ദിവസവും ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍

ദിവസവും ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍

കരളിനെ സംരക്ഷിക്കുന്നതിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സന്ധിവാതം ലഘൂകരിക്കുന്നതിനും മഞ്ഞളിന് സാധിക്കും. ഭക്ഷണത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ അറിയാം
Updated on
1 min read

നിരവധി ആരോഗ്യ ഗുണങ്ങളുള്ള മഞ്ഞള്‍, കുര്‍ക്കുമ ലോംഗ ചെടിയുടെ വേരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. ചൈനീസ്, ആയുര്‍വേദ ഔഷധങ്ങളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇത് ഒരു ഔഷധമായി ഉപയോഗിക്കുന്നു. കരളിനെ സംരക്ഷിക്കുന്നതിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സന്ധിവാതം ലഘൂകരിക്കുന്നതിനും മഞ്ഞളിന് സാധിക്കും. ഭക്ഷണത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ അറിയാം

ഹൃദയത്തെ കാക്കുന്നു

രക്തം നേര്‍ത്തതാക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ധമനികള്‍ ചുരുങ്ങുന്നത് പ്രതിരോധിക്കാനും കുര്‍ക്കുമിന്‍ സഹായിക്കും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാനും മഞ്ഞള്‍ ഉത്തമമത്രേ.

അര്‍ബുദത്തെ പ്രതിരോധിക്കുന്നു

ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍തന്നെ കുര്‍ക്കുമിന്‌റെ ആന്‌റി കാന്‍സര്‍ ഗുണങ്ങള്‍ തെളിഞ്ഞിട്ടുള്ളതാണ്. കോശങ്ങളുടെ നാശവും മ്യൂട്ടേഷനും അര്‍ബുദവും തടയാന്‍ കുര്‍ക്കുമിന്‌റെ ആന്‌റിഓക്‌സിഡന്‌റ് ആന്‌റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ സഹായിക്കും. കുര്‍ക്കുമിന്‌റെ ആന്‌റിട്യൂമര്‍ എഫക്ട് ട്യൂമറുകളുടെ രൂപീകരണത്തെയും അപകടകരമായ കോശങ്ങളുടെ വ്യാപനത്തെയും തടയുന്നു.

നീര്‍വീക്കം തടയുന്നു

നീര്‍വീക്കം തടയാന്‍ മഞ്ഞളിനു സാധിക്കും. കുര്‍ക്കുമിനിലെ ബയോആക്ടീവ് സംയുക്തങ്ങള്‍ ശരീരത്തിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നു.

ദിവസവും ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍
മധ്യവയസ്‌കരില്‍ കോളോറെക്ടല്‍ കാന്‍സര്‍ കൂടുന്നു; അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍

പ്രതിരോധശേഷി കൂട്ടുന്നു

മഞ്ഞള്‍, ഇഞ്ചി, കുരുമുളക് എന്നിവ ചേര്‍ത്ത ചായ പ്രതിരോധശേഷി കൂട്ടുന്നതിന് ആയുര്‍വേദത്തില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒന്നാണ്. കുര്‍ക്കുമിന്‌റെ ആന്‌റിഓക്‌സിഡന്‌റ് ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മഞ്ഞളിനെ ആരോഗ്യത്തിന്‌റെ പവര്‍ഹൗസാക്കി മാറ്റുന്നു.

ശരീരഭാരം കുറയ്ക്കുന്നു

കുര്‍ക്കുമിനിലെ ആന്‌റി ഇന്‍ഫ്‌ളമേറ്ററി ആന്‌റി ഓക്‌സിഡന്‌റ് ഗുണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ആദ്യത്തെ 30 ദിവസങ്ങളില്‍ ബോഡി മാസ് ഇന്‍ഡെക്‌സ് രണ്ട് ശതമാനവും 60 ദിവസങ്ങളില്‍ അഞ്ച് മുതല്‍ ആറു ശതമാനം വരെയും കുറഞ്ഞതായി മെഡിക്കല്‍ ആന്‍ഡ് ഫാര്‍മക്കോളജിക്കല്‍ സയന്‍സില്‍ 2015-ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

പിത്തസഞ്ചിയിലും മറ്റ് ഡൈജസ്റ്റീവ് എന്‍സൈമുകളിലും പിത്തരസം ഉല്‍പാദിപ്പിക്കാനുള്ള കഴിവ് ദഹനം മെച്ചപ്പെടുത്തുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങളെ പ്രോത്സഹിപ്പിക്കുകയും വയര്‍ വീര്‍ക്കുന്ന ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

logo
The Fourth
www.thefourthnews.in