സ്തനാര്‍ബുദത്തിന് 'പ്രായം കുറയുന്നു'; അറിയാം കാരണങ്ങള്‍

സ്തനാര്‍ബുദത്തിന് 'പ്രായം കുറയുന്നു'; അറിയാം കാരണങ്ങള്‍

40ന് മുകളില്‍ വയസുള്ള സ്ത്രീകളില്‍ പോലും സ്തനാര്‍ബുദം കൂടുതലായി കണ്ടെത്തുന്നു

യുവതികളില്‍ സ്തനാര്‍ബുദം വർധിക്കുന്നതായാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പല ഘടകങ്ങള്‍ കാരണം സ്തനാര്‍ബുദം ബാധിക്കുന്നുണ്ടെങ്കിലും ഇതിനെതിരെയുള്ള അവബോധവും വര്‍ധിക്കുന്നുണ്ട്. ഈ അവബോധം കാരണം പല സ്ത്രീകളും പരിശോധനയ്ക്ക് വിധേയമാകുകയും ആദ്യ ഘട്ടത്തില്‍ തന്നെ സ്തനാര്‍ബുദം കണ്ടുപിടിക്കുകയും ചെയ്യുന്നു.

Summary

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ആരോഗ്യകരമായ ജീവിതശൈലിയും സമ്മര്‍ദമില്ലാത്ത ജീവിത രീതിയും ആരോഗ്യകരമായ ഭക്ഷണം, വ്യായാമം തുടങ്ങിയവയും നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.

ആദ്യകാലങ്ങളില്‍ സ്തനാര്‍ബുദം 50- 60 വയസ് പ്രായമുള്ളവരിലാണ് കാണപ്പെട്ടിരുന്നതെന്നും എന്നാല്‍, ഇന്ന് 40ന് മുകളില്‍ വയസുള്ള സ്ത്രീകളില്‍ പോലും കൂടുതലായി കണ്ടുപിടിക്കുന്നുണ്ടെന്നും ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ ഡോ. വിനു സാരഥി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പ്രായമായവരില്‍ അധികം കാണാത്ത ട്രിപ്പിള്‍ നെഗറ്റീവ് കാന്‍സര്‍ അല്ലെങ്കില്‍ ഹെര്‍2 പോസിറ്റീവ് സ്തനാര്‍ബുദം എന്നിവയുടെ നിരക്കും യുവതികളില്‍ കൂടുതലാണ്. ഇതില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള രോഗങ്ങളും ജനിതക ഘടകങ്ങള്‍ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സ്തനാര്‍ബുദത്തിന് 'പ്രായം കുറയുന്നു'; അറിയാം കാരണങ്ങള്‍
ചൈനയിലെ അജ്ഞാത ന്യുമോണിയ അടുത്ത പകര്‍ച്ചവ്യാധിയാകുമോ? ജനങ്ങളുടെ ആശങ്കയ്ക്ക് കാരണമുണ്ട്

പ്രധാനമായും രണ്ട് ഘടകങ്ങളാണ് സ്തനാര്‍ബുദത്തിനുള്ള കാരണമായി കണ്ടെത്തുന്നത്. ഒന്ന് ജനിതക ഘടകവും, മറ്റൊന്ന് റേഡിയേഷനുമായുള്ള സമ്പര്‍ക്കവുമാണ്. വിദഗ്ധാഭിപ്രായമില്ലാതെ കഴിക്കുന്ന ഗര്‍ഭനിരോധന മരുന്നുകളും അന്തരീക്ഷ ഘടകങ്ങളും സ്തനാര്‍ബുദത്തിനുള്ള സാധ്യത 1.3 മുതല്‍ 2 മടങ്ങുവരെ വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് വളരെ ശക്തമായ ഘടകങ്ങളല്ലെങ്കിലും സ്തനാര്‍ബുദം വരാനുള്ള സാധ്യത 40 മടങ്ങോ 60 മടങ്ങോ കൂടുതലാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

നിലവിലെ ജീവിതരീതിയാണ് സ്തനാര്‍ബുദത്തിന്റെ മറ്റൊരു പ്രധാനകാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഉദാസീനമായ ജീവിതശൈലി, പാശ്ചാത്യ രീതിയിലുള്ള ഭക്ഷണ രീതി, നാരുകള്‍ കുറഞ്ഞ ഭക്ഷണം, ശാരീരികപ്രവര്‍ത്തനങ്ങളുടെ കുറവ്, സമ്മര്‍ദം തുടങ്ങിയവയാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്.

സ്തനാര്‍ബുദത്തിന് 'പ്രായം കുറയുന്നു'; അറിയാം കാരണങ്ങള്‍
അറിയാം, നേരിടാം; ടൈപ്പ് 1, ഗര്‍ഭകാല പ്രമേഹങ്ങള്‍

ഇന്നും സമൂഹത്തില്‍ സ്തനാര്‍ബുദ കാന്‍സറിന്റെ പരിശോധന വലിയ രീതിയില്‍ പുരോഗതി കൈവരിച്ചിട്ടില്ല. ആദ്യകാലങ്ങളില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാകുന്ന സ്ത്രീകളുടെ എണ്ണം 10ല്‍ ഒന്നോ രണ്ടോ ആയിരിക്കും. ഇപ്പോള്‍ നാലോ അഞ്ചോ സ്ത്രീകള്‍ പരിശോധനയ്ക്ക് വിധേയമാകുകയും കാന്‍സറിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും രോഗനിര്‍ണയം നടത്തുന്നവരുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ട്.

കുടുംബത്തിലെ ഒരാള്‍ക്ക് അര്‍ബുദമുണ്ടെന്ന് മനസിലായാല്‍ വീണ്ടും പരിശോധനയ്ക്ക് വരുന്നവരുണ്ട്. മറ്റുള്ളവര്‍ക്ക് അര്‍ബുദമുണ്ടെന്ന് അറിയുമ്പോഴാണ് സാധാരണയായി സ്ത്രീകള്‍ പരിശോധനയ്ക്ക് എത്തുന്നതെന്ന പ്രശ്‌നവും ഇവിടെ നിലനില്‍ക്കുന്നു. കാന്‍സറിനെതിരെ പോരാടുന്നതിന് വേണ്ടി ആരോഗ്യകരമായ ജീവിത ശൈലിയും സമ്മര്‍ദമില്ലാത്ത ജീവിത രീതിയും ആരോഗ്യകരമായ ഭക്ഷണം, വ്യായാമം തുടങ്ങിയവയും നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in