100 ദിവസത്തെ ചുമ അഥവാ പെർട്ടുസിസ്: വില്ലൻ ചുമയും ലക്ഷണങ്ങളും

100 ദിവസത്തെ ചുമ അഥവാ പെർട്ടുസിസ്: വില്ലൻ ചുമയും ലക്ഷണങ്ങളും

കഠിനമായ ചുമയാണ് ഇതിൻ്റെ പ്രധാന ലക്ഷണം. ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ടും ശ്വാസമെടുക്കുമ്പോൾ വൂപ്പിങ് ശബ്‍ദവും അതോടൊപ്പം ഉണ്ടാകും

വില്ലൻ ചുമ എന്ന പകർച്ചവ്യാധിയുടെ 600-ലധികം കേസുകൾ ഇംഗ്ലണ്ടിലും വെയിൽസിലും ഈ മാസം രേഖപ്പെടുത്തിയിട്ടുണ്ട്. വില്ലൻ ചുമയിലെ ഈ ക്രമാതീതമായ വർധന ആരോഗ്യ വിദഗ്ധർക്കിടയിൽ വലിയ ആശങ്കകൾക്കാണ് വഴിവെക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നതിനെക്കുറിച്ച് ഇവർ മുന്നറിയിപ്പും നല്കന്നുണ്ട്. എന്താണ് 100 ദിവസത്തെ ചുമ അഥവാ വില്ലൻ ചുമ ?

ബോർഡെറ്റെല്ല പെർട്ടുസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വില്ലൻ ചുമ. ഇതിനെ പെർട്ടുസിസ് എന്നും വിളിക്കുന്നു. ജലദോഷം പോലെ ആരംഭിച്ച് ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ചുമ ആയതിനാലാണ് ഇതിനെ 100 ദിവസത്തെ ചുമ എന്ന് വിളിക്കുന്നത്.

100 ദിവസത്തെ ചുമ അഥവാ പെർട്ടുസിസ്: വില്ലൻ ചുമയും ലക്ഷണങ്ങളും
വൈറലായിക്കൊണ്ടിരിക്കുന്ന റാറ്റ് സ്‌നാക്കിങ്; സമയമില്ലായ്മ നയിക്കുന്ന പുതിയ ഭക്ഷണരീതിയെ പരിചയപ്പെടാം

കഠിനമായ ചുമയാണ് ഇതിൻ്റെ പ്രധാന ലക്ഷണം. ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ടും ശ്വാസമെടുക്കുമ്പോൾ വൂപ്പിങ് ശബ്‍ദവും ഉണ്ടാകും. മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. തുടക്കത്തിൽ, മൂക്കൊലിപ്പ്, തുമ്മൽ, നേരിയ ചുമ തുടങ്ങി ജലദോഷത്തിന് സമാന ലക്ഷണങ്ങളാകും ഉണ്ടാകുക. പിന്നീട് അണുബാധ കൂടുകയും കടുത്ത ചുമയായി മാറുകയും ചെയ്യുന്നു.

തീവ്രമായ ചുമയ്ക്ക് ശേഷം ഛർദ്ദിയും ക്ഷീണവും ഉണ്ടാകാം. ചുമ ആഴ്ചകളോളം നീണ്ടു നിൽക്കും. ഇത് കാര്യമായ ശ്വസന പ്രശനങ്ങൾക്കും കാരണമാകും.

100 ദിവസത്തെ ചുമ അഥവാ പെർട്ടുസിസ്: വില്ലൻ ചുമയും ലക്ഷണങ്ങളും
പ്രമേഹരോഗികളുടെ മരണനിരക്കില്‍ വര്‍ധന; കാരണം മഹാമാരി വിതച്ച പ്രശ്നങ്ങള്‍

വില്ലൻ ചുമ കുട്ടികളിൽ

അണുബാധ ശിശുക്കളിലും കുട്ടികളിലും ജീവന് ഭീഷണിയായേക്കാം. കുട്ടികൾക്ക് വില്ലൻചുമ പിടിപെട്ടാൽ മുതിർന്നവരെക്കാൾ അപകടകാരിയാകും. വില്ലൻ ചുമയുള്ള ആറ് മാസത്തിൽ താഴെയുള്ള മിക്ക കുഞ്ഞുങ്ങളും നിർജലീകരണം, ശ്വസന ബുദ്ധിമുട്ടുകൾ, ന്യുമോണിയ തുടങ്ങിയ സങ്കീർണതകളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. നവജാതശിശുക്കളിൽ ഇത് 3ശതമാനം മരണ നിരക്കുണ്ട്. ശിശുക്കളിൽ, ലക്ഷണങ്ങൾ വ്യത്യാസപ്പെടാം

പ്രതിരോധം

ഗുരുതരമായ ശ്വാസകോശ സംബന്ധമായ ഈ അണുബാധയുടെ വ്യാപനം തടയുന്നതിൽ പ്രതിരോധ കുത്തിവയ്പ്പിൻ്റെ പ്രാധാന്യം വളരെ വലുതാണ്. വാക്സിനേഷൻ ഒരു പ്രാഥമിക പ്രതിരോധ നടപടിയാണ്, ചികിത്സയിൽ സാധാരണയായി ആൻറിബയോട്ടിക്കുകൾ ഉൾപ്പെടുന്നുണ്ട്.

ശിശുക്കൾക്കും ചെറിയ കുട്ടികൾക്കും നൽകുന്ന വാക്സിൻ ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു. കൗമാരക്കാർക്കും മുതിർന്നവർക്കും പ്രതിരോധശേഷി നിലനിർത്താൻ ബൂസ്റ്ററുകൾ ശുപാർശ ചെയ്യുന്നു. നവജാതശിശുക്കൾക്ക് സംരക്ഷണ ആൻ്റിബോഡികൾ നൽകാനായി ഓരോ ഗർഭകാലത്തും വാക്സിൻ സ്വീകരിക്കാൻ ഗർഭിണികളോട് നിർദ്ദേശിക്കുന്നു. കൂടാതെ, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുന്നത് പോലെയുള്ള നല്ല ശ്വസന ശുചിത്വം ശീലമാക്കുന്നത് ബാക്ടീരിയയുടെ വ്യാപനം കുറയ്ക്കും.

100 ദിവസത്തെ ചുമ അഥവാ പെർട്ടുസിസ്: വില്ലൻ ചുമയും ലക്ഷണങ്ങളും
ആര്‍ട്ടിക്കിലെ 'സോംബി' വൈറസ് മാരകമായ മഹാമാരിക്ക് കാരണമാകാം; മുന്നറിയിപ്പുമായി ഗവേഷകര്‍

ഇന്ത്യയിൽ വില്ലൻ ചുമയ്‌ക്ക് ഡിടിപി വാക്‌സിൻ ആണ് നൽകുന്നത്. ഡി' എന്നാൽ ഡിഫ്തീരിയ, 'ടി' എന്നാൽ ടെറ്റനസ്, 'പി' എന്നാൽ പെർട്ടുസിസ്. 7 വയസ്സിന് മുകളിലുള്ള ആർക്കും DTP വാക്സിൻ നൽകില്ല. എന്നിരുന്നാലും, മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും ടെറ്റനസ്, ഡിഫ്തീരിയ എന്നിവയിൽ നിന്ന് സംരക്ഷണം തേടാനായി 11-12 വയസ്സിലും പിന്നീട് ഓരോ 10 വർഷത്തിലും DT യുടെ ബൂസ്റ്റർ ഡോസ് ശുപാർശ ചെയ്യുന്നു.

logo
The Fourth
www.thefourthnews.in