40 വർഷം മുന്‍പ് നിരോധനം; കാൻസറിന് കാരണമാകുന്ന പിസിബി രാസവസ്തുക്കൾ ഇപ്പോഴും നിർമിക്കുന്നെന്ന് കണ്ടെത്തൽ

40 വർഷം മുന്‍പ് നിരോധനം; കാൻസറിന് കാരണമാകുന്ന പിസിബി രാസവസ്തുക്കൾ ഇപ്പോഴും നിർമിക്കുന്നെന്ന് കണ്ടെത്തൽ

നിരോധിക്കുന്നതിന് മുമ്പ് വൈദ്യുത ഉപകരണങ്ങളിൽ കൂളന്റായും ലൂബ്രിക്കന്റുകളായുമായിരുന്നു പിസിബി രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നത്

കാൻസറിന് കാരണമാകുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച മനുഷ്യനിർമിതമായ പോളിക്ലോറിനേറ്റഡ് ബൈഫെനൈൽ രാസവസ്തുക്കൾ ഇപ്പോഴും ഉൽപ്പാദിപ്പിക്കുന്നതായി കണ്ടെത്തൽ. ഗാർഡിയൻ പത്രം നടത്തിയ അന്വേഷണത്തിലാണ് 40 വര്‍ഷം മുൻപ് നിരോധിച്ച പിസിബി രാസവസ്തുക്കൾ നിർമിക്കുന്നതായി കണ്ടെത്തിയത്.

പരിസ്ഥിതിയിൽ എളുപ്പത്തിൽ വിഘടിക്കാത്തതിനാലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനാലുമായിരുന്നു വർഷങ്ങൾക്ക് മുമ്പ് പിസിബി രാസവസ്തുക്കൾ നിരോധിച്ചത്. മനുഷ്യനടക്കം ജീവികളിൽ കാൻസറിന് കാരണമാകുമെന്നും രോഗപ്രതിരോധം, പ്രത്യുൽപാദനം, നാഡീവ്യൂഹം, എൻഡോക്രൈൻ സിസ്റ്റം എന്നിവയെ ഗുരുതരമായി ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു.

40 വർഷം മുന്‍പ് നിരോധനം; കാൻസറിന് കാരണമാകുന്ന പിസിബി രാസവസ്തുക്കൾ ഇപ്പോഴും നിർമിക്കുന്നെന്ന് കണ്ടെത്തൽ
ബെംഗളൂരുവില്‍ ജലക്ഷാമം രൂക്ഷം; കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്, 5000 രൂപ പിഴ

പിസിബി രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് മുതിർന്നവരിൽ ചർമ രോഗങ്ങളുണ്ടാക്കുകയും കുട്ടികളിൽ ന്യൂറോ ബിഹേവിയറൽ, പ്രതിരോധ ശേഷി എന്നിവയിൽ മാറ്റവും വരുത്തിയേക്കും.

നിരോധിക്കുന്നതിന് മുമ്പ് വൈദ്യുത ഉപകരണങ്ങളിൽ കൂളന്റായും ലൂബ്രിക്കന്റുകളായുമായിരുന്നു പിസിബി രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നത്. ഗാർഡിയൻ ആൻഡ് വാട്ടർഷെഡ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ ഗവേഷണങ്ങൾ പ്രകാരം പിസിബി രാസവസ്തുക്കൾ വിവിധ ഉൽപ്പന്നങ്ങളുടെ ബൈ പ്രോഡക്റ്റുകളായി ചെറിയ അനുപാതത്തിൽ ഉണ്ടാവുന്നതായിട്ടാണ് റിപ്പോർട്ട്.

40 വർഷം മുന്‍പ് നിരോധനം; കാൻസറിന് കാരണമാകുന്ന പിസിബി രാസവസ്തുക്കൾ ഇപ്പോഴും നിർമിക്കുന്നെന്ന് കണ്ടെത്തൽ
കോവിഡിനെ നേരിടുന്നതിൽ കോവാക്സിനേക്കാൾ ഫലപ്രദമായത് കോവിഷീൽഡെന്ന് പഠനം

സ്റ്റോക്ക്‌ഹോം കൺവെൻഷന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പിസിബികൾ നിരോധിച്ചത്. 1970-കളിൽ വാണിജ്യാടിസ്ഥാനത്തിൽ ഓരോ വർഷവും ഏകദേശം 39,000 ടൺ പിസിബി ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പഠനം പറയുന്നത്. കൺവെൻഷനിലെ തീരുമാനപ്രകാരം 2028 ഓടെ സ്റ്റോക്കുണ്ടായിരുന്ന മുഴുവൻ പിസിബികളും സ്റ്റോക്കുകളും ഇല്ലാതാക്കാൻ കൺവെൻഷനിൽ ഒപ്പുവെച്ച രാജ്യങ്ങൾക്ക് സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാൽ സ്റ്റോക്കുണ്ടായിരുന്ന 80 ശതമാനം പിസിബി സ്റ്റോക്കുകളും ഇതുവരെ നശിപ്പിക്കപ്പെട്ടിട്ടില്ല.

കടലിൽ ഉള്ള സസ്തനികളിൽ പോലും പിസിബിയുടെ അളവ് ഉയർന്നനിലയിൽ കണ്ടെത്തിയിട്ടുണ്ട്. 1979-ൽ യുഎസിലും 1981-ൽ യുകെയിലും പിസിബി ഉൽപ്പാദനം നിരോധിച്ചു, യുകെയിൽ ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ തുടരുകയാണ്.

logo
The Fourth
www.thefourthnews.in