എന്തുകൊണ്ട് പാര്‍ക്കിന്‍സണ്‍സ്? അപകടസാധ്യത ആര്‍ക്കൊക്ക, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

എന്തുകൊണ്ട് പാര്‍ക്കിന്‍സണ്‍സ്? അപകടസാധ്യത ആര്‍ക്കൊക്ക, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

തലച്ചോറിലെ നാഡീകോശങ്ങള്‍ക്കുണ്ടാകുന്ന തകരാറിന്‌റെ ഭാഗമായി ചലനശേഷിയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പാര്‍ക്കിന്‍സോണിസം അഥവാ പാര്‍ക്കിന്‍സണ്‍സ് ഡിസീസ് എന്ന ഗ്രൂപ്പില്‍ പെടുന്നത്

പ്രായമാകുന്നവരെ ബാധിക്കുന്ന ഒരു രോഗമാണ് പാര്‍ക്കിന്‍സണ്‍സ് എന്നായിരുന്നു മുന്‍ധാരണ. എന്നാല്‍ ഈ ധാരണകളെയെല്ലാ തിരുത്തി ഇപ്പോള്‍ ചെറുപ്പക്കാരിലും മധ്യവയസ്കരിലുമൊക്കെ പാര്‍ക്കിന്‍സണ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രാരംഭലക്ഷണങ്ങള്‍ മനസിലാക്കി കൃത്യമായ ചികിത്സ തേടിയാല്‍ നിയന്ത്രിച്ചു നിര്‍ത്താവുന്ന ഒന്നാണ് പാര്‍ക്കിന്‍സണ്‍സ്. കുടുംബത്തില്‍ പാര്‍ക്കിന്‍സണ്‍സ് രോഗികളുണ്ടെങ്കില്‍ പാരമ്പര്യ രോഗസാധ്യത മനസിലാക്കി 45 വയസു മുതല്‍ ശ്രദ്ധ കൊടുക്കുകയും എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ ഉടനടി ഡോക്ടറെ സമീപിക്കേണ്ടതുമാണ്. എന്താണ് പാര്‍ക്കിന്‍സണ്‍സ് രോഗമെന്നും കാരണങ്ങളും ചികിത്സയും എന്തൊക്കെയാണെന്നും വിശദമാക്കുകയാണ് തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‌റ് ഡോ.എസ് ശ്യാംലാല്‍.

എന്താണ് പാര്‍ക്കിന്‍സണ്‍സും പാര്‍ക്കിന്‍സോണിസവും?

ഒരു നാഡീരോഗമാണ് പാര്‍ക്കിന്‍സോണിസം. ചലനരോഗം എന്നു പറയാം. തലച്ചോറിലെ നാഡീകോശങ്ങള്‍ക്കുണ്ടാകുന്ന തകരാറിന്‌റെ ഭാഗമായി ചലനശേഷിയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പാര്‍ക്കിന്‍സോണിസം അഥവാ പാര്‍ക്കിന്‍സണ്‍സ് ഡിസീസ് എന്ന ഗ്രൂപ്പില്‍ പെടുന്നത്.

