ശ്രദ്ധക്കുറവിൽ തുടങ്ങി മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന 'പോപ്‌കോൺ ബ്രെയിൻ'; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം

ശ്രദ്ധക്കുറവിൽ തുടങ്ങി മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന 'പോപ്‌കോൺ ബ്രെയിൻ'; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം

2011ൽ അമേരിക്കൻ ഗവേഷകനായ ഡേവിഡ് ലെവിയാണ് 'പോപ്‌കോൺ ബ്രെയിൻ' എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്

സമൂഹമാധ്യമങ്ങളുടെയും ഇന്റർനെറ്റിന്റെയും ഉപയോഗം വർധിക്കുന്നതനുസരിച്ച് ജീവിതശൈലീ രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ഇപ്പോള്‍ പലര്‍ക്കും നിത്യജീവിതത്തിന്റെ ഭാ​ഗമായി മാറിയിട്ടുണ്ട്. മിതമായ ഉപയോഗത്തിനു പകരം അധിക നേരം ഇവയിൽ ചിലവഴിച്ച് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അത്തരമൊരു പ്രശ്നമാണ് 'പോപ്‌കോൺ ബ്രെയിൻ'.

സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗം മൂലം ശ്രദ്ധ ഒരു കാര്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് വേഗത്തിൽ മാറുന്ന പ്രവണതയെയാണ് 'പോപ്‌കോൺ ബ്രെയിൻ' സൂചിപ്പിക്കുന്നത്. ഒരേ സമയം പല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മാനസികാരോഗ്യത്തെയും തലച്ചോറിനെയും ഇത് സാരമായി ബാധിക്കും. അമിതമായുള്ള സ്ക്രീൻ ഉപയോഗം ഉറക്കക്കുറവിനും വിഷാദരോ​ഗത്തിനും കാരണമാകുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം, ചെയ്യുന്ന കാര്യങ്ങളിൽ ഒട്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്ന അവസ്ഥയ്ക്കും കാരണം സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ശ്രദ്ധക്കുറവിൽ തുടങ്ങി മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന 'പോപ്‌കോൺ ബ്രെയിൻ'; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം
ശരീരത്തില്‍ കാല്‍സ്യത്തിന്‌റെ അളവ് കുറഞ്ഞാല്‍ സംഭവിക്കുന്നതെന്ത്?

'ജെൻ സി' എന്നറിയപ്പെടുന്ന പുതു തലമുറയിൽപ്പെട്ടവരിൽ ഏറെ പ്രചാരത്തിലുള്ള വാക്കാണ് പോപ്‌കോൺ ബ്രെയിൻ. 2011ൽ അമേരിക്കൻ ഗവേഷകനായ ഡേവിഡ് ലെവിയാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. അമിതമായി ഫോൺ, കമ്പ്യൂട്ടർ പോലെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ആശങ്ക, ഒന്നിനും താല്പര്യം ഇല്ലാത്ത അവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. അത്യാവശ്യ ജോലികൾ ചെയ്യുന്ന സമയത്തു പോലും ഫോണിലേക്ക് ഒരു സന്ദേശം വന്നാൽ അവ തുറന്നു നോക്കാനുള്ള പ്രവണത കൂടുതലാണ്. സൈബര്‍ ബുള്ളിയിങ്, മറ്റുള്ളവരുമായി തങ്ങളെ താരതമ്യം ചെയ്യുക തുടങ്ങിയ പ്രവൃത്തികളും ഇത് മൂലം വർധിക്കുന്നുണ്ട്. സ്ക്രീൻ ഉപയോഗം കുറച്ച് മറ്റു കാര്യങ്ങളിലേക്ക് മനസിനെ കേന്ദ്രീകരിക്കുക എന്നതാണ് ഈ അവസ്ഥകളെ അതിജീവിക്കാൻ അടിയന്തരമായി സ്വീകരിക്കേണ്ട നടപടി.

'പോപ്‌കോൺ ബ്രെയിനിന്റെ' ലക്ഷണങ്ങൾ

പോപ്‌കോൺ ബ്രെയിൻ ഒരു മനുഷ്യന്റെ സഫലതയെ സാരമായി ബാധിക്കുകയും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.

