കാന്തം വിഴുങ്ങിയുള്ള അപകടങ്ങള്‍ കുട്ടികളില്‍ കൂടുന്നു; ഒഴിവാക്കാനുള്ള മാര്‍ഗവുമായി ഗവേഷകര്‍

കാന്തം വിഴുങ്ങിയുള്ള അപകടങ്ങള്‍ കുട്ടികളില്‍ കൂടുന്നു; ഒഴിവാക്കാനുള്ള മാര്‍ഗവുമായി ഗവേഷകര്‍

പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം ഇത്തരത്തിലുള്ള വസ്തുക്കള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക മാത്രമാണെന്നും ഗവേഷകസംഘം പറയുന്നു

കൈയില്‍ കിട്ടുന്നത്തെും വായ്ക്കുള്ളിലാക്കാന്‍ ശ്രമിക്കുന്ന പ്രായമാണ് നാലു വയസ്സുവരെയുള്ള കുട്ടിക്കാലം. കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കൂടതല്‍ നേരവും കളിക്കുന്ന പ്രായമായതിനാല്‍ത്തന്നെ ഇതിനുള്ളിലുള്ള മുത്തുകളും ബട്ടണ്‍ ബാറ്ററികളും കാന്തവുമെല്ലാം വിഴുങ്ങുകയോ മൂക്കിനുള്ളിലോ ചെവിക്കുള്ളിലോ ഇടുകയും ചെയ്യുന്ന കുട്ടികള്‍ ഏറെയാണ്. മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടാതെ പോയി ജീവഹാനിവരെ സംഭവിച്ച കേസുകളുമുണ്ട്.

ഇത്തരം അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കിയിട്ടും കാന്തങ്ങള്‍ പോലുള്ള വസ്തുക്കള്‍ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ വേണ്ടിവരുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ലെന്ന് നാഷന്‍വൈഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷലിസ്റ്റ് ലിയ മിഡില്‍ബര്‍ഗ് നടത്തിയ ഗവേഷണം പറയുന്നു. പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം ഇത്തരത്തിലുള്ള വസ്തുക്കള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക മാത്രമാണെന്നും ഗവേഷകസംഘം പറയുന്നു. 'കുട്ടികളും കാന്തിക വസ്തുക്കളും ഒരിക്കലും ചേരില്ല. കാണാനും കളിക്കാനുമൊക്കെ ഇവയുള്ള കളിപ്പാട്ടങ്ങള്‍ രസകരമായിരിക്കാം, എന്നാല്‍ കുട്ടികളിലുണ്ടാകുന്ന അപകടത്തില്‍ ഇത്തരം കളിപ്പാട്ടങ്ങളാണ് ഏറ്റവും മുന്നിലുള്ളതും'-യുസി ഡേവിഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജന്‍ മിന്ന വെയ്ക് പറയുന്നു.

സാമൂഹികമോ സാമ്പത്തികമോ വംശീയമോ ആയ പശ്ചാത്തലമൊന്നും ഇവിടെ ബാധകമാകുന്നില്ല. എല്ലാത്തരത്തിലുള്ള കുട്ടികളിലും ഇത്തരം അപകടങ്ങള്‍ സംഭവിക്കുകയും ആന്തരിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശസ്ത്രക്രിയ ആവശ്യമായി വരുകയും ചെയ്യുന്നുണ്ട്. ഇത്തരം കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്കു നല്‍കാതിരിക്കുക മാത്രമാണ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഏകമാര്‍ഗം.