പാര്‍ക്കിന്‍സോണിസവും പാര്‍ക്കിന്‍സണ്‍സ് ഡിസീസും ഒന്നല്ല. പാര്‍ക്കിന്‍സോണിസം എന്നത് ഒരു സിംപ്റ്റം കോംപ്ലക്‌സ് ആണ്. ശരീരത്തിലെ കൈകാലുകള്‍ക്കുണ്ടാകുന്ന വിറയല്‍, താടിക്ക് ഉണ്ടാകുന്ന വിറയല്‍, ശരീരത്തിന്‌റെ ഒരു ഭാഗത്തിനുണ്ടാകുന്ന പിടിത്തം അഥവാ സ്റ്റിഫ്‌നസ്, എല്ലാ പ്രവൃത്തികളും ചിന്തകളും മന്ദഗതിയിലാകുക, നടത്തത്തിന്‌റെ വേഗം കുറയുക തുടങ്ങിയവയാണ് പാര്‍ക്കിന്‍സോണിസം കൊണ്ടുദ്ദേശിക്കുന്നത്. ചിലര്‍ നടക്കുമ്പോള്‍ നിയന്ത്രണം കിട്ടാതെ മറിഞ്ഞ് മറിഞ്ഞ് പോകും. ഇങ്ങനെ നാല് പ്രധാന ലക്ഷണങ്ങള്‍ വരുമ്പോഴാണ് പാര്‍ക്കിന്‍സോണിസം എന്നു പറയുന്നത്. ഇതില്‍ത്തന്നെ വേഗത കുറയുന്നത് ഉറപ്പായും ഉണ്ടായിരിക്കണം. ഇതിനൊപ്പം നേരത്തെ പറഞ്ഞ മൂന്ന് ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കില്‍ അതിനെ പാര്‍ക്കിന്‍സോണിസം എന്നു പറയും.

തലച്ചോറിലെ നാഡീകോശങ്ങള്‍ക്കുണ്ടാകുന്ന തകരാറില്‍ 80 ശതമാനം പാര്‍ക്കിന്‍സോണിസവും പാര്‍ക്കിന്‍സണ്‍സ് ഡിസീസ് എന്നു പറയുന്ന അസുഖവും കൊണ്ടാണ് ഉണ്ടാകുന്നത്. തലച്ചോറില്‍ രക്തക്കുഴലുകള്‍ക്ക് അടവ് ഉണ്ടാകുന്നതിന്‌റെ ഭാഗമായിട്ടോ കാല്‍സ്യം ഡിപ്പോസിറ്റ് ചെയ്യുന്നതിന്‌റെ ഭാഗമായോ തലച്ചോറില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിന്‌റെ ഭാഗമായോ തുടങ്ങിയ കാരണങ്ങളാലും പാര്‍ക്കിന്‍സോണിസം ഉണ്ടാകാം.

എന്തുകൊണ്ട് പാര്‍ക്കിന്‍സണ്‍സ്? അപകടസാധ്യത ആര്‍ക്കൊക്ക, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
മധ്യവയസ്‌കരില്‍ കോളോറെക്ടല്‍ കാന്‍സര്‍ കൂടുന്നു; അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ഭൂരിഭാഗം പേരും ആദ്യം ശ്രദ്ധിക്കുന്ന ലക്ഷണം കൈവിറയല്‍ ആണ്. എന്നാല്‍ എല്ലാ വിറയലുകളും പാര്‍ക്കിന്‍സണ്‍സ് ആകണമെന്നില്ല. നേരത്തേ പറഞ്ഞ ലക്ഷണങ്ങളില്‍ ഏറ്റവും കുറഞ്ഞത് രണ്ടെണ്ണം ഉണ്ടെങ്കില്‍ മാത്രമേ പാര്‍ക്കിന്‍സോണിസം അല്ലെങ്കില്‍ പാര്‍ക്കിന്‍സണ്‍ഡ് സഡിസീസ് ഗ്രൂപ്പിലേക്ക് പെടുകയുള്ളു.

എന്തുകൊണ്ട് പാര്‍ക്കിന്‍സണ്‍സ്?

