ഭക്ഷണത്തിൽ പ്ലാസ്റ്റിക്കിന്റെ വ്യാപക സാന്നിധ്യം; മുന്നറിയിപ്പ് നൽകി ഉപഭോക്‌തൃ റിപ്പോർട്ടുകൾ

ഭക്ഷണത്തിൽ പ്ലാസ്റ്റിക്കിന്റെ വ്യാപക സാന്നിധ്യം; മുന്നറിയിപ്പ് നൽകി ഉപഭോക്‌തൃ റിപ്പോർട്ടുകൾ

പഠനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഉൾപ്പെടുത്തിയ 85 സൂപ്പർമാർക്കറ്റ് ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും അടങ്ങിയ സാമ്പിളുകളിൽ 84 എണ്ണത്തിലും പ്ലാസ്റ്റിസൈസറുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്

ആരോഗ്യപരമായ അപകട ഭീഷണ ഉയർത്തി ഭക്ഷണത്തിൽ പ്ലാസ്റ്റിക്കിന്റെ വ്യാപക സാന്നിധ്യമുള്ളതായി റിപ്പോർട്ട്. കൺസ്യുമർ റിപ്പോർട്ടുകളിലാണ് ഇത് സംബന്ധിച്ച വിവരം ഉൾക്കൊള്ളുന്നത്. ഇതുപ്രകാരം ഉത്പാദന സമയത്ത് ഭക്ഷണവുമായി സമ്പർക്കം പുലർത്തുന്ന പ്ലാസ്റ്റിക്കുകളുടെ സുരക്ഷ പുനർനിർണയിക്കാൻ റെഗുലേറ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഭക്ഷണത്തിൽ പ്ലാസ്റ്റിക്കിന്റെ വ്യാപക സാന്നിധ്യം; മുന്നറിയിപ്പ് നൽകി ഉപഭോക്‌തൃ റിപ്പോർട്ടുകൾ
മൂത്രാശയ അണുബാധ: രോഗലക്ഷണങ്ങളും അനിവാര്യമായ ജീവിതശൈലി മാറ്റങ്ങളും

പഠനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഉൾപ്പെടുത്തിയ 85 സൂപ്പർമാർക്കറ്റ് ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും അടങ്ങിയ സാമ്പിളുകളിൽ 84 എണ്ണത്തിലും പ്ലാസ്റ്റിസൈസറുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫുഡ് റാപ്പിംഗ് മെറ്റീരിയലിന്റെ പ്ലാസ്റ്റിറ്റി വർദ്ധിപ്പിക്കുന്നതിനോ വിസ്കോസിറ്റി കുറയ്ക്കുന്നതിനോ ഉപയോഗിക്കുന്ന അഡിറ്റീവുകൾ ആണ് ഫുഡ് ഗ്രേഡ് പ്ലാസ്റ്റിസൈസറുകൾ. ഫലേറ്റസ് എന്നാണ് ഇവ അറിയപ്പെടുന്നത്.

ഭക്ഷണത്തിൽ പ്ലാസ്റ്റിക്കിന്റെ വ്യാപക സാന്നിധ്യം; മുന്നറിയിപ്പ് നൽകി ഉപഭോക്‌തൃ റിപ്പോർട്ടുകൾ
കോവിഡ് ജെഎന്‍.1 വകഭേദത്തിന്‌റെ രണ്ട് പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

79% ഭക്ഷണ സാമ്പിളുകളിലും പ്ലാസ്റ്റിക്കിൽ കാണപ്പെടുന്ന മറ്റൊരു രാസവസ്തുവായ ബിസ്ഫെനോൾ എ( ബിപിഎ ), മറ്റ് ബിസ്ഫെനോൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ 2009 ഇൽ നടത്തിയ പരിശോധനയിൽ ഇതിന്റെ അളവ് ഇപ്പോഴത്തേതിനേക്കാൾ കൂടുതൽ ആയിരുന്നു. എന്നാൽ ഈ ഫലേറ്റ്സുകൾ യുഎസിന്റെയും യൂറോപ്യൻ റെഗുലേറ്റർമാരുടെയും പരിധി ലംഘിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഫലേറ്റസിന്റെ ചെറിയ സാന്നിധ്യം പോലും സുരക്ഷിതമല്ലെന്ന് ശാസ്ത്രജ്ഞർ തന്നെ പറയുന്നു. അതിനാൽ ഇത് ഉൾപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് യാതൊരു സുരക്ഷയും ഉറപ്പ് നൽകാൻ ആവില്ലെന്നും വ്യക്തമാക്കുന്നു.