കാന്തം വിഴുങ്ങിയുള്ള അപകടങ്ങള്‍ കുട്ടികളില്‍ കൂടുന്നു; ഒഴിവാക്കാനുള്ള മാര്‍ഗവുമായി ഗവേഷകര്‍
മനുഷ്യരിലെ പരീക്ഷണം വിജയിച്ചു; ഡെങ്കിപ്പനിക്കെതിരെ ആദ്യ മരുന്നുമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

അടുത്ത കാലത്താണ് കാന്തം ഉപയോഗിച്ചുള്ള കളിപ്പാട്ടങ്ങള്‍ പ്രചാരം നേടിയത്. ഇവ ആകര്‍ഷകമായതിനാല്‍ത്തന്നെ ഈ കാന്തങ്ങള്‍ വിഴുങ്ങുന്ന കുട്ടികളുടെ എണ്ണവും കൂടിയിട്ടുണ്ട്. മറ്റു ലോഹവസ്തുക്കളെ കാന്തം ആകര്‍ഷിക്കുന്നതും അപകടസാധ്യത കൂട്ടുന്നുണ്ട്. അഞ്ചു വയസ്സുള്ള ഒരു കുട്ടി ഒരു കാന്തം വിഴുങ്ങിയിരുന്നു, ഏതാനും ദിവസം കഴിഞ്ഞ് ഒരു മെറ്റല്‍ ബോള്‍ കൂടി കുട്ടി വിഴുങ്ങി. ഇവ പരസ്പരം ആകര്‍ഷിക്കുകയും ഒട്ടിപ്പിടിക്കുകയും ചെയ്തു. ഇത് കുടലില്‍ തടസങ്ങളുണ്ടാക്കുകയും സുഷിരങ്ങളുണ്ടാക്കുകയും രക്തത്തിലെ അണുബാധ ഉണ്ടാക്കുകയും ചെയ്തു. ഭാഗ്യംകൊണ്ട് ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതിനു മുന്നേ ശസ്ത്രക്രിയ നടത്താന്‍ സാധിച്ചതിനാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായി മിന്ന പറഞ്ഞു.

2017-19 കാലഘട്ടത്തില്‍ അമേരിക്കയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 25 ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷണത്തിനായി ശേഖരിച്ചത്. ഇതില്‍ കാന്തം കാരണമുണ്ടായ 594 അപകടങ്ങളുണ്ടായിരുന്നു. വിഴുങ്ങുക മാത്രമല്ല, ചെവിയിലോ മൂക്കിലോ കയറിപ്പോയ സംഭവങ്ങളും ഇതിലുണ്ടായിരുന്നു. ഇതില്‍ 74.3 ശതമാനം കേസുകളും ഉയര്‍ന്ന സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍നിന്നുള്ളവയായിരുന്നു.

കാന്തം വിഴുങ്ങിയുള്ള അപകടങ്ങള്‍ കുട്ടികളില്‍ കൂടുന്നു; ഒഴിവാക്കാനുള്ള മാര്‍ഗവുമായി ഗവേഷകര്‍
വയറിനുള്ളില്‍ ബലൂണ്‍ വച്ച് കുറയ്ക്കാം ശരീരഭാരം; അറിയാം ഇന്‍ട്രാഗ്യാസ്ട്രിക് ബലൂൺ ചികിത്സ

കുട്ടികള്‍ ഇവ വിഴുങ്ങുകയോ മൂക്കിലോ ചെവിയിലോ തിരുകിക്കയറ്റുകയോ ചെയ്യുമെന്ന് രക്ഷിതാക്കള്‍ വിചാരിക്കുന്നില്ല. ഇവ അപകടകരമാണെന്ന് രക്ഷിതാക്കള്‍ക്ക് അറിയാമെങ്കില്‍ക്കൂടി ഇത്തരത്തിലുള്ള അപകടം അവരുടെ മേല്‍നോട്ടത്തില്‍തന്നെ സംഭവിക്കുന്നുവെന്നതും സങ്കടകരമാണെന്നും ഗവേഷകസംഘം പറയുന്നു.

ഒക്ടോബര്‍ 22നു നടക്കുന്ന അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നാഷണല്‍ കോണ്‍ഫറന്‍സില്‍ ഈ ഗവേഷണം അവതരിപ്പിക്കും.

logo
The Fourth
www.thefourthnews.in