തലച്ചോറിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന സബ്സ്റ്റാന്‍ഷ്യ നൈഗ്ര എന്ന ഏരിയയില്‍ ഡോപ്പമിന്‍ ഹോര്‍മോണ്‍ കുറയുന്നതിന്‌റെ ഭാഗമായാണ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് പ്രധാനമായും ഉണ്ടാകുന്നത്. പാര്‍ക്കിന്‍സോണിസം മുകളില്‍ പറഞ്ഞ മറ്റു കാരണങ്ങള്‍ കൊണ്ടുംവരാം. 80 ശതമാനവും പാര്‍ക്കിന്‍സണ്‍ഡ് ഡിസീസ് എന്ന രോഗാവസ്ഥയിലാണ് ഉണ്ടാകുന്നത്. പാര്‍ക്കിന്‍സണ്‍സ് സാവധാനം പുരോഗമിക്കുന്ന ഒരു രോഗമാണ്. വിറയല്‍ അല്ലെങ്കില്‍ നടക്കുമ്പോഴുള്ള മന്ദത, ചിന്തകള്‍ സ്ലോ ആകുക എന്നിവ വരുമ്പോള്‍ പാര്‍ക്കിന്‍സോണിസം ആണോ പാര്‍ക്കിന്‍സണ്‍സ് ഡിസീസാണോ, എന്താണ് കാരണം എന്നത് പരിശോധിച്ചു നോക്കും. ഇതിനായി തലയുടെ സ്‌കാന്‍, രക്തപരിശോധന തുടങ്ങിയവ വേണ്ടിവരാം. ശേഷമാണ് എന്തുകാരണത്താലാണ് പാര്‍ക്കിന്‍സോണിസം അല്ലെങ്കില്‍ പാര്‍ക്കിന്‍സണ്‍സ് ഡിസീസ് ഉണ്ടാകുന്നതെന്ന് തിരിച്ചറിയുന്നത്. ഇതനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്.

ചികിത്സയില്‍ അറിയേണ്ടത്

പാര്‍ക്കിന്‍സോണിസം ആണെങ്കില്‍ ഡോപ്പമിന്‌റെ കുറവ് കൊണ്ടുണ്ടാകുന്നതാണ്. ഇതിന് ഡോപ്പമിന്‍ സപ്ലിമെന്‌റ് ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളുണ്ട്. ഒരുപാട് മരുന്നുകള്‍ ഇപ്പോള്‍ പാര്‍ക്കിന്‍സണ്‍സ് ചികിത്സയ്ക്ക് ലഭ്യമാണ്.

പ്രമേഹരോഗിക്ക് ഇന്‍സുലിന്‍ സപ്ലിമെന്‌റ് ചെയ്യുന്നതുപോലെതന്നെ പാര്‍ക്കിന്‍സോണിസം ഉള്ള ആളുകള്‍ക്ക് ഡോപ്പമിന്‍ സപ്ലിമെന്‌റ് ചെയ്യുമ്പോള്‍ അവരുടെ ലക്ഷണങ്ങള്‍ കുറയുകയും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും.

രോഗികള്‍ക്ക് ഡ്രൈവ് ചെയ്യാമോ?

വണ്ടി ഓടിക്കാന്‍ സാധിക്കുമോ എന്നത് പല പാര്‍ക്കിന്‍സണ്‍സ് രോഗികളുടെയും പ്രധാന സംശയമാണ്. രോഗികളുടെ ചിന്തകളും പ്രവൃത്തികളും സ്ലോ ആകുന്നതിനാല്‍ത്തന്നെ പെട്ടെന്ന് ഒരു അപകടം ഉണ്ടായാല്‍ അതിനോട് പ്രതികരിക്കാനെടുക്കുന്ന സമയം കൂടുതലായിരിക്കും. അതിനാല്‍ ഇവര്‍ വണ്ടി ഓടിച്ചാല്‍ അപകടം സംഭവിക്കാന്‍ സാധ്യത കൂടുതലായരിക്കും.

ഇരുപതും മുപ്പതും വര്‍ഷമായി പാര്‍ക്കിന്‍സണ്‍സുമായി ജീവിക്കുന്നവരുണ്ട്. ആദ്യഘട്ടത്തില്‍ മരുന്നുകള്‍ നല്‍കുമ്പോള്‍ നല്ല പ്രതികരണം ഉണ്ടാകുകയും വലിയ പ്രയാസങ്ങള്‍ അനുഭവപ്പെടുകയുമില്ല. ഇവര്‍ ഡ്രൈവ് ചെയ്യുന്നതുകൊണ്ട് വലിയ കുഴപ്പം ഉണ്ടാകുന്നുമില്ല. എന്നാല്‍ രോഗം സ്ഥിരീകരിച്ച് അഞ്ച് പത്ത് വര്‍ഷം കഴിയുമ്പോള്‍ ഡ്രൈവിങ് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

