക്കിങ്) 24 ശതമാനം പ്രമേഹസാധ്യത കുറയ്ക്കുമെന്നു പഠനം പറയുന്നു. നടപ്പിന്‌റെ വേഗത കൂട്ടുന്നതനുസരിച്ച് 39 ശതമാനം വരെ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സാധിക്കും.

പഠനം അനുസരിച്ച് ക്യാഷ്വല്‍ വാക്കിങ് എന്നത് മണിക്കൂറില്‍ 3.2 കിലോമീറ്ററും ആവറേജ് വാക്കിങ് 3.2 മുതല്‍ 4.8 കിലോമീറ്ററുമാണ്. ബ്രിസ്‌ക് വാക്കിങ് എന്നത് മണിക്കൂറില്‍ 6.4 കിലോമീറ്ററാണ്.

പ്രമേഹസാധ്യത കുറയ്ക്കാന്‍ ബ്രിസ്‌ക് വാക്കിങ് ശീലമാക്കാം
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു; പടരുന്നത് ഒമിക്രോണ്‍ വകഭേദമെന്ന് നിഗമനം, ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

എത്ര ദൂരം കൂടുതല്‍ നടക്കുന്നു എന്നതല്ല, എങ്ങനെ നടക്കുന്നുവെന്നതാണ് ഇവിടെ പ്രസക്തമാകുന്നതെന്നു പഠനത്തിനു നേതൃത്വം നല്‍കിയ അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ ചീഫ് സയിന്‌റിഫിക് ഡോ. റോബര്‍ട്ട് ഗാബെ പറഞ്ഞു.

ഹൃദയനിരക്ക് കൂട്ടാനും ഓക്‌സിജന്‍ വിതരണം സുഗമമാക്കാനും ബ്രിസ്‌ക് വാക്കിങ് സഹായിക്കും. ഇതുവഴി ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടും. പ്രമേഹരോഗികള്‍ക്ക് അനുബന്ധ രോഗങ്ങളില്‍ നിന്നു പ്രതിരോധം നല്‍കാനും ഈ ബ്രിസ്‌ക് വാക്കിങ് സഹായകമാണ്. ഹൃദ്രോഗങ്ങളെ തടയാനും ശരീരഭാരം നിയന്ത്രിക്കാനും ബ്രിസ്‌ക് വാക്കിങ് ശീലമാക്കാം. പ്രമേഹരോഗികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് ഇവ.

നടപ്പ്, അത് ഏതുരീതിയിലായാലും ആരോഗ്യത്തിനു വളരെ നല്ലതാണ്. എന്നാല്‍ ബ്രിസ്‌ക് വാക്കിങ് ഹൃദയാരോഗ്യവും മെറ്റബോളിക് ഗുണങ്ങളുമുള്‍പ്പടെ അധികമായ ചില ഗുണങ്ങള്‍കൂടി നല്‍കുന്നുണ്ട്- പഠനം പറയുന്നു. പ്രമേഹം പോലുള്ള രോഗാവസ്ഥകളുള്ളവര്‍ ഏതു രീതിയിലുള്ള വ്യായാമം ശീലമാക്കുന്നതിനു മുന്‍പും വിദഗ്ധ നിര്‍ദേശം തേടാന്‍ മറക്കരുതെന്ന് പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.

logo
The Fourth
www.thefourthnews.in