രക്തസമ്മർദം കുറയ്ക്കാൻ വാൾ സ്ക്വാറ്റുകളും പ്ലാങ്ക് പൊസിഷനുകളും മികച്ച വ്യായാമം; പുതിയ പഠനം

രക്തസമ്മർദം കുറയ്ക്കാൻ വാൾ സ്ക്വാറ്റുകളും പ്ലാങ്ക് പൊസിഷനുകളും മികച്ച വ്യായാമം; പുതിയ പഠനം

ഐസോമെട്രിക് വ്യായാമങ്ങൾ എയ്റോബിക് വ്യായാമത്തെക്കാൾ വളരെ വ്യത്യസ്തമായാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് ഗവേഷകൻ

വാൾ സ്ക്വാറ്റുകൾ അല്ലെങ്കിൽ പ്ലാങ്ക് പൊസിഷൻ ഹോൾഡിങ് പോലുള്ള വ്യായാമങ്ങൾ കൊണ്ട് രക്തസമ്മർദം നിയന്ത്രിക്കാമെന്ന് പഠനം. രക്തസമ്മർദം കുറയ്ക്കാൻ നടത്തം, ഓട്ടം, സൈക്ലിങ് എന്നിവയേക്കാള്‍ ഫലപ്രദം ഇത്തരം വ്യായാമങ്ങൾ ആണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

16,000 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. എല്ലാ വ്യായാമങ്ങളും ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. എന്നാൽ വാൾ സ്ക്വാറ്റുകളും പ്ലാങ്കിങ്ങും മറ്റ് എയ്റോബിക് വ്യായാമങ്ങളെക്കാൾ രക്തസമ്മർദം കുറയ്ക്കുമെന്ന് കണ്ടെത്തുകയായിരുന്നു. ഇവയെ ഐസോമെട്രിക് വ്യായാമങ്ങൾ എന്നാണ് പറയുക.

പ്ലാങ്ക് എക്സര്‍സൈസ്
പ്ലാങ്ക് എക്സര്‍സൈസ്
രക്തസമ്മർദം കുറയ്ക്കാൻ വാൾ സ്ക്വാറ്റുകളും പ്ലാങ്ക് പൊസിഷനുകളും മികച്ച വ്യായാമം; പുതിയ പഠനം
ഇനി മടി വേണ്ട...വ്യായാമം ശീലമാക്കാൻ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിക്കാം

കുടവയർ കുറയ്ക്കാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഫലപ്രദമായ വ്യായാമമാണ് പ്ലാങ്ക് എക്സര്‍സൈസ്. ഇത് ശരീരത്തിലെ കലോറികൾ കുറയ്ക്കാനും മസിലുകൾ ബലപ്പെടാനും സഹായിക്കുന്നു. കൈമുട്ടുകൾ നേരെ താഴെ കുത്തി നീളത്തിൽ ശരീരം ബാലൻസ് ചെയ്താണ് പ്ലാങ്ക് ചെയ്യുക. പേശികളോ സന്ധികളോ ചലിപ്പിക്കാതെയാണ് ഇത് ചെയ്യുക. ദീര്‍ഘനാളത്തെ ശ്രമത്തിലൂടെ മാത്രമേ നന്നായി ചെയ്യാന്‍ സാധിക്കൂ. ഇത് അമിതമായി ചെയ്യുന്നത് നല്ലതല്ലെന്ന് ഫിറ്റ്നസ് വിദഗ്ദർ ഓർമിപ്പിക്കുന്നു.

ചുമരിനോട് ചേർന്ന് നിന്ന് 2 അടി (60 സെന്റീമീറ്റർ) താഴേക്ക് പുറം ഭാഗം സ്ലൈഡ് ചെയ്യുന്നതാണ് വാൾ സ്ക്വാറ്റുകൾ. തുടകൾ നിലത്തിന് സമാന്തരമാകുകയും പുറംഭാഗം 60 സെന്റീമീറ്റർ ഉയരത്തിൽ നിൽക്കുകയും ചെയ്‌ത് രണ്ട് മിനിറ്റ് ആ പൊസിഷൻ തുടരണം. ഈ വ്യായാമങ്ങൾ ചെയ്യുമ്പോൾ പേശികളിലെ സമ്മർദം വർധിപ്പിക്കുന്നു. വ്യായാമം നിർത്തുമ്പോൾ ഇത് പെട്ടെന്നുള്ള രക്തയോട്ടത്തിന് കാരണമാകും. അതിനാൽ വ്യായാമശേഷം കൃത്യമായി ശ്വാസമെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

വാൾ സ്ക്വാറ്റുകൾ
വാൾ സ്ക്വാറ്റുകൾ

ഐസോമെട്രിക് വ്യായാമങ്ങൾ എയ്റോബിക് വ്യായാമത്തെക്കാൾ വളരെ വ്യത്യസ്തമായാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് ഗവേഷകൻ ഡോ ജാമി ഒഡ്രിസ്കോൾ പറയുന്നു. അതിനാൽ രക്തസമ്മർദത്തെക്കുറിച്ച് ആശങ്കപ്പെടുന്നവർ രണ്ട് മിനിറ്റ് വീതം വാൾ സ്ക്വാറ്റുകൾ ചെയ്യാനും അല്ലെങ്കിൽ ആഴ്ചയിൽ മൂന്ന് തവണ രണ്ട് മിനിറ്റ് ഇടവേളയിൽ നാല് തവണ പ്ലാങ്ക് പൊസിഷൻ ചെയ്യാനും നിർദേശിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയർന്ന രക്തസമ്മർദം രക്തക്കുഴലുകൾ, ഹൃദയം, മറ്റ് അവയവങ്ങൾ എന്നിവയിൽ സമ്മർദം ചെലുത്തുന്നത് മൂലം ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയവയുടെ സാധ്യത വർധിപ്പിക്കുന്നു.

logo
The Fourth
www.thefourthnews.in