എന്തുകൊണ്ട് പാര്‍ക്കിന്‍സണ്‍സ്? അപകടസാധ്യത ആര്‍ക്കൊക്ക, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
അന്റിബയോട്ടിക് നിര്‍ദേശിക്കുമ്പോള്‍ കാരണം വ്യക്തമാക്കണം; ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര നിര്‍ദേശം

രോഗികളിലെ അനുബന്ധ ലക്ഷണങ്ങള്‍

പാര്‍ക്കിന്‍സണ്‍സ് ചലനരോഗമാണെങ്കിലും നോണ്‍ മോട്ടോര്‍ സിംപ്റ്റംസ് ഓഫ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് എന്നു പറഞ്ഞുള്ള ഒരുകൂട്ടം ലക്ഷണങ്ങളും രോഗികളില്‍ കാണാറുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗികളെ ചികിത്സിക്കുമ്പോള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. 25 മുതല്‍ 30 ശതമാനം രോഗികള്‍ക്കും മൂഡ് ഡിസോര്‍ഡര്‍ അതായത് വിഷാദം, ഉത്കണ്ഠ പോലുള്ള ലക്ഷണങ്ങള്‍ കൂടെ ഉണ്ടാകും. ഇത് തിരിച്ചറിയുകയും ശരിയായി ചികിത്സിക്കുകയും വേണം. ഇതിനൊപ്പം മലബന്ധം, വായ്ക്കും കണ്ണുകള്‍ക്കുമുണ്ടാകുന്ന വരള്‍ച്ച, ഉറക്കമില്ലായ്മ, ഉറക്കത്തില്‍ ഞെട്ടിഉണര്‍ന്ന് ബഹളമുണ്ടാക്കുകയൊക്കെ ചെയ്യാം. പാര്‍ക്കിന്‍സണ്‍സ് രോഗിയെ ചികിത്സിക്കുമ്പോള്‍ ഈ ലക്ഷണങ്ങളെല്ലാം തിരിച്ചറിയുകയും ശരിയായ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം.

ശസ്ത്രക്രിയയ്ക്ക് എന്ത് റോള്‍?

പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ സ്ഥിരമായി പതിനഞ്ചുവര്‍ഷമൊക്കെ മരുന്ന് കഴിച്ച് തുടരുമ്പോള്‍ പിന്നീട് മരുന്ന് കൊടുത്താലും പ്രതികരണം വളരെ കുറവായിരിക്കും. മാത്രമല്ല ഇവര്‍ക്ക് അനിയന്ത്രിതമായ ചലനങ്ങളൊക്കെ വരും. ഇതിനെ ഡിസ്‌കൈനേസിയാസ് എന്നു പറയും. ഡിസ്‌കൈനേസിയാസ് വന്നു കഴിഞ്ഞാല്‍ പാര്‍ക്കിന്‍സണ്‍സ് ചികിത്സിക്കാന്‍ വളരെ പ്രയാസമാണ്. ഇത്തരം രോഗികള്‍ക്കാണ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ എന്ന ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത്. അതായത് തലച്ചോറില്‍ ചലനങ്ങള്‍ നിയന്ത്രിക്കുന്ന ഏരിയയില്‍ ഇലക്‌ട്രോഡ് ഘടിപ്പിച്ച് എക്‌സ്‌റ്റേണല്‍ പെയ്‌സ്‌മേക്കര്‍ ഉപയോഗിച്ച് സാധാരണ ചലനങ്ങളെ നിയന്ത്രിക്കുക വഴി ഡോസുകള്‍ കുറയ്ക്കാന്‍ സാധിക്കും. 10 മുതല്‍ 15 ലക്ഷം രൂപവരെയാണ് ഈ ശസ്ത്രക്രിയയ്ക്ക് ചെലവ്.

logo
The Fourth
www.thefourthnews.in