സ്തനാര്‍ബുദത്തെ എങ്ങനെ പ്രതിരോധിക്കാം? തിരിച്ചറിയാം ഈ അപകടസാധ്യതകള്‍

സ്തനാര്‍ബുദത്തെ എങ്ങനെ പ്രതിരോധിക്കാം? തിരിച്ചറിയാം ഈ അപകടസാധ്യതകള്‍

ഒന്നോ രണ്ടോ അപകടഘടകങ്ങളുണ്ടെന്നു കരുതി അത് സ്തനാര്‍ബുദത്തിലേക്ക് എത്തണമെന്നില്ല. സ്തനാര്‍ബുദം സ്ഥിരീകരിച്ചവരില്‍ പലരിലും അപകടസാധ്യതാ ഘടകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം

സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. സ്വയം പരിശോധനയിലൂടെ സ്തനത്തിലെ മാറ്റങ്ങള്‍ ആദ്യമേ കണ്ടെത്തി ചികിത്സ തേടിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണ് സ്തനാര്‍ബുദം. ജീവിതരീതിയിലെ മാറ്റങ്ങള്‍ വഴി ക്രമീകരിക്കാവുന്നതും അതിനു സാധിക്കാത്തതുമായ രണ്ട് വിഭാഗങ്ങളായി സ്താനര്‍ബുദ അപകടസാധ്യതകളെ തിരിക്കാം. ഒന്നോ രണ്ടോ അപകടഘടകങ്ങളുണ്ടെന്നു കരുതി അത് സ്തനാര്‍ബുദത്തിലേക്ക് എത്തണമെന്നില്ല. സ്തനാര്‍ബുദം സ്ഥിരീകരിച്ചവരില്‍ പലരിലും അപകടസാധ്യതാ ഘടകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ജീവിതശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ എങ്ങനെ സ്തനാര്‍ബുദത്തെ അകറ്റി നിര്‍ത്താമെന്നു നോക്കാം.

പ്രായം

പുരുഷന്‍മാരെക്കാള്‍ സ്തനാര്‍ബുദ സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്കാണ്. ഇതിലെ അപകടഘടകം പ്രായമാണ്, പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിനു ശേഷം.

ജനിതക ഘടനയും പാരമ്പര്യ ഘടകവും

ഏറ്റവും അടുത്ത രക്തബന്ധമുള്ള ആര്‍ക്കെങ്കിലും, പ്രത്യേകിച്ച് ചെറിയ പ്രായത്തില്‍ സ്തനാര്‍ബുദം പിടിപെട്ടിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ബിആര്‍സിഎ1, ബിആര്‍സിഎ 2 എന്നീ ജനിതക ഘടനയുള്ളവരിലും രോഗസാധ്യത കൂടുതലാണ്

പ്രത്യുല്‍പ്പാദനപരമായവ

12 വയസിനു മുന്‍പ് ആര്‍ത്തവം ആരംഭിച്ചവരിലും 55 വയസിനു ശേഷം ആര്‍ത്തവവിരാമം സംഭവിക്കുന്നവരിലും ഈസ്ട്രജന്‍ ഹോര്‍മോണിന്‌റെ എക്‌സ്‌പോഷര്‍ കൂടുതലായിരിക്കും. ഇത് സ്തനാര്‍ബുദ സാധ്യത കൂട്ടുന്ന ഒന്നാണ്

സ്തനാര്‍ബുദത്തെ എങ്ങനെ പ്രതിരോധിക്കാം? തിരിച്ചറിയാം ഈ അപകടസാധ്യതകള്‍
ഈ ആറ് ലക്ഷണങ്ങള്‍ പാന്‍ക്രിയാറ്റിക് കാന്‍സറിന്‌റേതാകാം; അവഗണിക്കരുത്

ഹോര്‍മോണ്‍ റിപ്ലേസ്‌മെന്‌റ് തെറാപ്പി

ആര്‍ത്തവവവിരാമത്തിനു ശേഷം ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ റീപ്ലേസ്‌മെന്‌റ് തെറാപ്പി നടത്തുന്നവരിലും ഗര്‍ഭ നിയന്ത്രണ ഗുളിക കഴിക്കുന്നവരിലും സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്നു പറയപ്പെടുന്നു

മദ്യം

മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദം കണ്ടുവരുന്നുണ്ട്. ഇതിന്‌റെ ഉപയോഗം നിയന്ത്രിക്കുക വഴി രോഗത്തെ പ്രതിരോധിക്കാവുന്നതാണ്

ശരീരഭാരവും വ്യായാമമില്ലായ്മയും

അലസമായ ജീവിതശൈലിയും വ്യായാമമില്ലായ്മയും സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു, പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിനു ശേഷം. അമിതവണ്ണവും രോഗത്തിന് ആക്കം കൂട്ടുന്നു

റേഡിയേഷന്‍

നെഞ്ചിനോ മുഖത്തോ റേഡിയേഷന്‍ തെറാപ്പിക്ക് വിധേയമായിട്ടുള്ളവരും ശ്രദ്ധിക്കേണ്ടതാണ്

എങ്ങനെ പ്രതിരോധിക്കാം?

അപകട ഘടകങ്ങള്‍ ഒരു വ്യ്ക്തിയുടെ പരിധിക്കപ്പുറമായതിനാല്‍തന്നെ സ്താനര്‍ബുദത്തെ പ്രതിരോധിക്കുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. ആദ്യമേ ചികിത്സിച്ചു ഭേദമാക്കാവുന്ന സ്‌റ്റേജില്‍ കണ്ടെത്തുകയാണെങ്കില്‍ സ്തനാര്‍ബുദം വ്യാപിക്കാനുള്ള സാധ്യത കുറയ്ക്കാം.

  • കൃത്യമായ ഇടവേളകളില്‍ മാമോഗ്രാം പരിശോധന നടത്തുകയും സ്തനങ്ങള്‍ സ്വയം പരിശോധന നടത്തുകയും ചെയ്യുകവഴി രോഗം നേരത്തേ കണ്ടെത്താവുന്നതാണ്.

  • ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കും. ഒരാഴ്ചയില്‍ ചുരുങ്ങിയത് 150 മിനിട്ടെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക.

  • പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പ്രോട്ടീനും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതി ശീലിക്കാം.

  • മദ്യത്തിന്‌റെ ഉപയോഗം പരിമിതപ്പെടുത്താം.

  • മുലയൂട്ടുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കും. മുലയൂട്ടല്‍ കാലാവധി നീട്ടുന്നത് കൂടുതല്‍ സുരക്ഷ നല്‍കും.

  • ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ഹോര്‍മോണ്‍ റീപ്ലേസ്‌മെന്‌റ് തെറാപ്പിക്കു പകരം മറ്റു വഴികള്‍ ആലോചിക്കാം.

  • കുടുംബത്തില്‍ സ്തനാര്‍ബുദ പാരമ്പര്യമുള്ളവര്‍ വിദഗ്ധ നിര്‍ദേശം സ്വീകരിച്ച് വേണ്ട മുന്‍കരുതലുകളെടുക്കാം.

  • സ്തനാര്‍ബുദം മാത്രമല്ല മറ്റനേകം അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ പുകവലി ഉപേക്ഷിക്കാവുന്നതാണ്.

logo
The Fourth
www.thefourthnews.in