പുരുഷന്മാരിലെ വന്ധ്യതാപ്രശ്നവും 
പോഷകാഹാരക്കുറവും തമ്മിൽ ബന്ധമെന്ന് ആരോഗ്യവിദഗ്ധർ

പുരുഷന്മാരിലെ വന്ധ്യതാപ്രശ്നവും പോഷകാഹാരക്കുറവും തമ്മിൽ ബന്ധമെന്ന് ആരോഗ്യവിദഗ്ധർ

ഭക്ഷണവും പ്രത്യുത്പാദനവും തമ്മിൽ വലിയൊരു ബന്ധം ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്

ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം പുരുഷന്മാരിൽ ആറിലൊരാൾ വന്ധ്യതാപ്രശ്നം അനുഭവിക്കുന്നുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ വന്ധ്യതാ പ്രശ്നം വർധിച്ചുവരികയാണ്.

ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ പുരുഷന്മാരുടെ പ്രത്യുൽപ്പാദനശേഷി വർധിപ്പിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പോഷകാഹാരം നിറഞ്ഞ ഭക്ഷണക്രമത്തിന് ആരോഗ്യത്തെ മാത്രമല്ല നമ്മുടെ പ്രത്യുൽപ്പാദനശേഷിയെയും സ്വാധീനിക്കാൻ കഴിയും.

ബാംഗ്ലൂർ മദർഹുഡ് ഹോസ്പിറ്റലിലെ വന്ധ്യതാ വിദഗ്ധ ഡോ. അമിത എൻ പറയുന്നത് പ്രകാരം ഓക്സിഡേറ്റീവ് സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, ബീജത്തിന്റെ ഗുണനിലവാരമില്ലായ്മ എന്നിവയെല്ലാം പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണവും പ്രത്യുത്പാദനവും തമ്മിൽ വലിയൊരു ബന്ധം തന്നെയുണ്ടെന്നും ഡോ. അമിത വ്യക്തമാക്കുന്നു.

"പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ, ശരീരത്തിനാവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം ചേരുന്നതിനെയാണ് ശരിയായ സമീകൃതാഹാരമെന്ന് പറയുന്നത്. സമീകൃത ആഹാരശീലം പിന്തുടരുന്ന വ്യക്തികളിൽ അതിനനുയോജ്യമായ കൃത്യമായ ചലനശേഷിയും രൂപഘടനയും ആരോഗ്യവുമുള്ള ബീജ ഉത്പാദനവും നടക്കും.''

പുരുഷന്മാരിലെ വന്ധ്യതാപ്രശ്നവും 
പോഷകാഹാരക്കുറവും തമ്മിൽ ബന്ധമെന്ന് ആരോഗ്യവിദഗ്ധർ
നെഗറ്റീവ് വാർത്തകൾ നിരീക്ഷിക്കാന്‍ നിര്‍ദേശം; മാധ്യമങ്ങളില്‍ പിടിമുറുക്കാന്‍ യുപി സര്‍ക്കാര്‍

പ്രത്യുൽപ്പാദനശേഷി വർധിപ്പിക്കാനുള്ള പ്രധാന മാർഗമാണ് പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്നത്. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ഇ, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പഴങ്ങളും പച്ചക്കറികളും. ഇവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും ബീജത്തിന്റെ ഡിഎൻഎയെ മെച്ചപ്പെട്ടതാക്കി മാറ്റാനും സഹായിക്കുന്നു. ബെറി പഴങ്ങൾ, സിട്രസ് പഴങ്ങൾ, ചീര, ബ്രൊക്കോളി തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി ബീജത്തെ ആരോഗ്യകമുള്ളതാക്കി ചലനശേഷി വർധിക്കാൻ സഹായിക്കുന്നു.

കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റാമിൻ ബി എന്നിവയാൽ സമ്പുഷ്ടമാണ് തവിട് ചേർന്ന അരി, ക്വിനോവ, ഓട്സ് തുടങ്ങിയവ. ഇവ ഹോർമോൺ പ്രവർത്തനം സന്തുലിതമാക്കുകയും ടെസ്റ്റോസ്റ്റിറോൺ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ധാന്യങ്ങൾക്ക് രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര നിയന്ത്രിക്കാൻ സാധിക്കും. അമിതമായ പഞ്ചസാര ഹോർമോൺ ബാലൻസ് തകരാറിലാക്കും. അതുപോലെ പുരുഷ പ്രത്യുൽപ്പാദനത്തിന് ഏറ്റവും സഹായിക്കുന്ന ഭക്ഷണമാണ് മത്സ്യം, ചിക്കൻ, ബീൻസ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ.

ഒമേഗ -3 ഫാറ്റി ആസിഡുകളുടെ കലവറയാണ് സാൽമൺ, മത്തി തുടങ്ങിയ മീനുകൾ. ബീജസ്തരത്തിന്റെ ചലനാത്മകതയ്ക്കും ഘടനാപരമായ സമഗ്രതയ്ക്കും ഇവ ഏറെ പ്രയോജനം ചെയ്യുന്നു. അവോക്കാഡോ, ഒലിവ് ഓയിൽ, ബദാം എന്നിവയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹോർമോൺ സന്തുലനം കൃത്യമാക്കി ബീജത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നു,"ഡോക്ടർ പറയുന്നു.

logo
The Fourth
www.thefourthnews.in