മൂക്കിനകത്ത് വിരലിടുന്ന ശീലം അല്‍ഷിമേഴ്‌സ് സാധ്യത കൂട്ടുന്നതായി പഠനം

മൂക്കിനകത്ത് വിരലിടുന്ന ശീലം അല്‍ഷിമേഴ്‌സ് സാധ്യത കൂട്ടുന്നതായി പഠനം

മൂക്കില്‍ വിരല്‍ ഇടുന്നതുവഴി രോഗാണുക്കള്‍ ഉള്ളില്‍ പ്രവേശിക്കുകയും തലച്ചോറിലെത്തി ബീറ്റ അംലോയ്ഡ് ഉല്‍പാദനത്തിനു കാരണമാകുകയും ചെയ്യുന്നു

മൂക്കിനകത്ത് വിരലിടുന്നത് പലരും നിരുപദ്രവകരമായി പിന്തുടരുന്ന ഒരു ശീലമാണ്. എന്നാല്‍ ഇനി ഇങ്ങനെ ചെയ്യുന്നതിനു മുന്‍പ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ബയോമോളിക്കൂള്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ഈ ശീലം അല്‍ഷിമേഴ്‌സ് രോഗസാധ്യത കൂട്ടുന്നുവെന്നാണ്. ആഗോളതലത്തില്‍ ദശലക്ഷണക്കണക്കിന് പേരെ ബാധിക്കുന്ന രോഗമാണ് സ്മൃതിനാശം എന്ന അല്‍ഷിമേഴ്‌സ്. നിരുപദ്രവമെന്നു കരുതി നമ്മള്‍ പിന്തുടരുന്ന ശീലങ്ങള്‍ എങ്ങനെ രോഗകാരണമാകുന്നുവെന്ന് ഈ പഠനം കാണിച്ചുതരുന്നു.

അല്‍ഷിമേഴ്‌സിനു കാരണമാകുന്ന ബീറ്റ അംലോയ്ഡ് എന്ന പ്രോട്ടീന്‌റെ കണ്ടുപിടിത്തമാണ് ഈ പഠനത്തില്‍ നിര്‍ണായകമായത്. മൂക്കില്‍ വിരല്‍ ഇടുന്നതുവഴി രോഗാണുക്കള്‍ ഉള്ളില്‍ പ്രവേശിക്കുകയും തലച്ചോറിലെത്തി ബീറ്റ അംലോയ്ഡ് ഉല്‍പാദനത്തിനു കാരണമാകുകയും ചെയ്യുന്നു. ഇത് അല്‍ഷിമേഴ്‌സിലേക്കു നയിക്കുന്ന ന്യൂറോഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുന്നു.

രോഗാണുക്കള്‍ക്ക് തലച്ചോറിലേക്ക് പ്രവേശിക്കാനുള്ള ഒരു ഗേറ്റ് വേയായി ഘ്രാണവ്യവസ്ഥ പ്രവര്‍ത്തിക്കുന്നു. വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നിവയുള്‍പ്പടെയുള്ള രോഗകാരികള്‍ക്ക് മൂക്കിലെ കലകളില്‍ സ്ഥിരമായ അണുബാധ ഉണ്ടാക്കാന്‍ സാധിക്കും. ഇത് തലച്ചോറിലേക്ക് എത്തുകയും മസ്തിഷ്‌കരോഗങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും. അല്‍ഷിമേഴ്‌സ് രോഗസാധ്യത കുറയ്ക്കുന്നതിന് മൂക്കിന്‌റെ ശുചിത്വം പാലിക്കേണ്ടതിന്‌റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്.

മൂക്കിനകത്ത് വിരലിടുന്ന ശീലം അല്‍ഷിമേഴ്‌സ് സാധ്യത കൂട്ടുന്നതായി പഠനം
കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് കൂട്ടി പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കാം

അല്‍ഷിമേഴ്‌സ് പ്രതിരോധത്തില്‍ എപ്പോഴും ഊന്നല്‍നല്‍കിയിരുന്നത് ജീവിതശൈലിക്കായിരുന്നു. എന്നാല്‍ ഇനി മൂക്കില്‍ വിരലിടുന്ന ശീലം കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പലര്‍ക്കും ഇതൊരു താല്‍ക്കാലിക ആശ്വാസം ആണെങ്കിലും മൂക്കിന്‌റെ ശുചിത്വത്തില്‍ അതീവശ്രദ്ധ നല്‍കേണ്ട കാര്യംകൂടിയാണ്. ശുചിത്വം നിലനിര്‍ത്തുന്നതിനും രോഗാണുക്കള്‍ തലച്ചോറിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാനുമായി ഉപ്പുവെള്ളം മൂക്കിലൊഴിക്കുന്നതുപോലെ അപകടകരമല്ലാത്ത കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

എന്നാല്‍ ഈ പഠനത്തെ സാധൂകരിക്കുന്നതിനായി കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതിന്‌റെ ആവശ്യകതയെക്കുറിച്ചും ഗവേഷകര്‍ പറയുന്നുണ്ട്. മൂക്കിലൂടെ തലച്ചോറിലേക്ക് ബാക്ടീരിയകളെത്തി അംലോയ്ഡ് ഉല്‍പാദനത്തിലേക്കെത്തുന്നത് സംബന്ധിച്ച് എലികളില്‍ നടത്തിയ പരീക്ഷണം പോസിറ്റീവ് ഫലമാണ് നല്‍കിയത്. എന്നാല്‍ ഈ പഠനം സാധൂകരിക്കുന്നതിനും അല്‍ഷിമേഴ്‌സ് പ്രതിരോധനടപടികള്‍ നിര്‍ണയിക്കുന്നതിനും മനുഷ്യരില്‍ പഠനം നടത്തേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in