1. നിരന്തരമായ ശ്രദ്ധക്കുറവ്.

2. കാര്യങ്ങൾ പിന്നീടേക്ക് മാറ്റിവെക്കുന്ന ശീലം, മടി.

3. അടിക്കടിയുണ്ടാകുന്ന മാനസിക സമ്മർദം.

4. സമൂഹ മാധ്യമങ്ങളിലൂടെ കാണുന്നതും സ്വന്തം ജീവിതവുമായുള്ള നിരന്തര താരതമ്യം.

5. പെട്ടന്ന് ശ്രദ്ധ നഷ്ടപ്പെടുന്നതിനാൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളിൽ സമ്മർദം ഉണ്ടാകുന്നതും കാര്യമായി ഒന്നും ചെയ്യാതെ തന്നെ മുഴുവൻ സമയം തിരക്കാണെന്നുമുള്ള ചിന്ത.

ശ്രദ്ധക്കുറവിൽ തുടങ്ങി മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന 'പോപ്‌കോൺ ബ്രെയിൻ'; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം
കരുതിയിരിക്കുക, ഈ വര്‍ഷം അവസാനത്തോടെ അഞ്ചാംപനി പൊട്ടിപ്പുറപ്പെടാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

എങ്ങനെ പ്രതിരോധിക്കാം

1. സ്ക്രീൻ ടൈം നിശ്ചയിക്കുക

സമൂഹ മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്നതിന് സമയ പരിധി നിശ്ചയിക്കണം. ടെലിവിഷൻ, മൊബൈൽ ഫോൺ, കംപ്യൂട്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവച്ച് ഒരു മണിക്കൂറെങ്കിലും ഔട്ട്ഡോർ പ്രവർത്തനങ്ങളിലോ മറ്റോ ഏർപ്പെടുന്നത് നല്ലതാണ്.

2. മൾട്ടിടാസ്കിങ് നിർത്തുക

മൾട്ടിടാസ്‌കിങ് നിങ്ങളുടെ ശ്രദ്ധ മാറ്റും. അതിനാൽ ഒരു സമയം ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കൊടുക്കുക. ഇത് ലക്ഷ്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരുന്നത് എളുപ്പമാക്കുന്നു.

ശ്രദ്ധക്കുറവിൽ തുടങ്ങി മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന 'പോപ്‌കോൺ ബ്രെയിൻ'; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം
40 വർഷം മുന്‍പ് നിരോധനം; കാൻസറിന് കാരണമാകുന്ന പിസിബി രാസവസ്തുക്കൾ ഇപ്പോഴും നിർമിക്കുന്നെന്ന് കണ്ടെത്തൽ

3. ധ്യാനം

ഫോക്ക്സ് നഷ്ടപ്പെടുന്നു എന്ന തോന്നുമ്പോൾ ശ്രദ്ധ തിരികെ കൊണ്ടുവരാൻ​ ധ്യാനം ശീലമാക്കാം. ഇതിലൂടെ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ​ സഹായിക്കുന്നു.

3. ദിനചര്യ ചിട്ടപ്പെടുത്തണം

വിവിധ പ്രവർത്തനങ്ങൾക്കായി ഒരു ദൈനംദിന ഷെഡ്യൂൾ സ്ഥാപിക്കുന്നത് ഏറെ ഗുണം ചെയ്യും

4. ഉറക്കക്കുറവ്

കൃത്യമായ ഉറക്കത്തിലൂടെ, മസ്തിഷ്കവും കോശങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുകയും പഴയ ഓർമകൾ വീണ്ടും സജീവമാക്കുകയും ചെയ്യുന്നു. ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കണം.

5. പതിവ് ഇടവേളകൾ ശീലമാക്കാം

മനസ്സിന് ഉന്മേഷം നൽകുന്നതിനും, ക്ഷീണം തടയുന്നതിനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ദിനചര്യയിൽ അവശ്യ ഇടവേളകൾ ഉൾപ്പെടുത്തണം

logo
The Fourth
www.thefourthnews.in