ഭക്ഷണത്തിൽ പ്ലാസ്റ്റിക്കിന്റെ വ്യാപക സാന്നിധ്യം; മുന്നറിയിപ്പ് നൽകി ഉപഭോക്‌തൃ റിപ്പോർട്ടുകൾ
'ഇനി വ്യായാമം ഗുളിക ചെയ്യും'; എക്സര്‍സൈസ് ചെയ്യാൻ മടിയുള്ളവർക്ക് ആശ്വാസമായി പുതിയ ഗവേഷണം

ഈസ്ട്രജന്റെയും മറ്റ് ഹോർമോണുകളുടെയും ഉൽപാദനത്തെയും നിയന്ത്രണത്തെയും ഫലേറ്റസും ബിസ്ഫെനോളുകളും തടസ്സപ്പെടുത്തും. ജനന വൈകല്യങ്ങൾ, കാൻസർ, പ്രമേഹം, വന്ധ്യത, ന്യൂറോ ഡെവലപ്മെന്റൽ ഡിസോർഡേഴ്സ്, പൊണ്ണത്തടി, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്കുള്ളത് സാധ്യതയും ഈ പദാർത്ഥങ്ങൾ വർധിപ്പിക്കുന്നു.

പരിശോധനയിൽ ഉൾപ്പെട്ട സൂപ്പർ മാർക്കറ്റിലെ ഭക്ഷണങ്ങളിൽ ആനീസ് ഓർഗാനിക് ചീസി റാവിയോളിയിലാണ് ഏറ്റവും കൂടുതൽ ഫലേറ്റ്‌സ് കണ്ടെത്തിയത്. ഒരൂ സെർവിങ്ങിലും 53,579 നാനോഗ്രാമുകൾ വീതമാണത്. ബർഗർ കിംഗ്, മക്ഡൊണാൾഡ്സ്, വിവിധ ബർഗറുകൾ, വെൻഡീസ് ഫ്രൈസ് തുടങ്ങിയവയിലും ഉയർന്ന ഫലേറ്റസ് അളവ് കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണത്തിൽ പ്ലാസ്റ്റിക്കിന്റെ വ്യാപക സാന്നിധ്യം; മുന്നറിയിപ്പ് നൽകി ഉപഭോക്‌തൃ റിപ്പോർട്ടുകൾ
കാന്‍സര്‍ ഗുരുതരമായി ബാധിച്ചവര്‍ക്ക് പ്രതീക്ഷയേകി എയിംസിന്‌റെ തെറാനോസ്റ്റിക്‌സ് ചികിത്സ

സമാന ഉല്പന്നങ്ങൾക്കിടയിലെ വ്യത്യാസങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വെൻഡീസ് ക്രിസ്പി ചിക്കൻ നഗറ്റ്‌സിലെ ഫലേറ്റസുകൾ മക്‌ഡൊണാൾഡ്‌സ് ചിക്കൻ മക്‌നഗ്ഗെറ്റ്‌സിന്റെ നാലിരട്ടിയിലധികം ആണ്. പ്ലാസ്റ്റിസൈസറുകളുടെ അപകടസാധ്യതകളെക്കുറിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും മറ്റ് ഏജൻസികളുടെയും പുനർനിർണയം കാലഹരണപ്പെട്ടതും ഉടൻ അനിവാര്യവുമാണെന്നുംഉപഭോക്തൃ ഗ്രൂപ്പ് പറഞ്ഞു.

logo
The Fourth
www.thefourthnews.in